Tuesday, February 9, 2010

ഛൂക്കര്‍ മേരേ മന്‍ കോ......

ഛൂക്കര്‍ മേരേ മന്‍ കൊ........

ഫാല്‍ഗുന മാസത്തിലെ ഒരു സന്ധ്യയില്‍ ദരിയാഗഞ്ചിലെ തെരുവിലെ പുസ്തകക്കൂമ്പാരങ്ങളുടെ നടുവില്‍ ഞാന്‍ അവളോട് പറയാനോങ്ങിയതാണു്.

“എന്നെക്കാള്‍ എനിക്കു നിന്നെ....”

പഴയ പുസ്തകങ്ങള്‍ തിരയുന്നതിനിടയില്‍ ഞാന്‍ അവളെ ഒന്നു തൊട്ടു.

“താജ്മഹാളിലെ ഫോട്ടോകള്‍ ഒന്നും കിട്ടിയില്ലെന്നു തോന്നുന്നു”

അവള്‍ പറഞ്ഞു,

“സാരമില്ല”

ദില്ലി ഹാട്ടില്‍ കല്ലുമാലകള്‍ തേടി അവള്‍ അവരോടൊപ്പം പോയി.

ഞാനോ അരബിന്ദോ മാര്‍ക്കെറ്റിലെ പുസ്തകക്കടകളില്‍ പുതു പുസ്തങ്ങളുടെ മണം മോഹിച്ച്.!

എന്നിട്ടോ?

റീഗളിലെ ഉച്ചയിരുട്ടില്‍ അവള്‍ എന്റെ അടുത്ത് ഇരുന്നില്ല....

വെള്ളിത്തിരയിലെ അമിതാബ് പാടി,

“ഛൂക്കര്‍ മേരേ മന്‍ കൊ, കിയ തൂനേ ക്യാ ഇഷാരാ..”

എല്ലാം മറന്നു.

ഫാല്‍ഗുന മാസത്തിലെ അഞ്ചാം നാളിലോ ആറാം നാളിലൊ അതോ എട്ടാം നാളിലോ നിന്‍റെ അത്തം നക്ഷത്രം?

എല്ലാം മറന്നു.

എന്‍റെ ആദ്യ പ്രണയത്തെ വിരല്‍ തൊട്ടുണര്‍ത്തിയ പ്രാണസഖീ.

“ ബദലാ ഏഹ് മൌസം.....”

അതെ എല്ലാം മാറിയിരിക്കുന്നു.

മാഘവും ഫാല്‍ഗുനവും ചൈത്രവും വെറുതേ നോക്കിനില്‍ക്കുന്നു

ഋതു ഭേദങ്ങളുടെ വിരല്‍ സ്പര്‍ശവും കാത്ത്

“ഛൂക്കര്‍ മേരേ മന്‍ കൊ

കിയ തൂ നേ ക്യാ ഇഷാരാ..”