Wednesday, August 5, 2009

ചാനലുകളിലെ “ഖബറടക്കം”

ആദരണീയനായ ശിഹാബ് തങ്ങള്‍ അന്തരിച്ച വാര്‍ത്ത കൊടുക്കുന്ന സമയത്ത്, കേരളത്തിലെ ചാനലായ ചാനലിലെല്ലാം ഉള്ള അവതാരക കുഞ്ഞുങ്ങള്‍ ‘ഖബറടക്കം, ഖബറടക്കം’ എന്നു പറഞ്ഞു കൊണ്ടേയിരുന്നു. എഴുതിയും കാണിച്ചത് ‘ഖബറടക്കം’ എന്നു തന്നെ.

പണ്ട് സ്ക്കൂളില്‍ ഹിന്ദി സാര്‍ പഠിപ്പിച്ച ഓര്‍മ്മ, ‘ഖബര്‍’ എന്ന വാക്കിനു ‘വാര്‍ത്ത’ എന്നര്‍ത്ഥമെന്നാണ്. മയ്യത്തടക്കുന്നതിനെ ‘കബറടക്കുക’ എന്നാണു പണ്ട് പറഞ്ഞു പഠിച്ചിരുന്നത്. കബറടക്കുന്ന സ്ഥലത്തെ ‘ കബറിസ്ഥാന്‍’ എന്നും.

ഇനിയിപ്പോള്‍ വാര്‍ത്തകളെ വളച്ചും ഒടിച്ചും കൊലപാതകം നടത്തുന്ന ചാനലുകള്‍, വാര്‍ത്തകളെ കബറടക്കിക്കൊണ്ടിരിക്കുന്ന കാര്യമാണോ ‘ ഖബറടക്കം’ എന്ന പ്രയോഗത്തിലൂടെ വ്യംഗ്യമായി ധ്വനിപ്പിക്കുന്നത്?


‘വാഴക്കൊലപാതകമെന്നു’ കാര്‍ട്ടൂണ്‍ കവിതയില്‍ പ്രയോഗിച്ച അയ്യപ്പപ്പണിക്കര്‍ ജീവിച്ചിരുന്നെങ്കില്‍, ‘വാര്‍ത്തക്കൊലപാതകം’ എന്നോ, ‘ഭാഷക്കൊലപാതകം’ എന്നോ മറ്റോ പറഞ്ഞു വല്ലതും കുത്തിക്കുടിച്ചേനേ!

ഇവര്‍ ഇങ്ങനെ പറഞ്ഞു പറഞ്ഞു എനിക്കു ഇപ്പോള്‍ വലിയ കണ്‍ഫ്യൂഷന്‍ ആയി. ഇനിയിപ്പോള്‍ ഖബറടക്കമാണോ ശരി?

ബൂലോകത്തെ അറിവുള്ള ഭാഷാ പണ്ഡിതന്മാര്‍ ഈ കണ്‍ഫ്യൂഷന്‍ തീര്‍ത്തു തരണേ...... ഇവിടെ ഈ മൂലയില്‍ കരഞ്ഞു കരഞ്ഞിരിക്കുന്ന മലയാളത്തെ ഒന്നു ഗുണദോഷിക്കാനാ.... പ്ലീസ്, വല്ലാത്ത കണ്‍ഫ്യൂഷന്‍ !!!!

11 comments:

kichu / കിച്ചു said...

കണ്‍ഫ്യൂഷന്‍ തീര്‍ക്കെണമേ.. എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...

ശങ്കര ഭഗവാ‍ാ‍ാ‍ാ‍ാ‍ാ‍ാനേഏഏഏഏഏഏ

:) :)

ഹരിത് said...

ഉമേഷ്ജി, കിച്ചു വിളിച്ചതു കേട്ടില്ലേ?
സത്യത്തില്‍ ഭയങ്കര കണ്‍ഫ്യൂഷന്‍ ആണ് ( ഭയം ജനിപ്പിക്കുന്ന എന്ന അര്‍ത്ഥത്തില്‍ തന്നെ പ്രയോഗിച്ചതാണ്. അല്ലാതെ റിയാലിറ്റി ഷോയിലെ ‘ബയിങ്കര നല്ല പാട്ട്, എനിക്ക് ഭയങ്കരമായി ഇഷ്ടമായി’ എന്ന അര്‍ത്ഥത്തിലല്ല. )

Rasheed Chalil said...

قبر എന്ന അറബി പദമാണ് മലയാളത്തിലും ഉപയോഗിക്കുന്നത്. അറബി ഭാഷയിലെ (ق) ഈ അക്ഷരത്തിന്റെ ഉച്ചാരണം അപ്പടി മലയാളത്തില്‍ ഇല്ല എന്ന് തന്നെ പറയാം. എന്നാല്‍ ഉര്‍ദുവിലും ആ വഴി ഹിന്ദിയിലും ഉണ്ട്. ഉദാഹരണമായി ‘ഖുര്‍ബാനി‘ യിലെ ‘ഖ‘ ഉച്ചരിക്കുന്നത് ശ്രദ്ധിച്ചാല്‍ പിടി കിട്ടും.

അറബിയിലെ ق,خ എന്നീ അക്ഷരങ്ങള്‍ക്ക് പകരമ ഉപയോഗിക്കാറുള്ളത് ‘ഖ’ തന്നെയാണ്. ഈ രണ്ട് അക്ഷരങ്ങളും ഉപയോച്ചാണ് ‘ഖുദാ ഖസം’ എന്ന് പറയുന്നത്. ഇതില്‍ ആദ്യ ‘ഖ’ خയും രണ്ടമത്തെ ‘ഖ’ ഖബറിന് ഉപയോഗിക്കുന്ന ق യും ആണ് ശ്രദ്ധിച്ചാല്‍ ഉച്ചാരണ വ്യത്യസം വ്യക്ത്മാവും.

ഇതില്‍ ‘ഖുദ’ എന്നതിന് ഉപയോഗിക്കുന്ന ‘ഖ’ ആയാല്‍ വാര്‍ത്ത... ‘ഖസം’ എന്നതിനുപയോഗിക്കുന്ന ‘ഖ’ ആണെങ്കില്‍ കുഴിമാടം.. ഇതാണ് അര്‍ത്ഥവ്യത്യാസം.

അറബി ഭാഷയില്‍ ق എന്ന അക്ഷരത്തിന്റെ സ്ഥാനത്ത് സാധാരണ മലയാളിക ഉപയോഗിക്കാറുള്ളത് ‘ഖ’ എന്നാണ്. ഉദാഹരണം ‘ഖാദര്‍’

ഇത് കൊണ്ടാവാം കബറടക്കം ഖബറക്കം ആയത്.

ഗുരുജി said...

ഇതിപ്പൊത്ര
വലിയ കാര്യാക്കണോ
അതാത്‌ സമൂഹത്തിനു
സ്വന്തമായി ഓരോ
പ്രയോഗങ്ങളില്ലേ
കാലം ചെയ്തു,സമാധിയായി...എന്നൊക്കെ

Kaippally said...

قبر = ശവകുടീരം, tomb, grave
അപ്പോൾ قبرഅടക്കം എന്നു പറയുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല.

خبر= വാർത്ത, news, information എന്നെല്ലാം അർത്ഥമുണ്ടു്.

രണ്ടും തമ്മിൽ ബന്ധമില്ലാത്ത രണ്ടു പദങ്ങൾ തന്നെയാണു്.

Unknown said...

ഇതൊക്കെ തന്നെയല്ലെ നമ്മുടെ ചാനൽ സംസക്കാരം

എഡിറ്റര്‍ ഇസ്‌ലാഹിന്യൂസ് ഡോട്ട് കോം said...

ഇത്തിരീ, കൈതമുള്ള്..........

രണ്ടുപേരുടെ കമെന്റിനു താഴെയും ഓരോ ഒപ്പ്..

kichu / കിച്ചു said...

എഡിറ്റര്‍ മാഷേ...

കൈതമുള്ള് കമെന്റിയിട്ടില്ലല്ലൊ..

കൈപ്പള്ളിയെ ആളുമാറ്റിയാല്‍ “വെവരം” അറിയും :) :)

രഘുനാഥന്‍ said...

പ്രിയ ഹരിത് .........

കബറിനെ "ഖബര്‍" ആക്കിയത് സഹിക്കാം കാരണം അത് ഒരു ദിവസമേ ചെയ്തുള്ളൂ. ഏഷ്യാനെറ്റില്‍ മലയാള ഭാഷയെ എല്ലാ ദിവസവും കബറടക്കിക്കൊണ്ടിരിക്കുന്ന ഒരു പെണ്‍കൊച്ചിനെ അറിയില്ലേ? അതിനെ ആരെങ്കിലും ഒന്ന് തല്ലിക്കൊന്നിരുന്നെങ്കില്‍ ഞാന്‍ അയാള്‍ക്ക്‌ ഒരു "പരമ വീര കോണകം" കൊടുത്തേനെ......

ആശംസകള്‍

ഹരിത് said...

വളരെ നന്ദി കിച്ചൂ.

ഇത്തിരിവെട്ടവും കൈപ്പള്ളിയും പറഞ്ഞു തന്നപ്പോള്‍ ക്രിസ്റ്റല്‍ ക്ലീയറായി. ആയിരം നന്ദി.

ഗുരുജീ, ജാതി മത ഭേദത്തെക്കുറിച്ചല്ലായിരുന്നു എന്‍റെ സംശയം. ഏതു അക്ഷരമാണു ഉപയോക്കേണ്ടതു? ഇതായിരുന്നു കണ്‍ഫ്യൂഷന്‍.

നന്ദി അനൂപ്, എഡിറ്റര്‍.

വിട്ടുകള കിച്ചൂ. എങ്ങനെ വിളിച്ചാലും ഒണ്‍ ആന്‍ഡ് ഒണ്‍ളി കൈപ്പള്ളിയല്ലേ ബൂലോകത്തെ കിടിലന്‍. കലാകൌമുദി കത്തിച്ചതു മുതല്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ആരാധകനായി.

ഇനിയിപ്പം തല്ലിക്കൊല്ലാനൊന്നും സുപ്പാരി കൊടുക്കാന്‍ നില്‍ക്കണ്ട രഘൂ. അവളു നന്നാവൂല്ലെന്നു ശപഥം ചെയ്തിരിക്കുകയാ.

പാമരന്‍ said...

വീണ്ടും എഴുതിത്തുടങ്ങിയത്‌ കാണാന്‍ വൈകി. ഒരു നോവലെറ്റ്‌ ന്‍റെ പാതി കടമുണ്ടേ..