Tuesday, February 5, 2008

അമ്മയുടെ കൈകള്‍

ആശുപത്രിയിലെ നിസ്സഹായതയുടെ ഇടനാഴികളിലൂടെ അമ്മയെ കൈപിടിച്ചു പിച്ചനടത്തിക്കുമ്പോള്‍, ആ കൈകള്‍
പതിവിലേറെ ശുഷ്കമായി തോന്നി.
ചവിട്ടുപടികള്‍ കയറേണ്ടിവരുമ്പോള്‍, അമ്മ തന്റെ വേദനിക്കുന്ന കൈ എന്റെ കൈപ്പത്തിയില്‍ അല്പം ബലം കൂട്ടിഅമര്‍ത്തും.....
ഒരു താങ്ങിനെന്നപോലെ.
ദുര്‍ബലമായ ആ സ്പര്‍ശനം എനിക്കുള്ള സാന്ത്വനമാണെന്ന് മനസ്സിലാവില്ലെന്നു കരുതിയോ?

19 comments:

vadavosky said...

ഇത്‌ തോന്നലല്ലല്ലോ ഹരിത്‌ അനുഭവമല്ലെ. മനസ്സില്‍ തൊട്ടു.

മൂര്‍ത്തി said...

നന്നായിട്ടുണ്ട്..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഒരു തേങ്ങലുണ്ടല്ലൊ മാഷെ..

കാപ്പിലാന്‍ said...

athaanu ammayude sneham, keep it up, always love our mothers

Thank you

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പകരം വെയ്ക്കാനാവാത്ത സ്നേഹങ്ങളില്‍ ഒന്നാണത്...

പാമരന്‍ said...

"അമ്മയെ പിച്ചനടത്തിക്കുംപോള്‍.." ഒരു കടം വീട്ടല്‍ ആയിരിക്കും മാഷെ അതു്‌...

Gopan | ഗോപന്‍ said...

ഹരിത്..
ഹൃദയ സ്പര്‍ശിയായ വരികള്‍..

ശ്രീ said...

ഹൃദയസ്പര്‍‌ശി തന്നെ.

ഹരിത് said...

വടവോസ്കി,മൂര്‍ത്തി,സജി, ഗോപന്‍ നന്ദി. കാപ്പിലാന്‍ പറഞ്ഞതു ശരിയാണു.ഇന്നത്തെ മാതൃഭൂമിയില്‍ 88 വയസ്സായ ഒരമ്മ വീട്ടുപറമ്പില്‍ സ്വയം ചിതയൊരുക്കി എരിഞ്ഞടങ്ങിയ വാര്‍ത്തവായിച്ചു. രോഗമാണു ആത്മഹത്യക്കു കാരണമെന്നു പോലീസ്.ദോഷം പറയരുതല്ലോ, ദൈവങ്ങളുടെ പേരുള്ള അഞ്ചു ആണ്‍ മക്കളുടെ പേരും കൊടുത്തിട്ടുണ്ട് ഫ്രണ്ട് പേജില്‍ത്തന്നെ.(തിരു: എഡിഷന്‍)

പ്രിയയും ശ്രീയും ഈവഴിയൊക്കെ മറന്നു എന്നാണു ഞാന്‍ കരുതിയതു.വീണ്ടും വന്നതില്‍ വലിയ സന്തോഷം, വീണ്ടും സ്വാഗതം.

പാമരന്‍ ഈബ്ലോഗില്‍ ആദ്യമായാണു കമന്റിട്ടതു എന്നു തോന്നുന്നു. സ്വാഗതം . നന്ദി.

ശാലിനി said...

ഹരിത്, ആദ്യമായാണിവിടെ. പോസ്റ്റുകളോരോന്നും വായിച്ചുകൊണ്ട്റ്റിരിക്കുന്നു.

റിമ്പോച്ച പോസ്റ്റിലെ ഫോട്ടോകള്‍ - മനോഹരം.

siva // ശിവ said...

painful memories...am I correct....there is nothing as precious as the love and care of a mother

അപ്പു ആദ്യാക്ഷരി said...

മനസ്സില്‍ തൊട്ട കുഞ്ഞു ചിന്ത.

ഹരിത് said...

ആദ്യമായി ഇവിടെ വന്ന ശാലിനിക്കു അക്ഷരപ്പച്ചയിലേക്കു സ്വാഗതം. റിമ്പോച്ചേ ഫോട്ടോകളെക്കാള്‍ നൂറുമടങ്ങു ഭംഗിയാണു നേരില്‍ കാണാന്‍. എഞ്ചാന്റിങ് എന്നൊക്കെ പറയാറില്ലേ....ആ വാക്കുകള്‍ക്കുമപ്പുറത്താണ് ഗുരു ദോങ്മാര്‍ ലേക്ക്..
ശിവകുമാറിനു ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

കുഞ്ഞുചിന്ത അനുഭവിച്ചറിയാന്‍ ഇവിടെ വന്ന അപ്പുവിനും നന്ദി.

Mahesh Cheruthana/മഹി said...

ഹരിത്,
എന്നും സാന്ത്വനമേകുന്നതു അമ്മയെന്ന സ്നേഹം മാത്രമല്ലേ!

Anonymous said...

Though only a small poem, it is quite touching and meaningful.

ഹരിത് said...

മഹിക്കും അനോണിക്കും നന്ദി

Santhosh said...

വായിച്ചിരുന്നു. അഭിപ്രായം പറഞ്ഞില്ലെന്നു മാത്രം. മനോഹരം.

ഹരിത് said...

അഭിപ്രായത്തിനു നന്ദി സന്തോഷ്

kichu / കിച്ചു said...

"ദുര്‍ബലമായ ആ സ്പര്‍ശനം എനിക്കുള്ള സാന്ത്വനമാണെന്ന് മനസ്സിലാവില്ലെന്നു കരുതിയോ?"

മനസ്സില്‍ തട്ടി ഒരുപാടൊരുപാട്..
മനസ്സിലായി ഒരുപാടൊരുപാട്..