നല്ലതൊന്നും എഴുതാനില്ലാഞ്ഞിട്ടും, നന്നായി എഴുതാന്‍ കഴിയുന്നില്ല എന്ന തിരിച്ചറിവും കാരണം കുറേക്കാലമായി
ബ്ലോഗെഴുത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എഴുതാനുള്ള ത്വര തിരിച്ചു തരുന്ന പുത്തന്‍ വാജിതൈല
കണ്ടുപിടുത്തവുമായി കേരളത്തിലെ ഏതെങ്കിലും ഒരു ലോകപ്രസിദ്ധ വൈദ്യര്‍ ടി വീ യില്‍ പ്രത്യക്ഷപ്പെടുമെന്നു വെറുതേ
മോഹിച്ചിരിക്കുകയായിരുന്നു. എന്തായാലും ഇന്നു ഒരു ചെറിയ കുറിപ്പ് എഴുതട്ടെ.
ആര്‍ . വിനീത് കൃഷ്ണ എന്ന ചെറുപ്പക്കാരന്‍ ഒഡീസായിലെ മല്‍ക്കാന്‍ഗിരിയിലെ ജില്ലാകളക്ടര്‍. മര്യാദയ്ക്കു
ഓഫീസിലിരുന്നു മീറ്റിങും ചര്‍ച്ചയുമൊക്കെ ചെയ്തു ജില്ലാ പബ്ലിക് റിലേഷന്‍ ഓഫീസറെക്കൊണ്ട് ഫോട്ടോകളും
പത്രക്കുറിപ്പുമൊക്കെ ഇറക്കി വിലസേണ്ട സമയത്തിനു, അയാള്‍ ആദിവാസിഗ്രാമങ്ങളില്‍ പോയി ജനങ്ങളുടെ പ്രശ്നങ്ങള്‍
കഴിയുന്നിടത്തോളം പരിഹരിക്കാന്‍ ശ്രമിച്ചു. ആശാന്‍റെ സ്ഥിരം കലാ പരിപാടിയാണിതെന്നാണു അവിടത്തുകാരും , നേരത്തേ
അയാള്‍ സബ് കളക്ടറായിജോലിചെയ്തിരുന്ന കണ്ഡമാലിലേയും സാധാരണക്കാര്‍ പറയുന്നത്. എന്തായാലും ‘ചിത്രകൊണ്‍ണ്ട’
ഗ്രാമത്തിലെ ഹെല്‍ത്ത്ക്യാമ്പിനു പോയ കളക്ടര്‍ സാബിനെ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാനില്ല. അരോ ചിലര്‍
ചിത്രകൊണ്ടയില്‍ വന്നു അടുത്തുള്ള മറ്റൊരു ഗ്രാമത്തിലെ വികസനപ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ ഈ മണ്ടന്‍ കൂടെ
ഉണ്ടായിരുന്ന ഒരു ജൂനിയര്‍ ഇഞ്ചിനീയര്‍ മാജ്ഛിയുടെ ബൈക്കിന്‍റെ പുറകിലിരുന്ന് ആ ഗ്രാമത്തിലേയ്ക്കു പോയി. പിന്നെ
ഇതുവരെ തിരിച്ചു വന്നിട്ടില്ല.
മാവോയിസ്റ്റ് സഖാക്കള്‍ ഈ കളക്ടറേയും ആ പാവം ആദിവാസി ഇഞ്ചിനീയറേയും ബന്ദികളാക്കി സര്‍ക്കാറിനോടു
നെഗോസിയേഷന്‍സ് തുടങ്ങിയെന്നു വാര്‍ത്ത. കഴിഞ്ഞ ആഴ്ച്ച അബൂജ്മാഡ് ഏരിയായില്‍ നിന്നും അഞ്ചു ബൂര്‍ഷ്വാ
പോലീസുകാരെ, സ്വാമി അഗ്നിവേശും, ഗൌതം നവലഖായും, വീ. സുരേഷും, കവിതാ ശ്രീവാസ്തവയും അടങ്ങിയ
ആക്റ്റിവിസ്റ്റ് സംഘത്തുനു മുന്‍പില്‍ സഖാക്കള്‍ ജനകീയ കോടതി കൂടി മോചിപ്പിച്ചു കൈ മാറിയത് വലിയ
വാര്‍ത്ത ആയില്ല. ബന്ദികളായത് പാവം സാദാ പോലീസുകാരായതിനാല്‍ സര്‍ക്കാരുകളും പത്രക്കാരും മനുഷ്യാവകാശക്കാരും
ഒന്നും വലുതായി മൈന്‍ഡ് ചെയ്തില്ല. ഇതിപ്പോള്‍ കളക്ടറായതു കൊണ്ട് കുറച്ചു ഉഷാറൊക്കെ ഉണ്ടാവുമായിരിക്കും.
എന്തായാലും ബര്‍ഖാ ദത്ത് സാറിന്‍റെ എന്‍ ഡീ റ്റീ വി, സംഭവം കഴിഞ്ഞു മൂന്നു ദിവസങ്ങള്‍ക്കു ശേഷം മല്‍ക്കാന്‍ഗിരിയില്‍
എത്തിയെന്നു അവരുതന്നെ വാര്‍ത്ത കൊടുത്തിട്ടുണ്ട്. ഇനി ‘മക്ക് സ്റ്റാര്‍ട്ട്സ് ഫ്രം ഹിയര്‍’ എന്നൊരു പുതിയ ടീ വീ ഷോ
തുടങ്ങാം ബര്‍ഖാ സാറിനു. മല്‍ക്കാന്‍ഗിരിയില്‍ നിന്നു തന്നെ ആവട്ടെ അതിന്‍റെ ആദ്യത്തെ എപ്പിഡോസ്!!!
Showing posts with label അമര്‍ഷം. Show all posts

Sunday, February 20, 2011
Sunday, May 16, 2010
കമ്പോള നിലവാരം
ഇന്നു കൊല്ലാന്‍ പറ്റിയതു വെറും ആറുപേരെ മാത്രം.
ഛത്തീസ്ഗഡിലെ രാജ്നന്ദ് ഗാവ് ജില്ലയിലെ മാന്‍പൂറില്‍ ഇന്നു തച്ചു കൊന്നത് ആറുപേരെ മാത്രം.
ഊഞ്ചാപൂര്‍ ഗ്രാമത്തിലെ പട്ടേലായ മാനൂറാമിനേയും, ലാല്‍കുമാര്‍ മണ്ടാവിയേയും രാജേഷ് കുമാറിനേയും അവരുടെ വീട്ടില്‍ നിന്നും തോക്കു കാട്ടി ഇറക്കി..
മൂന്നുപേരേയും തല്ലി തല്ലി കൊന്നു.
ഈ ഗ്രാമത്തിനടുത്തുള്ള പുക്ദാ ഗ്രാമത്തിലുള്ള മേരൂ റാമിനേയും, തേരേ ഗാവിലെ പഞ്ചായത്ത് പ്രസിഡന്‍റ് വീര്‍ സായിയേയും, അടുത്തുള്ള ഗട്ട്ഗഹന്‍ ഗ്രാമത്തിലുള്ള ദുരൂഗ് കുമാറിനേയും അവരവരുടെ വീടുകളില്‍ നിന്നും വിളിച്ചിറക്കി അടിച്ചു അടിച്ചു കൊന്നു.
ശവശരീരങ്ങള്‍ ഊഞ്ചാപ്പൂരിലും, കട്ടേഗഹനിലും ചിതറിക്കിടപ്പുണ്ട്.
നിര്‍ഭാഗ്യത്തിനു 5 ദിവസങ്ങള്‍ക്കു മുന്‍പ് 8 സീ ആര്‍ പീ ക്കാരെ മാത്രമേ ബ്ലാസ്റ്റ് ചെയ്തു കൊല്ലാന്‍ പറ്റിയുള്ളൂ.
ചത്തവന്മാര്‍ എല്ലാം കുത്തക ബൂര്‍ഷ്വാ മള്‍ട്ടീ നാഷണല്‍ ഗ്ലോബലൈസേഷന്‍ ചെറ്റകള്‍ ആയിരുന്നു.
((ചിയര്‍ ഗേള്‍ത്സിന്‍റെ ഡാന്‍സ്. ലളിത് മോഡി സിന്ദാബാദ്!!!!!))
വിമാനത്തില്‍ വന്നിറങ്ങി ബിസിലറിയും കുടിച്ചു ശാന്തിയാത്ര നടത്തിയ സ്വാമി അഗ്നിവേഷും, ഗാന്ധിയന്മാരും, പത്തിരുപതു സമാധാന കാംക്ഷികളായ പീ യൂ സീ എല്‍ ബുദ്ധിജീവികളും പ്രസ്സ് കോണ്‍ഫറന്‍സ് നടത്തി കുറ്റങ്ങളും പറഞ്ഞു കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ തിരിച്ചു പോയി.
വികസനമാണു മാവോയിസത്തിനുള്ള ഒറ്റമൂലി എന്നു ഇവര്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലൊ!!!
അണ്ടിയല്ലേ മാങ്ങയെക്കാള്‍ മൂത്തത്. സംശയിച്ചു നില്‍ക്കുന്ന നമ്മള്‍ മണ്ടന്മാര്‍!!!!
സൌത്ത് ഡെല്‍ഹിയില്‍ എന്താ ചൂട്.!!!!

Tuesday, March 2, 2010
തടയണകള്‍ തകരുമ്പോള്‍
ഉറക്കത്തിനിടയില്‍ ഞെട്ടി ഉണരുക, പരവേശവും വെപ്രാളവും തോന്നുക, പെട്ടെന്നു വല്ലാതെ വിയര്‍ക്കുക, ശ്വാസം മുട്ടുക, അനിയന്ത്രിതമായ ഉത്ക്കണ്ഠ ഉണ്ടാവുക.ഇതൊക്കെ തുടങ്ങിയിട്ടു രണ്ടു മൂന്നാഴ്ച ആയി. ആള്‍ ഇന്‍ഡ്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേയും സര്‍ ഗംഗാറാം ഹോസ്പ്പിറ്റലിലേയും പരിചയക്കാരായ ഡോക്ടര്‍മാരെ ഒക്കെ മാറി മാറി വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. പഞ്ചസാര, സോഡിയം, പൊട്ടാസ്യം, ക്രിയാറ്റിന്‍, അല്‍ബുമിന്‍, ബെലുറൂബിന്‍ തുടങ്ങി ഒരുമാതിരിപ്പെട്ട ലവണങ്ങളും , മൂലകങ്ങളും, തന്മാത്രകളും ഒക്കെ ‘ വിത്തിന്‍ റ്റോളറബിള്‍ ലിമിറ്റാ’ണെന്നു കണ്ട് അവര്‍ രക്തചാപം അളന്നു. അവളും മരുന്നിനും മന്ത്രത്തിനും വിധേയയായി നോര്‍മലായിരിക്കുന്നു. ഇവനെ ഇനി സൈക്കാറ്റ്രി ഡിപ്പാര്‍ട്ട്മെന്‍റിലേയ്ക്കു കുറിപ്പു കൊടുത്തു വിട്ടാലോ എന്ന് അപ്പോത്തിക്കിരിമാര്‍ ‘ അതി ചിന്ത വഹിച്ചു’ തമ്മില്‍ തമ്മില്‍ സംവദിച്ചു തുടങ്ങിയപ്പോഴാണ് “തോമാസ്സു കുട്ടീ, വിട്ടോടാ” എന്ന മട്ടില്‍ ഞാന്‍ ഡല്‍ഹിയില്‍ നിന്നും മുങ്ങിയത്.
ആദിവാസികളുടെ നാട്ടില്‍ പൊങ്ങി. എല്ലാം വരുന്നിടത്തു വച്ചു കാണാം എന്നു യുക്തി ഭദ്രമായി ചിന്തിച്ചുറപ്പിച്ച്, മുച്ചാണ്‍ വയറിനു വേണ്ടി വീണ്ടും
ജോലി തുടങ്ങാനിരിക്കുമ്പോഴാണ് മാമച്ചന്‍റെ ഫോണ്കോള്‍. മാമച്ചന്‍ ഇട്യ്ക്കിടെ , എന്നു വച്ചാല്‍ ഓണത്തിനും സംക്രാന്തിയ്ക്കും ഒക്കെ, ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ നിന്നും അപരിചിതമായ ഒരു ടെലഫോണ്‍ നമ്പറായി പ്രത്യക്ഷപ്പെടും. ഈ മാമച്ചന്‍ ഉസ്താദായ ഒരു ഡോക്ടറാണ്. ഇന്‍ഡ്യയിലും ഇംഗ്ലണ്ടിലും ഒക്കെ പോയി കുറേ വലിയ വലിയ ഡിഗ്രികള്‍ ഒക്കെ പഠിച്ചു പാസായ കേമന്‍. ഉലകം ചുറ്റും വാലിപന്‍. നാടോടി മന്നന്‍. ഇത്രയും മിടു മിടുക്കനായ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ക്ക് മാമച്ചന്‍ എന്ന പേര് അത്ര മാച്ചാവുന്നില്ലെന്നു നിങ്ങളില്‍ ചിലര്‍ക്കെങ്കിലും തോന്നിയില്ലേ? അദ്ദേഹത്തിനു നല്ലൊരു സ്വയമ്പന്‍ നായര്‍ പേര് പൂര്‍വ്വാശ്രമത്തില്‍ ഉണ്ടായിരുന്നു. അതു ചരിത്രത്തിന്‍റെ ഒരു ദശാസന്ധിയില്‍ വച്ച്, എന്നുവച്ചാല്‍ ‘ കള്ളന്‍ പവിത്രന്‍’ എന്ന സിനിമ വന്നതു മുതല്‍ ഇല്ലാതായി. സ്വഭാവഗുണങ്ങളുടെ സവിശേഷത കണക്കിലെടുത്ത് ഞങ്ങള്‍ കൂടെ പഠിച്ചിരുന്നവര്‍ അന്ന് ഏതോ ഒരു ഗുളിക മുഹൂര്‍ത്തത്തില്‍ അവനു മാമച്ചന്‍ എന്നു നാമകരണം നടത്തി. അന്നു മുതല്‍ അവന്‍ നാടിനും നാട്ടാര്‍ക്കും പ്രിയപ്പെട്ട മാമച്ചനായി.
സ്വന്തം പേര് ഇപ്പോള്‍ അവനു പോലു ഓര്‍മ്മയുണ്ടാകില്ലെന്നു തീര്‍ച്ച. അല്ലെങ്കില്‍ പിന്നെ ഫോണ്‍ വിളി തുടങ്ങുന്നതു തന്നെ “ എടാ, ഇതു
മാമച്ചനാടാ”എന്നാവില്ലായിരുന്നല്ലൊ. ഇത്തവണ മാമച്ചന്‍റെ രംഗപ്രവേശം കപ്പലോട്ടിയ തമിഴനായാണ്. ജില്ല ദിണ്ഡുക്കലിലെ ഏതോ ഒരു ഉള്‍നാടന്‍
ഗ്രാമത്തില്‍ നിന്ന്. ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി ഇംഗ്ലണ്ടിലെ ജോലിയും രാജിവച്ചു ഗ്രാമ ഗ്രാമാന്തരങ്ങളില്‍ തമിഴന്മാരുടെയും കണ്ട
തമിഴത്തികളുടേയും നാഡി പിടിച്ചു നടക്കുകയാണു കശ്മലന്‍.
ഡയഗണോസ്‌സിന്‍റെ ആറാം തമ്പുരാനായ മാമച്ചനോടു ഞാന്‍ എന്‍റെ പ്രശനം പറഞ്ഞു. നിമിഷാര്‍ദ്ധം കൊണ്ട് ഉത്തരം കിട്ടി.
“ എടേ , നീ എന്നും ആ മലയാളം ന്യൂസ് ചാനലുകള്‍ കാണുന്ന കലാ പരിപാടി ഒന്നു നിര്‍ത്ത്. തടയണകള്‍ പൊളിയ്ക്കുമോ. പൊളിയ്ക്കില്ലേ, ഇന്നു
പൊളിയ്ക്കുമോ, നാളെ പൊളിയ്ക്കുമോ, കോടതിയില്‍ നിന്നും സ്റ്റേ കിട്ടിമോ കിട്ടില്ലേ, എന്നൊക്കെ ചിന്തിച്ചു ചിന്തിച്ചു നിനക്കു ‘ആങ്സൈറ്റി സിന്‍ഡ്രോം’
ആയതാ. ഇവിടെ ഓരോരുത്തര് മുല്ലപ്പെരിയാറിനെക്കുറിച്ചു വിഷമിച്ചിരിക്കുമ്പോഴാ നിന്‍റെ ഒക്കെ ഒരു ഊപ്പ തടയണ!”
മാമച്ചനു സ്തോത്രം! എന്‍റെ പ്രശനത്തിനു ശാശ്വത പരിഹാരം കിട്ടി. ശാന്തമായ മനസ്സുമായി തടയണകളെ സമീപിയ്ക്കാന്‍ തന്നെ തീരുമാനിച്ചു.
മാസാമാസം കൃത്യമായി ശമ്പളം കിട്ടുന്ന പണക്കാരനും പെറ്റീബൂര്‍ഷ്വായും ആയ എന്നെപ്പോലൊരുവന്‍ ഒരു കപട ബുദ്ധിജീവിയായി മാറിപ്പോകുന്നതു
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണെന്നുള്ള സത്യം നിങ്ങള്‍ സമ്മതിച്ചു തരുമല്ലോ. ബുജി ആയിക്കഴിഞ്ഞാല്‍ പിന്നെ വിഷയ ദാരിദ്ര്യമില്ലാതാവുന്നു. ഒരു വിഷയത്തില്‍ നിന്നു മറ്റൊന്നിലേയ്ക്കു ലാഘവത്തോടെ ചാടിച്ചാടി പോകാനും ലൈസന്‍സ് കിട്ടും. അഥവാ പറയുന്നതു തെറ്റിപ്പോയാല്‍ അഞ്ചോ
പത്തോ കൊല്ലം കഴിഞ്ഞ് നമുക്കു തിരുത്താവുന്നതല്ലേ ഉള്ളൂ. അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തില്‍ പെടാത്തതു കൊണ്ട് തെറ്റുതിരുത്തല്‍ രേഖകളും മെനയണ്ട.
എന്തായാലും നീലക്കുറിഞ്ഞികളുടേയും വരയാടുകളുടേയും നാട്ടില്‍ നിന്നും കരിമ്പൂച്ചകളിറങ്ങിയ വേഗത്തില്‍ ഞാന്‍ മനസ്സു മടക്കി. കഴിഞ്ഞ ഒന്നര
മാസമായി നമ്മുടെ നേതാക്കള്‍ക്കും, അധികാരികള്‍ക്കും മീഡിയാ പ്രവര്‍ത്തകര്‍ക്കും തീര്‍ത്ഥയാത്രാകേദ്രമായി ഗൌരീ കുണ്ഡ്പോലെ പ്രശോഭിച്ചിരുന്ന രത്തന്‍ ടാറ്റായുടെ തടയണയെ മറക്കാന്‍ ശ്രമിച്ചു. ടാറ്റായെന്ന ഡ്രാക്കുളയില്‍ നിന്നും രക്ഷപ്പെടാന്‍ തലയണയ്ക്കടിയില്‍ കുരിശ് വച്ച് അല്‍ഫോസാമ്മയെ ധ്യാനിച്ചു.കിടന്നു.
പതുക്കെ പതുക്കെ വയനാട്ടിലെ പാവപ്പെട്ട ആദിവാസിക്കളുടെ മിച്ചഭൂമി കയ്യേറ്റത്തെക്കുറിച്ചായി ചിന്തകള്‍.
“ഞാള് ഇബടന്നു പോവൂല്ല. വെടിവെച്ചു കൊന്നാലും പോവൂല്ല”
എന്നു പറയുന്ന, കേരളത്തിന്‍റെ ദേശീയ വസ്ത്രമായ നൈറ്റിയിട്ട ആദിവാസി വൃദ്ധയും , യുവതിയും. നനവില്ലാത്ത, തീയില്ലാത്ത അവരുടെ കണ്ണുകള്‍. . ജാനുവും, ളാഹ ഗോപാലനും, പിന്നെ നമ്മുടെ മുഖ്യധാരാ പാര്‍ട്ടികളും പറയുമ്പോഴൊക്കെ കുടിലുകെട്ടി കഞ്ഞിയ്ക്കു അടുപ്പൊരുക്കാന്‍ വിധിക്കപ്പെട്ടവര്‍. ചക്രവര്‍ത്തിയുടെ മന്ത്രിയോ വിദൂഷകനോ വന്നു ‘ ഇമ്മിണി വലിയ ഒരൊന്ന്‍’ വരയ്ക്കുമ്പോള്‍ ഇപ്പുറത്ത് മായ്ക്കാതെയും മുറിയ്ക്കാതെയും ചെറുതായിപ്പോകുന്ന ഒന്നുകള്‍.
കണ്ണേ മടങ്ങുക... കരിഞ്ഞുമലിഞ്ഞുമാശു.....
മാക്ട , അമ്മ, ഫെഫ്ക - തിലകന്‍, നെടുമുടി, മോഹന്‍ലാല്‍ - പിന്നെയും മാക്ട, അമ്മ, ഫെഫ്ക; ഉണ്ണിക്കൃഷ്ണന്‍, സുകുമാര്‍ അഴീക്കോട്, മമ്മൂട്ടി,
ഇന്നസെന്‍റ്; കാനം രാജേന്ദ്രന്‍, ഏഐറ്റിയൂസി, ഇസ്മയേല്‍, എം. ഏ . ബേബി; പിന്നെയും പിന്നെയും മാക്ട, അമ്മ, ഫെഫ്ക, ഈഴവന്മാര്‍, നായന്മാര്‍,
തിലകന്‍, അമ്മ, ഫെഫ്ക....... ഞെട്ടിയുണര്‍ന്നപ്പോള്‍ സുന്ദരമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചാര്‍ളിചാപ്ലിന്‍ സിനിമ പോലെയുള്ള ആ സ്വപ്നം പൊലിഞ്ഞ
സങ്കടമായിരുന്നു. ആകാശത്തിലെ താരകള്‍ കണ്ടു മോഹിച്ചവന്‍റെ വീട്ടുമുറ്റത്തു അവ കടലാസ്സു നക്ഷത്രങ്ങളായി ചേതനയറ്റു. വീണ്ടും ആ സ്വപനം കാണണമെന്നു ഞാന്‍ മോഹിച്ചു. അകാലത്തില്‍ പൊലിഞ്ഞ ഗിരീഷ് പുത്തഞ്ചേരിയുടെ “ പിന്നെയും പിന്നെയും ഏതോ കിനാവിന്‍റെ പടികടന്നെത്തുന്ന പദനിസ്വനം” മനസ്സിലോര്‍ത്തു വീണ്ടും മയങ്ങി.
ഒരിക്കല്‍ ചെകുത്താന്‍ ഒരു കൂട്ടുകാരനോടൊപ്പം തെരുവിലൂടെ നടന്നുപൊയ്ക്കൊണ്ടിരിക്കെ, ഒരു വഴിപോക്കന്‍ കുനിഞ്ഞു തറയില്‍നിന്നും എന്തോ എടുത്തു പോക്കറ്റിലിടുന്നതു കണ്ടു.
ഇനി ഈ കഥ പറഞ്ഞ ആളുടെ ഭാഷയില്‍ തന്നെ വായിക്കൂ,
The friend said to the devil, "What did that man pick up?" "He picked up a piece of Truth," said the devil.
"That is a very bad business for you, then," said his friend. "Oh, not at all," the devil replied, "I am going to let him organize it."
I maintain that Truth is a pathless land, and you cannot approach it by any path whatsoever, by any religion, by any sect. That is my point of view, and I adhere to that absolutely and unconditionally. Truth, being limitless, unconditioned, unapproachable by any path whatsoever, cannot be organized; nor should any organization be formed to lead or to coerce people along any particular path. If you first understand that, then you will see how impossible it is to organize a belief. A belief is purely an individual matter, and you cannot and must not organize it. If you do, it becomes dead, crystallized; it becomes a creed, a sect, a religion, to be imposed on
others. ....................The organization becomes a framework into which its members can conveniently fit. They no longer strive after Truth or the mountain-top, but rather carve for themselves a convenient niche in which they put themselves, or let the organization place them, and consider that the organization will thereby lead them to Truth.
ഒന്‍പതാമത്തെ വയസ്സുമുതല്‍ ഗ്രൂംചെയ്തെടുപ്പിച്ചു “ഓര്‍ഡര്‍ ഒഫ് ദ് സ്റ്റാര്‍” എന്ന സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്‍റെ അമര്‍ക്കാരനാക്കപ്പെട്ട ജിദ്ദു
കൃഷ്ണമൂര്‍ത്തിയെന്ന ജെ. കൃഷ്ണമൂര്‍ത്തി 1929 തിലെ ഒരു സുപ്രഭാതത്തില്‍ ഓര്‍ഡര്‍ ഒഫ് ദ് സ്റ്റാര്‍ പിരിച്ചു വിട്ടുകൊണ്ട് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് മുകളില്‍ കൊടുത്തത്.
( ഇവിടെ)
സംഘടനകള്‍ എന്തിനു വേണ്ടിയാണോ ലക്ഷ്യമിടുന്നതു അതെല്ലാം മറന്നു മിക്കപ്പോഴും മറ്റെവിടെയൊക്കെയോ പോയി മൂക്കു കുത്തി വിഴുന്നതു കാണുമ്പോള്‍ നമുക്കു ഒരു നിമിഷം ജിദ്ദുവിനേയും ഓര്‍ക്കാം. പബ്ലിക് അഡ്മിനിസ്റ്റ്രേഷനും മാനേജുമെന്‍റും പഠിക്കുന്ന കുട്ടികള്‍ ഈ ഓര്‍ഗനൈസേഷനല്‍ ഡൈനാമിക്സ് അവരുടെ ജാര്‍ഗണിലും പറഞ്ഞു തരും. ഏ. ഓ ഹ്യൂം എന്ന സായിപ്പ് ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കാനാണ്‍ ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് എന്ന എലൈറ്റിസ്റ്റ് സംഘടന ഉണ്ടാക്കിയത്. പിന്നീട് അത് എവിടെ എവിടെ ഒക്കെ എത്തിപ്പെട്ടു എന്നു നമുക്കറിയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, അസംഖ്യം യുവജന, തൊഴിലാളി, മത, ആള്‍ ദൈവ സംഘടനകള്‍, ആര്‍ എസ്സ് എസ്സ്, ബജ്രംഗദള്‍, ശ്രീരാമസേന, ശിവസേന പാര്‍ട്ടികള്‍,പല പല പേരുകളില്‍ അവതരിക്കുന്ന മുസ്ലീം സംഘടനകള്‍... ഈ ലിസ്റ്റ് എത്ര വേണോ ഉദാഹരണങ്ങള്‍ കൊണ്ടു നീട്ടാം. അതിനിടയിലാണ് ഒരു അമ്മയും , ഫെഫ്കയും മാക്ടയും, മണ്ണാങ്കട്ടയും!
എന്തായാലും ഇനി ഹര്‍ത്താലിന്‍റെ സമയം. വണ്ടി മുതലാളികളുടേയും വണ്ടിത്തൊഴിലാളികളുടേയും സംഘടനകള്‍ ഒന്നിച്ചു, കൂട്ടായി സമരം നടത്തട്ടെ.
നമുക്കു സംഘടിച്ചു സ്മാളടിച്ചു ശക്തരാകാം.
നരച്ച പ്രത്യയ ശാസ്ത്രത്തിന്‍റേയും മതത്തിന്‍റേയും ജാതിയുടേയും ജോലിയുടേയും തൊട്ടതിന്‍റേയും പിടിച്ചതിന്‍റേയും പേരില്‍ സംഘനകളുണ്ടാക്കി അന്യോന്യം പിച്ചിച്ചീന്തുന്ന മനുഷ്യര്‍! ആ മനുഷ്യ മനസ്സിലെ മലീമസവും ദുര്‍ഗന്ധവമിക്കുന്നതുമായ , ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന മലിന ജലത്തിന്‍റെ തടയണയല്ലേ ആദ്യം തകരേണ്ടത്?
അരാഷ്ട്രീയക്കാരനായിപ്പോകുമെന്നുള്ള പെറ്റീബൂര്‍ഷ്വാ ഭയം ഉള്ളതു കൊണ്ട് ഞാന്‍ അങ്ങനെ ചോദിച്ചു് അവസാനിപ്പിക്കുന്നില്ല. സംഘടനയില്ലെങ്കില്‍ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല. അതു കൊണ്ട് ദീപ സ്തംഭം മഹാശ്ചര്യം.
ആകയാല്‍ ബൂലോക സുഹൃത്തുക്കളേ, വരുവിന്‍ നമുക്കു സംഘടിച്ചു സംഘടിച്ചു ശക്തരാകാം.

Friday, October 2, 2009
ദൈവത്തിന്‍റെ സ്വന്തം കൂട്ടില്‍
എഴുതാന്‍ ഒന്നും ഇല്ലാത്തതു കൊണ്ട് കുറേ ദിവസമായി വെറുതേ കിടക്കുകയായിരുന്നു ബ്ലോഗ്. എലിപ്പത്തായമായിരുന്നു മനസ്സ്. ഭ്രാന്തു പിടിക്കുമെന്നു തീര്‍ച്ചയായപ്പോള്‍ നാട്ടിലേയ്ക്കു പോയി. എവിടെ പോകാന്‍ ? ആരെ കാണാന്‍? എങ്കിലും പോയി. മുപ്പത്തി അഞ്ചു കൊല്ലമായുള്ള സൌഹൃദങ്ങളിലേയ്ക്കൊരു തിരിച്ചു പോക്ക്. അവരെത്തി . ദയാപൂര്‍വ്വം. ഭാര്യമാരുടെ കണക്കെടുപ്പുകള്‍ തെറ്റിച്ച് അവര്‍ ഓടിയെത്തി. ഒന്നും മിണ്ടാതെ തന്നെ അവര്‍ സംവദീച്ചു. പിന്നെ വെറുതേ മിണ്ടിയും പറഞ്ഞും ഇരുന്നു. പുസ്തകങ്ങള്‍ വായിച്ചു. പാട്ടുകള്‍ കേട്ടു.
ഡോക്റ്റര്‍ പീ. കേ . വാര്യര്‍ പറഞ്ഞു.
“ ലൈഫ്സ്റ്റൈല്‍ ഒന്നു മാറ്റിനോക്കൂ. മരുന്നല്ല കാര്യം”
“ ഡിസംബറില്‍ ഒരുപാടു വിദേശികള്‍ വരുന്ന സമയമാണ്. നേരത്തേ റൂം ബുക്കു ചെയ്തേയ്ക്കൂ”, അഡ്മിനിസ്റ്റ്രേറ്റിവ് ഓഫീസര്‍ മുന്നറിയിപ്പു നല്‍കി.
വൈദ്യമഠം വലിയ നമ്പൂരി ഒന്നേ പറഞ്ഞുള്ളൂ.
“മരുന്നുകള്‍ നോക്കട്ടേ, പിന്നയേ കിടക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ പറ്റൂ. നാടികള്‍ ഒക്കെ ക്ഷീണമായിത്തുടങ്ങും. രണ്ടാഴ്ച കഴിഞ്ഞ് ഒന്നു വിളിച്ചു പറഞ്ഞോളൂ”
എണ്‍പത്തി നാലു വയസ്സിന്‍റെ നിറവ്. ഐശ്വര്യം നിറഞ്ഞ മനസ്സ്. തീരുമാനങ്ങള്‍ സംശയമില്ലാത്ത അടക്കത്തോടെ പറഞ്ഞു കൊടുത്തു. റ്റ്രൈയ്നീ ഡോക്റ്റര്‍ കുട്ടികള്‍ പഠനക്കുറിപ്പുകള്‍ കുത്തിക്കുറിച്ചു.
സുഹൃത്തുക്കള്‍ മൊബൈല്‍ ഫോണില്‍ കുടുംബക്കാര്യങ്ങളും ഓഫീസുകാര്യങ്ങളും നടത്തുന്നതിനിടയില്‍ മരുന്നു വാങ്ങാനായി ഞാന്‍ കാത്തിരുന്നു.
ജിവിക്കാനായി, സ്വാര്‍ത്ഥതയോടെ വൈദ്യശാലകള്‍ കയറി ഇറങ്ങുമ്പോഴും തേക്കടിയില്‍ അണഞ്ഞുപോയ ജീവനുകളെക്കുറിച്ചു അറിഞ്ഞിരുന്നില്ല.
ഉല്ലാസയാത്രയ്ക്കായി ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ എത്തിയവരുടെ ദുരന്തം.
തായ്‌ലാണ്ടിലെ ഫുക്കേത്തില്‍ ഒരു മീഡിയാ സെമിനാര്‍. ഇടവേളകളില്‍ നീണ്ട ബോട്ടുയാത്രകള്‍. ബോട്ടില്‍ കയറണമെന്നുണ്ടെങ്കില്‍ ജെട്ടിക്കടുത്തുള്ള കൌണ്ടറില്‍ നിന്നും അവരവര്‍ക്കുള്ള സൈസ് അനുസരിച്ചുള്ള ലൈഫ് ജാക്കറ്റ് ഇടണം. അല്ലെങ്കില്‍ ബോട്ടില്‍ കയറ്റില്ല. പിന്നെ തിരിച്ചു വരുമ്പോള്‍ ലൈഫ് ജാക്കറ്റിട്ടു നില്‍ക്കുന്ന ഫോട്ടോ ഒരു സുവനീറാക്കി വച്ചിരിക്കുന്ന ഫോട്ടോഗ്രാഫേഴ്സ്. പതിനഞ്ചു ബാത്തുകൊടുത്താല്‍ ഫോട്ടോ സ്വന്തം. തിരിച്ചു നാട്ടിലെത്തിയപ്പോഴാണു കൊച്ചു കുഞ്ഞുങ്ങള്‍ ബോട്ടു മറിഞ്ഞു മരിച്ച സംഭവം. പറയേണ്ടവരോടൊക്കെ പറഞ്ഞു,
“ ജസ്റ്റ് മേക്ക് ഇറ്റ് കമ്പത്സറി റ്റു വേര്‍ ലൈഫ് ജാക്കറ്റ് വൈല്‍ റ്റ്രവെലിങ് ഇന്‍ ബോട്ട്സ്.”
അമ്പതോ നൂറോ രൂപകൊടുത്തു ബോട്ടുയാത്രയ്ക്കു പോകുന്നവര്‍ ഒരു അഞ്ചു രൂപാകൂടെ ലൈഫ് ജാക്കറ്റിനായി കൊടുക്കില്ലേ?
ഈ സത്യം മനസ്സിലാക്കാന്‍ സിറ്റിങ് ജഡ്ജിയും, സേതുരാമയ്യരും , ക്രൈം ബ്രാഞ്ചും ,ബോട്ട് ഇന്‍സ്പെക്ടരും ഒന്നും വേണ്ടല്ലോ.
അവര്‍ പറഞ്ഞു,“ ഇതു കേരളമാണ്. തായ്‌ലാണ്ടല്ല.”
റ്റാക്സിഡ്രൈവര്‍ന്മാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാം നാച്വറല്‍ ഡിസാസ്റ്റര്‍, ക്രൈസിസ് മാനേജ്മെന്‍റ് എന്നിവയെക്കുറിച്ചു റ്റ്രൈനിങ് കൊടുക്കുന്നതിനെക്കുറിച്ചു ആലോചിച്ചും പഠിച്ചും കൊണ്ടിരിക്കുന്ന ബിനോയ് വിശ്വവും, കോടിയേരിയും, ചെറിയാന്‍ ഫിലിപ്പും ലൈഫ് ജാക്കറ്റ് എന്നൊരു വിദ്യയെക്കുറിച്ചു മിണ്ടുന്നേയില്ല.
ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വച്ച് ദൈവത്തിന്‍റെ സ്വന്തം വീട്ടിലേയ്ക്കു സഞ്ചാരികളെ ഇനിയും എത്തിക്കേണ്ടേ നമുക്ക്? പുതിയൊരു മനുഷ്യച്ചങ്ങലയ്ക്കു സ്കോപ്പും വേണമല്ലോ! ലൈഫ് ജാക്കറ്റ്കാരെ പോയി പണിനോക്കാന്‍ പറ, കുത്തക ബൂര്‍ഷ്വാവര്‍ഗം! മള്‍റ്റിനാഷനള്‍ ചെറ്റകള്‍!

Saturday, June 13, 2009
വിഭീഷണനെന്നു കേട്ടാലോ?
സാധാരണയായി ഈ ബ്ലോഗില്‍ കക്ഷിരാഷ്ട്രീയ പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണു പതിവ്. അത് രാഷ്ട്രീയാഭിപ്രായങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. അരാഷ്ട്രീയത നല്ലതാണെന്ന തോന്നല്‍ കൊണ്ടും അല്ല. രാഷ്ട്രീയ വിഷയങ്ങള്‍ക്കു വേറേ മീഡിയങ്ങള്‍ തേടുന്നുവെന്നു മാത്രം. ഇന്നെഴുതുന്നതും കക്ഷിരാഷ്ട്രീയ നിലപാടുകളെക്കുറിച്ചല്ലെന്നൊരു മുന്‍കൂര്‍ ജാമ്യം.
ഇഷ്ടമില്ലാത്തച്ചു തൊട്ടതെല്ലാം കുറ്റം എന്ന രീതിയില്‍ ഒരു കൂട്ടരും സി ഐ ഡി വിജയന്‍ മോഷ്ടാവാണെന്ന രീതിയില്‍ മറു പക്ഷവും ‘മീഡിയാ സിന്‍ഡിക്കേറ്റുകളില്‍’ കൂടി നടത്തുന്ന മത്സരക്കലാശങ്ങള്‍ കണ്ട് കണ്ട് ഓക്കാനം വരുന്ന വേളയില്‍ അതാ ചാനലുകളില്‍ ഒരു ലീഗല്‍ ല്യൂമിനറി. രണ്ടു പേര്‍ പിടിച്ചു നടത്തി മൈക്കിന്‍റെ മുന്നില്‍ കൊണ്ടിരുത്തുന്നു ജസ്റ്റിസ് കൃഷ്ണയ്യരെ. ഈ വിനീതന്‍ കണ്ണുകള്‍ തുറന്നു, കാതോര്‍ത്തു. ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞതിന്‍റെ മലയാളം ഇത്രയേ ഉള്ളൂ, മന്ത്രിസഭയുടെ ഉപദേശം കേള്‍ക്കാതെ പോലീസിന്‍റെ ഉപദേശം കേട്ടു തീരുമാനമെടുക്കുന്നവന്‍ കേരള ഗവര്‍ണ്ണര്‍.ജനാധിപത്യത്തിന്‍റെ കടയ്ക്കു കത്തിവയ്ക്ക്കുന്നവന്‍. സ്വേച്ഛാധിപത്യസ്വഭാവമുള്ളവന്‍, ഭരണഘടനയെക്കുറിച്ചു വിവരമില്ലാത്തവന്‍.
രാവിലെ മുടിവെട്ടിയ്ക്കാന്‍ ചന്തമുക്കില്‍ സഖാവ് സുകുമാരന്‍റെ ബാര്‍ബര്‍ ഷാപ്പില്‍ പോയപ്പോള്‍ അയാള്‍ കത്തി വച്ചതും ഏതാണ്ടിങ്ങനെയൊക്കെ തന്നെ ആയിരുന്നു.
രാഷ്ട്രീയാഭിപ്രായം പറയുന്നതു ബാര്‍ബര്‍ സുകുമാരനായാലും പ്രകാശ് കാരാട്ടായാലും ശ്രദ്ധയോടെ കേട്ടിരിക്കാന്‍ ഞാന്‍ എന്നേ ശീലിച്ചിരിക്കുന്നു.ക്ഷമയോടെ വെറുതേ ചിരിച്ച്, പ്രതികരിക്കാതെ, മുഖത്തു നീരസമോ, അസഹിഷ്ണുതയോ വരാതെ അവര്‍ പറയുന്നതു കേട്ടു തലയാട്ടാന്‍ എന്നേ പഠിച്ചു കഴിഞ്ഞു. അനാവശ്യ രാഷ്ടീയ വിവാദങ്ങളിലേര്‍പ്പെട്ടു ഉണ്ടായിരുന്ന വ്യക്തിബന്ധങ്ങള്‍ക്കു മുറിവേറ്റ സംഭവങ്ങളാകാം ഈ തിരിച്ചറിവ് നല്‍കിയത്.
1979ലെ പാര്‍ലമെന്‍റ്തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ഒരിക്കലും തോല്‍ക്കില്ലെന്നു കരുതിയിരുന്നു ഞാനും എന്‍റെ അച്ഛനും. ഇലക്ഷന്‍ വെറും ഫാര്‍സ് ആയിരിക്കുമെന്നും റിഗ്ഗുചെയ്തു ഇന്ദിരാഗാന്ധി ജയിക്കും എന്നുമുള്ള പാര്‍ട്ടിലൈനാണു എന്‍റെ വിശ്വാസത്തിനാധാരമെങ്കില്‍, അടിയന്തരാവസ്ഥയുടെ സ്തുതി പാഠകനായിരുന്ന അച്ഛന്‍ കോണ്‍ഗ്രസ്സ് ഭക്തനായതു കൊണ്ട് അവര്‍ ജയിക്കും എന്ന് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. അവസാനം മാതൃഭൂമി പത്രമാപ്പീസില്‍ ചെന്നു ഇലക്ഷന്‍ റിസള്‍ട്ടിന്‍റെ ലേറ്റസ്റ്റ് ചോദിച്ചപ്പോള്‍ അവിടെയിരുന്ന ഒരു ചേട്ടന്‍ പറഞ്ഞതു ഇങ്ങനെയായിരുന്നു,
“രായ് ബറേലിയില്‍ ഇന്ദിരാഗാന്ധിയും തോറ്റു, അരൂരില്‍ ഗൌരിയമ്മയും തോറ്റു,”
പാര്‍ട്ടി ലൈന്‍ തെറ്റിപ്പോയ അങ്കലാപ്പില്‍ ഞാന്‍ വീട്ടിലെത്തി. അച്ഛനോട് ഇന്ദിരാഗാന്ധി തോറ്റ സന്തോഷം പറഞ്ഞൊന്നു കളിയാക്കാന്‍ നോക്കി.
ഈ അടുത്ത കാലത്തു അച്യുതാനന്ദന്‍ സഖാവ് പ്രസ്സ്കോണ്‍ഫറന്‍സില്‍ ചിരിച്ച പോലെ അച്ഛന്‍ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു,
“ എടാ ഇന്ദിരാഗാന്ധി തോറ്റാല്‍ ഞങ്ങള്‍ ഇവിടെ പട്ടാള ഭരണം കൊണ്ടു വരും, നിന്‍റെ ഗൌരിയമ്മ ഇനി ഈച്ചയടിച്ചോണ്ടിരിയ്ക്കയേ ഉള്ളൂ”
വല്ലാത്ത ദേഷ്യംവന്ന ഞാന്‍ ഒന്നു പറഞ്ഞു ഒന്നു പറഞ്ഞു അച്ഛനുമായി വല്ലാതെ തെറ്റി. ചങ്കു നോക്കി എയ്ത വാക്ശരങ്ങള്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നൊന്നും അപ്പോള്‍ ഓര്‍ത്തില്ല. പിന്നീട് ഒരിക്കലും എന്നോടു അച്ഛന്‍ രാഷ്ട്രീയം പറയാതെയായി. കളി തമാശകളും തര്‍ക്കങ്ങളുമായി എന്നും ഉണര്‍ന്നിരുന്ന ആ വീട്ടില്‍ പിന്നിടൊരിക്കലും രാഷ്ട്രീയ വിവാദങ്ങള്‍ ഒച്ചയുയര്‍ത്തിയിട്ടില്ല. വിവാദങ്ങളും അസഹിഷ്ണുതയും കൊണ്ടു ഒരുപാടു വ്യക്തി ബന്ധങ്ങള്‍ ഉലഞ്ഞു പിന്നീടും. പല ബന്ധങ്ങള്‍ എന്നെന്നേയ്ക്കുമായി അറ്റു.
പറഞ്ഞു വന്നതു കൃഷ്ണയ്യരുടെ പ്രസ്സ് സ്റ്റേറ്റ്മെന്‍റിനെക്കുറിച്ചാണ്. സഖാവ് കൃഷണയ്യരായല്ല റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയെന്നുള്ള നിലയിലാണു അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ക്കു ഞാന്‍ മൂല്യം കാണാറുള്ളത്. വന്ദ്യനും, ജ്ഞാന വൃദ്ധനും, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ സ്വതന്ത്രാംഗമെന്നനിലയില്‍ മന്ത്രിയും, പിന്നീടു ജഡ്ജിയായി ഉയര്‍ന്നു സുപ്രീം കോടതി വരെ എത്തിയ നിയമജ്ഞനും, റിട്ടയറായതിനു ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനും ഒക്കെയായ ,നമ്മളെല്ലാം ബഹുമാനിക്കുന്ന കൃഷ്ണയ്യരുടെ ഈ പ്രകടനം എന്നെ അമ്പരപ്പിച്ചു , ദുഖിപ്പിച്ചു. അദ്ദേഹം ഗവര്‍ണറെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ എന്തു വേണമോ ചെയ്യട്ടെ, പക്ഷേ പറയുന്ന വാക്കുകളും, വാദങ്ങളും അദ്ദേഹത്തിന്‍റെ പാണ്ഡിത്വത്തിനു തെല്ലെങ്കിലും നിരക്കുന്നതാവണ്ടേ? ചന്തമുക്കിലെ ബാര്‍ബര്‍ സുകുമാരനെപ്പോലെ ലോജിക്കും കോപ്പും ഒന്നും ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയാനാനെങ്കില്‍ ജയ്ഹിന്ദും , കൈരളിയുല്‍ ഉള്‍പ്പെടെയുള്ള ചാനലായ ചാനലിലൊക്കെ ആളുകള്‍ നിറഞ്ഞു വിലസുകയല്ലേ? ഈ തൊണ്ണൂറ്റിനാലാം വയസ്സില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ തന്നെ ഇങ്ങനെ ചെയ്യണോ? ചെയ്യാം അതു അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യം. റ്റ്വന്‍റി 20 ക്രിക്കറ്റു മത്സരങ്ങള്‍ കൊഴുപ്പിയ്ക്കാന്‍ അര്‍ദ്ധ നഗ്നരായി ആടുന്ന ചീയര്‍ ലീഡര്‍ പെണ്ണുങ്ങള്‍ എത്ര പാവങ്ങള്‍! ജീവിക്കാനുള്ള കാശിനു വേണ്ടി അവര്‍ ആടിത്തിമിര്‍ക്കുന്നു. പക്ഷേ ജസ്റ്റിസ് കൃഷ്ണയ്യരോ? ഇതൊരുമാതിരി.... വേണ്ട അദ്ദേഹത്തോടുള്ള ആദരവു ഇതു എഴുതി മുഴുവനാക്കാന്‍ എന്നെ അനുവദിക്കുന്നില്ല. പണ്ടൊരിക്കല്‍ എം, കൃഷ്ണന്‍ നായര്‍ ദൂരദര്‍ശനില്‍ പ്രൈം റ്റൈമില്‍ പ്രോഗ്രാം നടത്തിയിരുന്ന സിനിമാ നടന്‍ അശോക് കുമാറിനെക്കുറിച്ചു എഴുതിയത് ഏതാണ്ടിങ്ങനെ ആണെന്നു തോന്നുന്നു.
“ എനിയ്ക്കേറ്റവും ഇഷ്ടമുള്ള നടന്മാരിലൊരാളാണു അശോക് കുമാര്‍. പക്ഷേ വീട്ടില്‍ കൊച്ചുമക്കളുമൊത്തു കഴിയേണ്ട ഈ പ്രായത്തില്‍ റ്റീവീയില്‍ വായ്പ്പുണ്ണും കാട്ടി വരുന്നത് എന്നില്‍ അറപ്പുളവാക്കുന്നു, വെറുപ്പുളവാക്കുന്നു. ഞാന്‍ ദുഃഖിക്കുന്നു.”
താനിത്രകാലവും കോണ്ടു നടന്നതും, കൃഷ്ണയ്യരെ ജസ്റ്റിസ് കൃഷ്ണയ്യരാക്കിയതുമായ ജുഡിഷ്യറിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പബ്ലിക്ക് സ്റ്റേറ്റ്മെന്‍റിറക്കുന്നതും ഒരു ഓര്‍മ്മത്തെറ്റുപോലെ കൃഷ്ണയ്യരെ ഈയിടെയായി പിന്തുടരുന്നെന്നു തോന്നുന്നു. ഈ ലാവ്‌ലില്‍ കേസിനെക്കുറിച്ചു തന്നെ അദ്ദേഹം ലോവര്‍ ജുഡിഷ്യറിയെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ ഒരു സ്റ്റേറ്റ്മെന്‍റ് ഇറക്കുകയുണ്ടായി. ഒന്നര ദിവസം കഴിയും മുന്‍പു തന്നെ സബ് ജുഡിസായ കേസിനെ ഇന്‍ഫ്ലുവന്‍സ് ചെയ്യാനല്ല താന്‍ ഉല്പ്രേക്ഷിച്ചതെന്നൊരു മറു സ്റ്റേറ്റ്മെന്‍റ് ഇറക്കി തടി തപ്പുകയും ചെയ്തു. വല്ല കാര്യവും ഉണ്ടായിരുന്നോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല.
അതുപോലെ ബിനായക് സെന്നിനെ ജയിലില്‍ നിന്നും വിടണമെന്നു പറഞ്ഞിറക്കിയ പ്രസ്താവനയിലും സെഷന്‍സ് കോടതിയെ നിശിതമായി വിമര്‍ശിച്ചു. ബിനായക് സെന്‍ നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ ജയിലടയ്ക്കേണ്ട ഒരാവശ്യവും ഇല്ലെന്നും ഞാന്‍ വിശ്വസിക്കുമ്പോഴും, അണ്ടര്‍ റ്റ്രയലില്‍ ഉള്ള ഒരു കേസിനെക്കുറിച്ചു ഒരു റിട്ട്. സുപ്രീം കോടതി ജഡ്ജി പറയുമ്പോള്‍ ഉണ്ടാകേണ്ട പക്വതയോ. ആഴമോ, നിയമ വിശകലനമോ ഒന്നും ഇല്ലാതെ വെറുതേ കാള മൂത്രമൊഴിക്കുന്നതു പോലെ സ്റ്റേറ്റ്മെന്‍റിറക്കിയ ജസ്റ്റിസിനെയോര്‍ത്തു എനിക്കു വ്യസനമുണ്ടായി. ഇങ്ങനെ പതിരുപോലത്തെ പ്രസ്താവനയിറക്കാനാണെങ്കില്‍ ഇവിടെ അരുന്ധതി റായ് ഉണ്ടല്ലോ! കൃഷ്ണയ്യരുടെ ആവശ്യമില്ല.
എത്രയെത്ര മഹത്വമാര്‍ന്ന കേസുകളില്‍ ആര്‍ജ്ജവത്തോടെ കാര്യ കാരണ സഹിതം വിധികളെഴുതിയ ഒരു ജുഡിഷ്യല്‍ മൈന്‍ഡിന്‍റെ പതനം! കോടതികള്‍ വിമര്‍ശനത്തിനതീതമെന്നല്ല വിവക്ഷ. വിമര്‍ശിക്കുന്നെങ്കില്‍ അതിന്‍റെ കാതല്‍ കേട്ടു നിഷ്പക്ഷമതികള്‍ തലകുലുക്കണം.വെറും റിട്ടറിക്ക് കൃഷ്ണയ്യരില്‍ നിന്നും പ്രതീക്ഷിക്കാതിരുന്നതു എന്‍റെ തെറ്റ്. റിട്ടയറാകുന്നതു വരെ ജുഡിഷ്യറി ജുഡിഷ്യറി എന്നു ജപിച്ചുകൊണ്ടിരുന്നിട്ടു ഇപ്പോള്‍ ബ്രദര്‍ ജഡ്ജുമാര്‍ക്കെതിരേപോലും വാച്യമായും വ്യംഗ്യമായും പ്രതികരിച്ചുകൊണ്ടേയിരിക്കുന്ന കൃഷ്ണയ്യര്‍ മറ്റൊരു കുട്ടിക്കൃഷ്ണനെ ഓര്‍മ്മിപ്പിച്ചു.കുട്ടികൃഷ്ണമാരാര്‍. സഹോദരനെ ഒറ്റിക്കൊടുത്തു മറുകണ്ടം ചാടിയ വിഭീഷണനെക്കുറിച്ചു മാരാര്‍ എവിടെയോ പറഞ്ഞിട്ടുണ്ട്. ഏതാണ്ടിങ്ങനെയോ മറ്റോ,
“ വിഭീഷണനോ? ആ പേരു കേട്ടാല്‍ പോയി കുളിക്കണം”

Sunday, July 13, 2008
ഒരറമ്പാതവും ഇല്ല!!
തിരുവനന്തപുരം ജില്ലയ്ക്കു വടക്കോട്ടുള്ളവര്‍ക്കു ഈ തലക്കെട്ടിന്‍റെ ഗുട്ടന്‍സ് പിടികിട്ടുമോ?
സാധ്യതയില്ല.
‘ഒരു നിവൃത്തിയും ഇല്ല’, ‘ഒരു രക്ഷയും ഇല്ല’, ‘ഒരു വഴിയും ഇല്ല’, ‘ഒരു നിശ്ചയവും ഇല്ല’ എന്നൊക്കെ പറഞ്ഞാല്‍ പോലും ഈ ‘അറമ്പാതം’ നല്‍കുന്ന ഇമ്പാക്ടിന്‍റെ ഏഴയലത്തു പോലും വരില്ല.
‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയില്‍ ( തിരുത്തിനു കടപ്പാട്: മൂര്‍ത്തി. നന്ദി) മോഹന്‍ലാല്‍, “ലേലു അല്ലി , ലേലു അല്ലി... എന്നെ അഴിച്ചുവിട്” എന്നു പറയുമ്പോള്‍ മുഖത്തു പ്രത്യക്ഷപ്പെടുന്ന ഭാവം ഓര്‍മ്മയുണ്ടോ?
ഒരറമ്പാതവും ഇല്ലാതെ നില്‍ക്കുന്നവന്‍റെ നിസ്സഹായതയുടെയും ഫ്രസ്റ്റ്രേഷന്‍റേയും അല്പമെങ്കിലും അടുത്തു വരും ആ അഭിനയം എന്നു വേണമെങ്കില്‍ പറയാം.
ബ്ലഡ്ഷുഗറ് കൂടിപ്പോയതിന്‍റെ സുഖചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ എനിയ്ക്കു, ഇപ്പോള്‍ പഞ്ചാര കുറഞ്ഞുപോകുന്ന പ്രശ്നം. ചിലപ്പോള്‍ 48ഉം 55ഉം 65 ഒക്കെ ആവും . ഫാസ്റ്റിങില്‍ 70തില്‍ താഴെയായാല്‍ ഹൈപ്പോഗ്ലൈസീമിയാ എന്നു ഓമനപ്പേരുള്ള ‘ലവന്‍’വരും. കോമാ വന്നു തട്ടിപ്പോകാം. ചത്തുപോകാന്‍ എനിയ്ക്കു ഒട്ടും ഇഷ്ടമല്ലാത്തതുകൊണ്ട് ഇടയ്ക്കിടെ ഷുഗര്‍ ചെക്കു ചെയ്യും, പിന്നെ ആവശ്യാനുസരണം പഞ്ചാര, ആഹാരം, ഫലവര്‍ഗ്ഗങ്ങള്‍ ഇത്യാദി കഴിച്ചും ഇന്‍സുലിന്‍ അല്പസ്വല്പം കുറച്ചും ആഘോഷമായി ജീവിതം ആസ്വദിച്ചിരിയ്ക്കുകയായിരുന്നു.
രാത്രി ശാപ്പാടിനു മുന്‍പ് ഇന്‍സുലിന്‍ ഇന്‍ജെക്ക്ഷനൊക്കെ എടുത്തു ആഹാരത്തിനു മുന്നിലെത്തിയപ്പോഴാണു വൊമിറ്റിങോടുകൂടിയ ഡയേറിയ തുടങ്ങിയതു. അതും ആസ്വദിച്ചു ഒന്നരദിവസം. ഇടയ്ക്കിടെ കഞ്ഞിവെള്ളം കുടിച്ചും, പഞ്ചാരക്കുഞ്ചുവായും ഒരു പടക്കുറുപ്പിനെപ്പോലെ ഈ വക പീറ രോഗങ്ങള്‍ക്കെതിരായി പൊരുതി വിലസിയിരുന്ന്പ്പോഴാണു, ദാ വൈറല്‍ ഫീവര്‍ എന്ന ഭീകരന്‍. അവനാകട്ടെ നമ്മുടെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ‘നിവേദിതാ ഭീ കരനെക്കാള്‍’ വലിയ പീ ഹരന്‍. അവസാനം ഒരു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വൈറന്‍ ഭീകരന്‍ നാണംകെട്ടു,അഫിഡവിറ്റിന്‍റെ രൂപത്തില്‍ നിരുപാധികം മാപ്പും പറഞ്ഞു പിന്മാറി.
ഇതെല്ലാം ഞാന്‍ പരമസുഖമായി ആസ്വദിച്ചു.പരിചയക്കാരെ ഒക്കെ ഫോണില്‍ വിളിച്ചു കിട്ടാവുന്ന സഹതാപമൊക്കെ സംഘടിപ്പിച്ചു അങ്ങനേയിരിയ്ക്കുമ്പോള്‍, വരുന്നു ചെസ്റ്റ് കഞ്ജഷന്‍! ആസ്തലിന്‍ എന്ന ഇന്‍ഹേലര്‍ സ്പ്രേ വലിച്ചുകയറ്റാന്‍ എന്തു സുഖമാണെന്നറിയാമോ?
അതും ഞാന്‍ സഹിച്ചു.
‘അമേരിയ്ക്കയെക്കുറിച്ചു ഒരക്ഷരം മിണ്ടിപ്പോകരുതു, എനിയ്ക്കതിഷ്ടമില്ല’ എന്നു ശ്രീനിവാസന്‍ സ്റ്റൈലില്‍ 1,2,3 ആയി പറഞ്ഞു നടന്നിട്ടിപ്പോള്‍, ഒരറമ്പാതവുമില്ലാതെ കലിപ്പുകളുമായി പ്രസ്കോണ്‍ഫ്രന്‍സിനിരിയ്ക്കുന്ന സഖാവു കാരാട്ടിന്‍റെ ഇഞ്ചി കടിച്ച മുഖഭാവമെങ്കിലും റ്റീ വിയില്‍ കണ്ട് സമാധാനിയ്ക്കാം എന്നു വച്ചു ന്യുസ് ചാനലായ ചാനലെല്ലാം മാറ്റി മാറ്റി നോക്കി.
പരമകാരുണികരായ ചാനല്‍ ആങ്കറുമാരെല്ലാം കഴിഞ്ഞ രണ്ടു ദിവസങ്ങളായി കണ്ടിന്വസ്സായി ഓരോരോ അരമണിയ്ക്കൂറിടവിട്ട് ആ പാവം ‘ആരുഷി തല്‍വാറിനെ’ ഹിന്ദിയിലും ഇംഗ്ലീഷിലും ആവേശത്തോടെ വീണ്ടും വീണ്ടും കൊന്നുകൊണ്ടേയിരിയ്ക്കുന്നു. :(
‘തന്തോഷം കൊണ്ടെനിയ്ക്കിരിയ്ക്കാന്‍ മേലേ!!!!’
“ഒരറമ്പാതവും ഇല്ലേ!”
വടക്കന്മാര്‍ക്കു ഞങ്ങടെ ‘അറമ്പാതത്തിന്‍റെ’ ഒരു ഏകദേശ അര്‍ത്ഥമെങ്കിലും ഊഹിയ്ക്കാന്‍ കഴിയണേ എന്‍റെ ആറ്റുകാലമ്മച്ചീ.
നാടോടിക്കാറ്റും, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്റ്റ്രീറ്റും സീ ഡിയിട്ടു വീണ്ടും കണ്ട് മനസ്സു ന്യൂറ്റ്രലൈസ് ചെയ്ത ഒരു ധൈര്യത്തിന്‍റെ പുറത്താണു ഈ പോസ്റ്റിടുന്നതു. ഇനി രാത്രി ഒന്‍പതരമുതല്‍ പതിനൊന്നു വരെ മലയാളം ചാനലുകളില്‍ വരുന്ന ന്യൂസ് എന്ന കോമഡിറ്റൈം കൂടി കണ്ട് കഴിയുമ്പോള്‍ കമ്പ്ലീറ്റിലി നോര്‍മല്‍ ആകും.
‘ലോകാ സമസ്താ സുഖിനോ ഭവന്തുഃ’

Wednesday, June 11, 2008
അലപം കരുണ.
സര്‍വത്ര വിവാദം നടക്കുന്ന ഈ സമയത്തു്, ഈ പോസ്റ്റ് അസ്ഥാനത്താണെന്നറിഞ്ഞുകൊണ്ടു തന്നെ എഴുതുകയാണു്. ഇന്നു നമ്മുടെ പ്രിയ കവി പാലാ നാരായണന്‍ നായര്‍ അന്തരിച്ചു. റ്റി വി ന്യൂസു വഴിയാണു വാര്‍ത്ത അറിഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു നമുക്കു പ്രിയപ്പെട്ട നെയ്യാറ്റിങ്കര വാസുദേവനും, കടമ്മനിട്ടയും പി ഭാസ്കരനുമൊക്കെ നമ്മെ വിട്ടു പോയി. ഇവരുടെ മരണ വാര്‍ത്ത നമ്മുടെ റ്റീ വീ ചാനലുകള്‍ പ്രാമുഖ്യത്തോടെ സാമാന്യം വിശദമായിത്തന്നെ, ആവശ്യത്തിനു റിസര്‍ച്ചും നടത്തി, പഴയ ക്ലിപ്പുകള്‍ അവസരോചിതമായി ചേര്‍ത്തു കാണിക്കുകയുണ്ടായി.
കേരളത്തിലെ മറ്റ് മേഖലകളിലെ പ്രമുഖരുടെ ചരമവാര്‍ത്തകളും റ്റീ വീ ചാനലുകള്‍ കൊടുക്കാറുണ്ട്. പക്ഷേ ഇത്തരം വാര്‍ത്തകളിലെ ദു:ഖകരമായ ഒരു വിഷയം, ഇവര്‍ കാണിയ്ക്കുന്ന വിഷ്വത്സ് ആണു. മരിച്ച ആളിന്‍റെ അനാവശ്യമായ ക്ലോസപ്പുകള്‍, ആശുപത്രിക്കിടക്കയില്‍ അല്പ വസ്ത്ര ധാരിയായി കിടക്കുന്ന മൃത ശരീരം, ഐ വീ ഫ്ലൂയിഡും ഓക്സിജന്‍ സിലിണ്ടറും ശവശരീരത്തില്‍ നിന്നും മാറ്റുന്ന ആശുപത്രി ജീവനക്കാര്‍ ഇങ്ങനെ ബീഭത്സമായ കാഴ്ചകള്‍ വീണ്ടും വീണ്ടും കാണിച്ചൂ കൊണ്ടേയിരിക്കും. മൂക്കില്‍ വച്ചിരിയ്ക്കുന്ന പഞ്ഞിയിലേയ്ക്കു ക്ലോസപ്പു ചെയ്യുക, ശരീരത്തില്‍ നിന്നും ഒലിച്ചിറങ്ങുന്ന ദ്രാവകങ്ങളെ ഫോക്കസ് ചെയ്യുക, മൃതദേഹത്തില്‍ വന്നിരിയ്ക്കുന്ന ഈച്ചകള്‍ ഷോട്ടില്‍ കാണുക ഇങ്ങനെ ഇന്‍സെന്‍സിറ്റീവ് ആയ എത്രയോ ഉദാഹരണങ്ങളുണ്ട് പറയാന്‍. മരിച്ച വ്യക്തി പ്രമുഖനായിക്കോട്ടെ അല്ലെങ്കില്‍ സാധാരണക്കാരനായിക്കോട്ടെ, മൃതശരീരത്തോട് റ്റീ വീക്കാര്‍ക്കു അല്പം ആദരവ് കാട്ടിക്കൂടേ? മൃതദേഹം കാണിക്കരുതെന്നല്ല ഈ പറഞ്ഞു വരുന്നതു; മൃതദേഹത്തോട്, മരിച്ച വ്യക്തിയോട് അല്പം ദയ കാണിക്കണമെന്നു മാത്രമാണ്. മരിച്ചവര്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും സ്വകാര്യതയ്ക്കു അവകാശമില്ലേ?
ഇതുപോലെ ആശുപത്രിയില്‍ അവശരായി കിടക്കുന്ന രോഗികളുടെ ക്ലോസപ്പുകള്‍ പലപ്പോഴും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ റ്റീ വിയില്‍ കാണിക്കുക, ആക്സിഡന്‍റില്‍ കുടുങ്ങി മരിച്ചുപോയ മനുഷ്യരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങളുടെ ഷോട്ടുകള്‍ ദീര്‍ഘനേരത്തേയ്ക്കു കാണിക്കുക, തളം കെട്ടിക്കിടക്കുന്ന രക്തം വീണ്ടും വീണ്ടും കാണിക്കുക എന്നതൊക്കെ നമ്മുടെ റ്റീ വീ ചാനലുകളില്‍ സാധാരണ സംഭവിയ്ക്കാറുള്ളതാണു. ന്യൂസ് കണ്ടിട്ടു സഹതാപവും , അമര്‍ഷവും, ദേഷ്യവും, പ്രതിക്ഷേധവും ഉണ്ടാകേണ്ട സ്ഥാനത്തു നമുക്കു തോന്നുന്നത് അറപ്പും വെറുപ്പും ആണു. പിന്നെ, അറപ്പു തോന്നിപ്പോയല്ലോ എന്നൊരു കുറ്റബോധവും മനസ്സില്‍ ബാക്കിയാവും.
(ഞാന്‍ വളരെയധികം ആരാധിയ്ക്കുകയും , ആദരിയ്ക്കുകയും സ്നേഹിയ്ക്കുകയും ചെയ്യുന്ന ഒരു പ്രമുഖന്‍റെ ശവശരീരം റ്റീ വിയില്‍ ബീഭത്സമായി കണ്ടപ്പോള്‍, അറിയാതെ റിമോട്ടെടുത്തു ചാനല്‍ മാറ്റി കിരണ്‍ റ്റീവിയിലെ, പിഞ്ചിലേ പഴുത്തുപോയ ഒരു പന്ത്രണ്ട്കാരിയുടെ ആങ്കറിങ് എന്ന കലാപരിപാടി കണ്ടുപോയതിലുള്ള കുറ്റബോധം മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും വിട്ടുമാറിയിട്ടില്ല.)
ഇത്തരം വിഷയങ്ങള്‍ റ്റീ വീ യില്‍ കാണിക്കുമ്പോള്‍ പാലിയ്ക്കേണ്ട ഇന്‍റര്‍നാഷണല്‍ എത്തിക്കല്‍ നോംസോ, ഇന്‍ഡ്യയില്‍ത്തന്നെ നിലവിലുള്ള പ്രോഗ്രാം കോഡോ ഒന്നും നമ്മടെ റ്റീ വീ ചാനലുകള്‍ പാലിച്ചില്ലെങ്കിലും വേണ്ട, മൃത ശരീരങ്ങളോട് അല്പം കരുണയെങ്കിലും കാണിച്ചുകൂടേ?

Wednesday, January 30, 2008
നമത് വാഴ്വും കാലം
മില്‍മയുടെ പാലിന്റെ വിലകൂട്ടുന്നതില്‍ കേരള മനുഷ്യാവകാശക്കമ്മിഷന്‍ കേസെടുക്കുന്നതിനെ ആനുഷംഗികമായി പരാമര്‍ശിച്ചുകൊണ്ട് നമ്മുടെ നമതു വാഴ്വും കാലത്തിന്റെ ഒരു പോസ്റ്റ് എനിക്കു ഇഷ്ടപ്പെട്ടു. അത്ഇവിടെ അതിലിട്ട ഒരു കമന്റ് ഒരു പോസ്റ്റായിട്ടും വേണമെങ്കില്‍ നില്‍ക്കാനുള്ള യോഗ്യതയുണ്ടെന്നു തോന്നി. പണ്ട് രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിച്ച ഒരു പാഠം ഓര്‍മ്മവന്നു. എം. ടിയുടെ ഏതോ ഒരു സിനിമയിലും (നിര്‍മാല്യമാണെന്നു തോന്നുന്നു) ഇതു ഉപയോഗിച്ചിട്ടുണ്ട്. നമതു വാഴുന്ന ഇക്കാലത്ത് എല്ലാ ഇന്‍സ്റ്റിറ്റ്യൂഷനും സ്വന്തം കാര്യക്ഷേത്രത്തിനപ്പുറത്തു പോയി ആളാവാന്‍ ശ്രമിക്കുകയാണു ഫേഷന്‍. അതു കണ്ട് കൈയടിക്കാന്‍ നമ്മള്‍ കുറച്ചു മീഡിയാക്കാരും , അച്ചടിക്കുന്നതൊക്കെ വേദവാക്യമാണെന്നു കരുതുന്ന കേരളത്തിലെ മീഡിയാമാനിയാക്കായ കുറെ ജനങ്ങളും!
വേറെ മനുഷ്യാവകാശധ്വംസനങ്ങളൊന്നും ഒരിക്കലും നടക്കാത്ത കേരളത്തില്‍ മനുഷ്യാവകാശക്കമ്മീഷന്‍ ഒരു ജോലി സ്വയം കണ്ടുപിടിച്ചല്ലൊ!!!!!...സന്തോഷം.!!!!!( ഗോവിന്ദന്‍ കുട്ടിക്ക് സിന്ദാബാദ്)
ഇനി ആ കമന്റ്:
“അമ്മ എനിക്കു ദിവസവും കാച്ചിയ പാല്‍ തരും. അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണ് അമ്മ കരയ്ന്നതു? മനുഷ്യാവകാശക്കമ്മീഷനെ പേടിച്ചാണു അമ്മ കരയുന്നത്.”
വി. ദക്ഷിണാമൂര്‍ത്തി ഏതൊ ടി വി ഷോയില്‍ പറയുന്നതു പോലെ ..:
“ ഇത്തറേ ഒള്ളൂ” ഇതിനപ്പുറം എന്താ പറയുക മനുഷ്യാവകാശക്കമ്മീഷന്റെ ആക്റ്റിവിസത്തെക്കുറിച്ചു?

Tuesday, January 22, 2008
വോട്ടിന്റെ രാജനീതി
ഇന്നലെ ഓഫീസില്‍നിന്നും വീട്ടില്‍ എത്തിയപ്പൊള്‍ കണ്ടത് ഏഷ്യാനെറ്റിലെ പാട്ട് റിയാലിറ്റി ഷോ (ഐഡിയാ സ്റ്റാര്‍ സിങര്‍) ദുഖിതയായി കണ്ടുകൊണ്ടിരിക്കുന്ന എന്റെ അമ്മയെയാണ്. മുടിവളര്‍ത്തി, മീശയൊന്നും ഇല്ലാത്ത, സ്ത്രൈണഭാവമുള്ള ഒരു നരുന്ത് ചെറുക്കന്‍, തളര്‍വാതം പിടിച്ചു ചാരുകസേരയില്‍ കിടക്കുന്ന ഒരു സ്തീക്കു ചുറ്റും നടന്നു പാടുന്നു. ഇടക്കിടെ അവരുടെ തളര്‍ന്നു വിറക്കുന്ന കൈകള്‍ തടവുന്നു. കൈകള്‍ അവന്റെ കവിളില്‍ ചേര്‍ത്തു പിടിക്കുന്നു. അമ്മയുടെ സ്നേഹത്തെക്കുറിച്ചുള്ള ആ ദുഖഗാനം കേട്ടു ആ പാവം സ്ത്രീ കരയുന്നു. അതുകണ്ട് കുറെ കാണികളും, ജഡ്ജസും കണ്ണുതുടക്കുന്നു.
അതവന്റെ സ്വന്തം അമ്മയാണെന്നറിഞ്ഞ് എന്റെ അമ്മക്കും വല്ലാത്ത സങ്കടം.
എസ്സ് എം എസ്സ് വോട്ടിനു വേണ്ടി സഹതാപതരംഗം സൃഷ്ടിക്കാന്‍ ഇവന്മാര്‍ എന്തൊക്കെയാ ഈ കാട്ടിക്കൂട്ടുന്നത്? സ്വന്തം അമ്മയുടെ വൈകല്യവും നിസ്സഹായതയെയും വരെ പബ്ലിക്കായി പ്രദര്‍ശിപ്പിക്കുന്നല്ലോ...പ്രോഗ്രാം മുഴുവന്‍ കാണാനുള്ള ആമ്പിയര്‍ ഇല്ലാത്തതുകൊണ്ട്, സുകൃതക്ഷയം, സുകൃതക്ഷയം എന്നു വള്ളൂവനാടന്‍ ഭാഷയില്‍ മനസ്സില്‍ പറഞ്ഞു,ഞാന്‍ എന്റെ മുറിയിലേക്ക് പോയി. മനസ്സിലെ അമര്‍ഷം മാറാന്‍ രണ്ട് വോഡ്ക അമ്മ കാണാതെ വീശി, സന്താപത്തോടെ മയങ്ങി.
രാവിലെയും റിയാലിറ്റി ഷോയിലെ ആ അറയ്ക്കുന്ന രംഗം മനസ്സില്‍ ഹാങ് ഓവര്‍ ആയി തികട്ടി വന്നു. അമ്മയോടെന്ന മട്ടില്‍ ഞാന്‍ എന്നോടു തന്നെയായി പറഞ്ഞു,
“സ്റ്റാര്‍ സിംഗര്‍കാര്‍ ഭിക്ഷക്കാരന്മാരെക്കാളും കഷ്ട്ടമാണല്ലോ? സ്വന്തം അമ്മയെപ്പോലും വോട്ടിനായി ഉപയോഗിക്കുന്നല്ലോ! ”
അമ്മ രാവിലെ തന്നെ ചാനലായ ചാനലെല്ലാം മാറ്റി മാറ്റി നക്ഷത്രഫലം പറയുന്ന മാരണങ്ങളെ തിരയുന്ന തിരക്കിലാണെങ്കിലും, അല്പം നിരാശയുടെ സ്വരത്തില്‍ പറ്ഞ്ഞു,
“ ഓ... അവര്‍ക്കു ഒരു അസുഖവും ഇല്ല. പാട്ട് കഴിഞ്ഞപ്പോള്‍ അവര് പയറുപോലെ എഴുന്നേറ്റ് പോയി”
ഞാന്‍ കണ്ടത് കുടുംബത്തോടെ അഭിനയിച്ചു പാടുന്ന ഒരു സെഗ്മന്റാണത്രേ...
എന്റെ അമര്‍ഷം കൂടിക്കൂടിവന്നു... ഇതു രണ്ട് വോഡ്കയില്‍ തീരില്ല...
ഇനി എന്തെഴുതാന്‍? കഷ്ടം.... അല്ലാതെന്താ?

Sunday, November 11, 2007
ഓ എന്‍ വി ക്ക് എഴുത്തഛന്‍ പുരസ്കാരം
ഓ എന്‍ വി സാര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ടു. ‘ നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ.........” എന്നെഴുതിയ സാര്‍ ‘ എവിടെയാ വാഗ്ദത്ത ഭൂമി’ എഴുതിയ കാലം .....ഭൂമിക്കൊരു ചരമ ഗീതത്തിനും മുന്‍പ്......
എസ് എഫ് ഐ യില്‍ നിന്നും മാറുന്നതിനും മുന്‍പു റ്റാറ്റാ - ബിര്‍ളക്കെതിരായി കുറെ തൊള്ള കീറി മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടുണ്ട് ഞാനും....
നന്ദിഗ്രാമില്‍ നിന്നും മരണത്തിന്റേയും രക്ത്ത്തിന്റേയും മണം....
പാബ്ലോ നെറൂദ പറഞ്ഞു: ‘ കം ആന്‍ഡ് സീ ദ ബ്ലഡ് ഇന്‍ ദ സ്റ്റ്രീറ്റ്’
‘ നമ്മള്‍ കൊയ്യും വയലെല്ലാം റ്റാറ്റായുടേതാക്കും പൈങ്കിളിയേ”
ഓ എന്‍ വി ക്കു എഴുത്തച്ഛന്‍ പുരസ്കാരം.
എഴുത്തഛന്റെ പൈങ്കിളി നീണാള്‍ വാഴട്ടെ,,.......
കം ആന്‍ഡ് സീ ദ ബ്ലഡ് ഇന്‍ ദ സ്റ്റ്രീറ്റ്

Subscribe to:
Posts (Atom)