അദ്ദേഹം കണ്ണട വീണ്ടും കൈലേസ് കൊണ്ട് തുടച്ചു. കണ്ഠത്തിനു മുകളിലുള്ള ലോലമായ മാംസപേശികള്‍ ചെറുതായി ഒന്നു തുടിക്കുന്ന പോലെ. എനിയ്ക്കു അന്നു അപരിചിതമായ ഭാഷയില്‍, മോഹിപ്പിക്കുന്ന ആ സ്വരം ഒഴുകി,
“ യേ തോ നഹീം കേ ഗം നഹി
ങ്ഹാ മേരീ ആങ്ഖ് നം നഹി”
താപ വൈദ്യുതി നിലയത്തിലെ പഞ്ച നക്ഷത്ര ഗസ്റ്റ് ഹൌസിന്‍റെ സിറ്റിങ് റൂമിലും ഡൈനിങ് ഹാളിലും മധുശാലയിലെന്നപോലെ ആരവം. പൊട്ടിച്ചിരികള്‍. അദ്ദേഹവും ഞാനും മാത്രം ഈ മുറിയില്‍. രാത്രി എട്ടു മണി കഴിഞ്ഞിരിക്കണം. ഏഴരയ്ക്കു തന്നെ അദ്ദേഹത്തിനു പാടിത്തുടങ്ങണമായിരുന്നു. പക്ഷേ തൊഴിലാളികളുടെ പെട്ടെന്നുള്ള സമരവും ഘേരാവോയും കാരണം പ്രോഗ്രാം വൈകുന്നു. ജില്ലാ കലക്ടരും വൈദ്യുത നിലയത്തിലെ ഉന്നതരും സമരക്കാരെ എങ്ങനെയെങ്കിലും സമാധാനിപ്പിച്ചു കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങാനുള്ള ശ്രമം തുടരുന്നു. അതൊന്നും അദ്ദേഹത്തിനെ ബാധിച്ചില്ല. സിറ്റിങ് റൂമില്‍ അവരോടൊപ്പം കൂടാനുള്ള ക്ഷണം അദ്ദേഹം വിനയപൂര്‍വ്വം നിരസിച്ചിട്ടു ഈ മുറിയില്‍ എന്നോടൊപ്പം. അദ്ദേഹം ശാന്തമായ സ്വരത്തില്‍ സംസാരിച്ചു. സ്വന്തം ബ്രീഫ്കേസില്‍ നിന്നും സ്കോച്ച്കുപ്പിയെടുത്തു തുറന്നു രണ്ടു ചില്ലുഗ്ലാസ്സുകളില്‍ അല്പാല്പം മദ്യം വിളമ്പി.
“ യൂ ആര്‍ ഒണ്‍ലി അ ലിറ്റില്‍ ഓള്‍ഡര്‍ ദാന്‍ മൈ സണ്‍ ” എന്ന് പറഞ്ഞുകൊണ്ട് ഗ്ലാസ്സ് എന്‍റെ നേരേ നീട്ടിയപ്പോള്‍ അതു സ്വീകരിക്കണോ എന്നു ഞാന്‍ ഒരു നിമിഷം ശങ്കിച്ചു. പിന്നെ കൈ നീട്ടി ഗ്ലാസ്സു വാങ്ങി.
അദ്ദേഹം അടുത്ത ഗസല്‍ മൂളി,
“സഫര്‍ മേ ധൂപ് തോ ഹോഗീ, ജോ ചല്‍ സകേ തൊ ചലോ”
പ്രോഗ്രാം പത്തുമണിയ്ക്കെങ്കിലും തുടങ്ങാനാവുമെന്നാണു പ്രതീക്ഷയെന്നു ജനറല്‍ മാനേജര്‍ ഇടയ്ക്കു വന്നു പറഞ്ഞു.
“ ഡോണ്ട് വറി, നൌ ഐ ആം സിംഗിങ് ഫോര്‍ ഹിം” എന്നെ ചൂണ്ടിക്കാട്ടി അദ്ദേഹം ചിരിച്ചു കോണ്ട് മറുപടി പറഞ്ഞു.
കുഗ്രാമത്തില്‍ മലയാളം മീഡിയത്തില്‍ പഠിച്ച എനിക്കു ഉര്‍ദ്ദു ഗസല്‍ ഒന്നും മനസ്സിലാവില്ലെന്നു മടിയില്ലാതെ ഞാന്‍. ആകെ അറിയാവുന്ന ഗസല്‍ ഗായകര്‍ ഗുലാമലിയും പങ്കജ് ഉധാസുമാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പുഞ്ചിരിച്ചു. ദൂരദര്‍ശനില്‍ വസൂരിക്കലയുള്ള മുഖവുമായി ഗുലാമലി പാടുന്നത് കണ്ടിട്ടുണ്ടെങ്കിലും പാട്ടു ശ്രദ്ധിച്ചിട്ടില്ലെന്നു നാണമില്ലാതെ പറഞ്ഞപ്പോള്‍ അദ്ദേഹം സ്വന്തം ഗ്ലാസ്സില്‍ രണ്ടാമത്തെ ഡ്രിങ്ക് നിറയ്ക്കുകയായിരുന്നു.
സ്കോച്ചിന്‍റെ നേരിയ സുഖത്തില്‍ അദ്ദേഹം സംസാരിച്ചിരുന്നു. ജേസുദാസിന്‍റെ ഹിന്ദി ഗാനങ്ങളെക്കുറിച്ച്. അദ്ദേഹത്തിന്‍റെ ആദ്യ ആല്‍ബത്തെക്കുറിച്ച്. സ്വന്തം മകന്‍ വിവേകിനെക്കുറിച്ച്.
“ റ്റുടെ ഐ വില്‍ സിങ് ഫോര്‍ യൂ മൈ സണ്‍” അദ്ദേഹം എന്നോടു പറഞ്ഞു.
വേദന കിനിയുന്ന മണിമുഴക്കം പോലെ അദ്ദേഹം എനിക്കു വേണ്ടി പാടി,
“ ഹാഥോം സേ ഛൂലോ തും”.......
പിന്നെ
“തും ഇത്തനാ ജോ മുസ്കുരാ രഹേ ഹോ.........”
“ ഝുക്കീ ഝുക്കീ സീ നജര്‍”
പിന്നീടെപ്പൊഴോ സംഘാടകര്‍ വന്നു, ഞാന്‍ അന്നു പേരു പോലും കേട്ടിട്ടില്ലായിരുന്ന ആ മഹാ ഗായകനെ കൊണ്ടുപോയി........
ഇന്നു ഇതു തുറന്നെഴുതുമ്പോള്‍ കണ്ണുകളും മനസ്സും ആര്‍ദ്രമാകുന്നു. അന്ന്‍ എനിക്കു വേണ്ടി മാത്രം പാടിയ സമയത്തു, അദ്ദേഹത്തിന്‍റെ ഒരേ ഒരു മകന്‍ അപകടത്തില്‍ മരിച്ചു പോയിട്ടു കുറച്ചു കാലമേ ആയിട്ടുണ്ടായിരുന്നുള്ളൂ എന്നു പോലും എനിയ്ക്ക് അറിയില്ലായിരുന്നു.
ദൈവമേ, അജ്ഞനായ എനിക്കു നീ കനിഞ്ഞു നല്‍കിയ സ്വപ്നമാണു ജീവിത സമരകാലത്തെ ആ ഗസല്‍ രാത്രി.
ഇന്നും ചങ്കു പിടയുന്ന ചില ഏകാന്ത രാതികളില്‍ സാന്ത്വനപ്പെടുത്തിക്കൊണ്ട് അദ്ദേഹം എനിക്കു വേണ്ടി മാത്രം പാടും,
“hazaaroN KHwahishaiN 'eisee ke har KHwahish pe dam nikle
bohot nikle mere armaaN lekin fir bhee kam niklE"
Thursday, February 24, 2011
Subscribe to:
Post Comments (Atom)


18 comments:
മാഷേ എന്തെഴുതിയാലും അത് ഹൃദ്യമായി എഴുതാനാകുന്നുണ്ട്... നന്നായി
ഭാഗ്യവാനേ..!
ജീവിതത്തിനു നിറമേകുന്ന ചില അപൂര്‍വ നിമിഷങ്ങള്‍..സ്വന്തം മകന്‍റെ നഷ്ടം ഗസലുകളില്‍ പാടി തീര്‍ത്ത ഗായകന്‍ ജഗജിത് ....
അദേഹത്തെ തനിച്ചു കേട്ടിരിക്കാന്‍ കഴിഞ്ഞ താങ്കള്‍ തീര്‍ച്ചയായും ഭാഗ്യവാനാണ്..
“തും ഇത്തനാ ജോ ഭാഗ്യവാന്‍ രഹേ ഹോ.........”
"ഇപ്പോള്‍ ഇതു വായിക്കുമ്പോള്‍ കണ്ണുകളും മനസ്സും ആര്‍ദ്രമാകുന്നു"
അസൂയ മൂത്ത് കുശുമ്പാവുന്നുണ്ടോ എനിക്കെന്നൊരു സംശയം:)
ജഗ്ജീത് സിംഗ് എന്ന പേര് ലേബലില്‍ അല്ലാതെ മറ്റൊരിടത്തും പറയാത്തതെന്തേ?
കുറിപ്പ് ഹൃദ്യം
ആശംസകള്‍
ഭാഗ്യവാന്‍ തന്നെ...
വളരെ നന്ദി ശ്രീ, പാമു, ധനലക്ഷ്മി, കിച്ചു, രമേശ്, മുല്ല, ഷബീര്‍.
@ രമേശ്: ജഗജീത് സിംഗിന്‍റെ ഗസലുകളെ അടുത്തറിയുന്നവരെ മാത്രം ഉദ്ദേശിച്ചെഴുതുയതാണ് ഈ കുറിപ്പ്. അവര്‍ക്ക് ഈ സൂചനകള്‍ തന്നെ ധാരാളമല്ലേ?
ഓ ..പ്രിയപ്പെട്ട ജഗതിജ് ജീ..
നന്ദി സിദ്ധീക്ക
വായിച്ചു... ഇഷ്ടായി..
nalla post
Ekshahar.com
എന്തു പറ്റി,എഴുത്തെല്ലാം കളഞ്ഞൂപോയോ സുഹ്രുത്തേ ?
Thanks anony. , jiyasu and Anoora.
@ Anoora: I am in to more painful things of life than that of writing a post! :(
I am jeolous of God. Only he can now exclusively hear new Ghazals of Jagajit singh.
Great singer. love his rendering.
dont know what more to write......
നന്നായി എഴുതിയിരിക്കുന്നു.അദേഹത്തോടൊപ്പം അത്രേംനേരം ഇരിക്കാനായ താങ്കള്‍ ഭാഗ്യവാനാണ്.
varan vaiki .veendum varum.
Post a Comment