ഇന്നലെ ഗോവയില്‍ വന്നുപെട്ടു. ഒരു കോണ്‍ഫ്രന്‍സ്. രാവിലെ മീശമാധവനിലെ ജഗതിയെപ്പോലെ വേണ്ടാത്ത വല്ല വിഷുക്കണിയും കണ്ടു വശപ്പെശകാന്‍ പാടില്ലല്ലൊ. സായിപ്പിന്‍റേയും മദാമ്മയുടേതായാലും സംഗതി ചന്തിയല്ലേ. നല്ലോരു വിഷു എന്തിനു കുളമാക്കണം. പീ. ലീലയുടെ ഒറ്ജിനല്‍ ‘കണികാണുന്നേരം’ ചെവിയില്‍ തിരുകി നേരം പരപരാ വെളുത്തപ്പോള്‍ത്തന്നെ പുറത്തിറങ്ങി. അപ്പോള്‍ കണ്ട ചില കാഴ്ച്ചകള്‍ വിഷുപ്പുലരിയായി ഇവിടെ ഇടുന്നു.
വിഷുക്കണി
കരുക്കള്‍ റെഡി
തിരയും തീരവും
തിരക്കൊഴിഞ്ഞപ്പോള്‍
ചാള്‍സ് കൊറിയയുടെ സ്വപ്നത്തില്‍ വിടര്‍ന്ന ഒരു റിസോര്‍ട്ട്
റിസോര്‍ട്ടിന്‍റെ മറ്റൊരു ദൃശ്യം
വിഷുപ്പുലരി
നീലജലം, നീലക്കടല്‍, നീലാകാശം