കുറച്ചു കൊല്ലങ്ങള്‍ക്കു മുന്‍പു നടന്നതാണു്. യാത്രകള്‍ക്കിടയിലൊന്നില്‍ ഒരു നാലുദിവസം കുടുംബക്കാരോടൊപ്പം. പണ്ട്
സ്കൂളില്‍ പോകുന്നതിനു മുന്‍പ് വെറുതേ കണ്ണു വിയര്‍ത്തുപോയിരുന്ന അനന്തരവന്‍ ഇപ്പോള്‍ കുറച്ചുകൂടെ
മുതിര്‍ന്നിരിക്കുന്നു. മറ്റുള്ളവര്‍ ജോലിയ്ക്കു പോയിക്കഴിഞ്ഞാല്‍ ‘അനന്തരവന്‍ കഥകള്‍’ കേള്‍ക്കുകയാണു എന്‍റെ പ്രധാന
പണി.
വൈകിക്കിട്ടിയ മലയാളം ന്യൂസ് പേപ്പര്‍ അരിച്ചു പെറുക്കി വായിക്കുന്നതിനിടയിലാണു ടീവീ കണ്ടു കൊണ്ടിരുന്ന ചെക്കന്‍റെ
ആത്മഗതത്തിലെ എക്സ്ക്ലമേഷന്‍!
“ അയ്യോ! യൂറിന്‍ വരെ അടിച്ചു മാറ്റിയോ?”
സംഭവം റ്റീവി ന്യൂസില്‍ യൂറിയാ കുംഭകോണത്തെക്കുറിച്ചുള്ള വാര്‍ത്തയാണു. യൂറിയായും യൂറിനും തമ്മിലുള്ള
വ്യത്യാസത്തെക്കുറിച്ചു ഞാന്‍ വളരെ സാരഗര്‍ഭമായി, ശാസ്ത്രീയമായി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ തുനിഞ്ഞതു
കണ്ട് ബോറടിച്ച അവന്‍ തഞ്ചത്തില്‍ പോയി ചെസ്സ് ബോര്‍ഡെടുത്തുകൊണ്ട് വന്ന്‍ ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ എന്ന
മട്ടില്‍ ഒരു നോട്ടം നോക്കി. ചെസ്സു കളിയ്ക്കിടയില്‍ അവന്‍ എനിക്കു പകര്‍ന്ന ജ്ഞാനത്തിന്‍റെ സാരം ഞാന്‍ ചുരുക്കി
പറയാം.
അവന്‍റെ ആദ്യത്തെ കുട്ടിയ്ക്കു “ ദുക്കു” എന്ന് പേരിടും.ആ പേരു വീട്ടില്‍ മാത്രമേ വിളിയ്ക്കൂ. സ്കൂളില്‍ “ധൃഷ്ടദ്യുംനന്‍”
എന്നായിരിക്കും പേര്. രണ്ടാമത്തെ മകള്‍ക്കു പേരിടാനുള്ള അവകാശം അവന്‍ ദയാപൂര്‍വ്വം ഭാര്യയ്ക്കു കൊടുക്കും.
എന്തൊരു ജെന്‍റര്‍ ഇക്ക്യുറ്റി!!! പിന്നെ അവന്‍റെ വീട്ടില്‍ അവനും ഭാര്യയും കുട്ടികളും മാത്രമേ ഉണ്ടാവൂ. നല്ല പണക്കാരന്‍
ആകുമെന്നുള്ളതു കൊണ്ട് അവന്‍ അമ്മ, അഛന്‍, അമ്മൂമ്മ, അമ്മാവന്‍ ഇത്യാദി അസ്മാദികള്‍ക്കു വേറെ വേറേ വീടു
വച്ചു കൊടുക്കുകയോ വാടകയ്ക്കു എടുത്തു കൊടുക്കുകയോ ചെയ്യും. കൂടെ താമസിക്കുന്ന പരിപാടി വേണ്ടേ വേണ്ട!
സംസാരം സ്കൂളിലെ വിശേഷങ്ങളിലേയ്ക്കായി. കുറേ പരീക്ഷകളിലായി അവന്‍ ക്ലാസ്സില്‍ സെക്കന്‍റ് ആണു. സെക്കന്‍റ്
ആവുന്നതു മോശമല്ലെന്നു ഞാന്‍ വിശദീകരിച്ചു. “ നൈസ് പീപ്പുള്‍ ഫിനിഷ് സെക്കന്‍റ്” എന്ന തത്വം മാധവ്
ഗോഡ്ബോളേയുടെ ‘അണ്‍ ഫിനിഷ്ഡ് ഇന്നിങ്സ്’എന്ന പുസ്തകവും കോട്ടു ചെയ്തു ഞാന്‍ വിശദീകരിച്ചു. എന്നാലും
ക്ലാസ്സ് ഫസ്റ്റ് ആകാന്‍ ശ്രമിക്കണം എന്നു ഉപദേശിച്ചു കഴിഞ്ഞപ്പോഴാണു അവന്‍ ആ ഭീകര രഹസ്യം എന്നോടു തുറന്നു
പറഞ്ഞത്.
ക്ലാസ്സില്‍ സാധാരണ ഫസ്റ്റ് വരുന്നത് സാന്ദ്ര വള്ളൂക്കാരന്‍ എന്നൊരു മലയാളി പെണ്‍കുട്ടി ആണു. അവളാകട്ടെ ഇവ്ന്‍റെ
ബെസ്റ്റ് ഫ്രണ്ടും!. ഭാവിയില്‍ ഒരു പക്ഷേ അവള്‍ ‘ദുക്കു’വിന്‍റെ അമ്മയായേയ്ക്കും. അവളെ ഒന്നാം സ്ഥാനത്തു തന്നെ നില
നിര്‍ത്താന്‍ വേണ്ടി ഇവന്‍ വേണമെന്നു വച്ച് ഒന്നോ രണ്ടോ ക്വസ്റ്റ്യന്‍റെ ഉത്തരം തെറ്റിച്ചെഴുതും. അങ്ങനെ പ്രണയത്തിനു
വേണ്ടി ത്യാഗം സഹിച്ചാണ് അവന്‍ ക്ലാസ്സില്‍ സെക്കന്‍റ് ആവുന്നത്. “അമ്പട വീരാ” എന്നു ഞാന്‍ പറയാനോങ്ങിയിട്ടു വേണ്ടെന്നു വച്ചു.
മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം, ദിവസവുമുള്ള ഫോണ്‍ വിളികളില്‍ ഒന്നില്‍ സഹോദരി, ഇവന്‍ സ്കൂള്‍ ഫസ്റ്റായെന്നു
പറഞ്ഞു. അപ്പോള്‍ സാന്ദ്രാ വള്ളൂക്കാരന്‍റെ സംഭവം ഞാന്‍ അവളോടു പറഞ്ഞു.
“ ഏയ് , അതൊക്കെ അവന്‍ ചുമ്മാ ഉണ്ടാക്കി പറയുന്നതാണു. ഏട്ടനല്ലാതെ ആരെങ്കിലും അവന്‍ പറയുന്നതു വല്ലതും
വിശ്വസിക്കുമോ? അവന്‍റെ സ്കൂളിലേ പെണ്‍കുട്ടികള്‍ ഇല്ല. പിന്നയല്ലേ സാന്ദ്രാ വള്ളൂക്കാരന്‍! അത് ആ മോഹന്‍ലാലിന്‍റെ
ഏതോ സിനിമയിലെ നായികയുടെ പേരല്ലേ.”
മോഹന്‍ലാലിന്‍റെ ആ സിനിമ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല!
Showing posts with label അമളി. Show all posts
Showing posts with label അമളി. Show all posts
Tuesday, February 22, 2011
Tuesday, January 22, 2008
വോട്ടിന്റെ രാജനീതി
ഇന്നലെ ഓഫീസില്‍നിന്നും വീട്ടില്‍ എത്തിയപ്പൊള്‍ കണ്ടത് ഏഷ്യാനെറ്റിലെ പാട്ട് റിയാലിറ്റി ഷോ (ഐഡിയാ സ്റ്റാര്‍ സിങര്‍) ദുഖിതയായി കണ്ടുകൊണ്ടിരിക്കുന്ന എന്റെ അമ്മയെയാണ്. മുടിവളര്‍ത്തി, മീശയൊന്നും ഇല്ലാത്ത, സ്ത്രൈണഭാവമുള്ള ഒരു നരുന്ത് ചെറുക്കന്‍, തളര്‍വാതം പിടിച്ചു ചാരുകസേരയില്‍ കിടക്കുന്ന ഒരു സ്തീക്കു ചുറ്റും നടന്നു പാടുന്നു. ഇടക്കിടെ അവരുടെ തളര്‍ന്നു വിറക്കുന്ന കൈകള്‍ തടവുന്നു. കൈകള്‍ അവന്റെ കവിളില്‍ ചേര്‍ത്തു പിടിക്കുന്നു. അമ്മയുടെ സ്നേഹത്തെക്കുറിച്ചുള്ള ആ ദുഖഗാനം കേട്ടു ആ പാവം സ്ത്രീ കരയുന്നു. അതുകണ്ട് കുറെ കാണികളും, ജഡ്ജസും കണ്ണുതുടക്കുന്നു.
അതവന്റെ സ്വന്തം അമ്മയാണെന്നറിഞ്ഞ് എന്റെ അമ്മക്കും വല്ലാത്ത സങ്കടം.
എസ്സ് എം എസ്സ് വോട്ടിനു വേണ്ടി സഹതാപതരംഗം സൃഷ്ടിക്കാന്‍ ഇവന്മാര്‍ എന്തൊക്കെയാ ഈ കാട്ടിക്കൂട്ടുന്നത്? സ്വന്തം അമ്മയുടെ വൈകല്യവും നിസ്സഹായതയെയും വരെ പബ്ലിക്കായി പ്രദര്‍ശിപ്പിക്കുന്നല്ലോ...പ്രോഗ്രാം മുഴുവന്‍ കാണാനുള്ള ആമ്പിയര്‍ ഇല്ലാത്തതുകൊണ്ട്, സുകൃതക്ഷയം, സുകൃതക്ഷയം എന്നു വള്ളൂവനാടന്‍ ഭാഷയില്‍ മനസ്സില്‍ പറഞ്ഞു,ഞാന്‍ എന്റെ മുറിയിലേക്ക് പോയി. മനസ്സിലെ അമര്‍ഷം മാറാന്‍ രണ്ട് വോഡ്ക അമ്മ കാണാതെ വീശി, സന്താപത്തോടെ മയങ്ങി.
രാവിലെയും റിയാലിറ്റി ഷോയിലെ ആ അറയ്ക്കുന്ന രംഗം മനസ്സില്‍ ഹാങ് ഓവര്‍ ആയി തികട്ടി വന്നു. അമ്മയോടെന്ന മട്ടില്‍ ഞാന്‍ എന്നോടു തന്നെയായി പറഞ്ഞു,
“സ്റ്റാര്‍ സിംഗര്‍കാര്‍ ഭിക്ഷക്കാരന്മാരെക്കാളും കഷ്ട്ടമാണല്ലോ? സ്വന്തം അമ്മയെപ്പോലും വോട്ടിനായി ഉപയോഗിക്കുന്നല്ലോ! ”
അമ്മ രാവിലെ തന്നെ ചാനലായ ചാനലെല്ലാം മാറ്റി മാറ്റി നക്ഷത്രഫലം പറയുന്ന മാരണങ്ങളെ തിരയുന്ന തിരക്കിലാണെങ്കിലും, അല്പം നിരാശയുടെ സ്വരത്തില്‍ പറ്ഞ്ഞു,
“ ഓ... അവര്‍ക്കു ഒരു അസുഖവും ഇല്ല. പാട്ട് കഴിഞ്ഞപ്പോള്‍ അവര് പയറുപോലെ എഴുന്നേറ്റ് പോയി”
ഞാന്‍ കണ്ടത് കുടുംബത്തോടെ അഭിനയിച്ചു പാടുന്ന ഒരു സെഗ്മന്റാണത്രേ...
എന്റെ അമര്‍ഷം കൂടിക്കൂടിവന്നു... ഇതു രണ്ട് വോഡ്കയില്‍ തീരില്ല...
ഇനി എന്തെഴുതാന്‍? കഷ്ടം.... അല്ലാതെന്താ?

Subscribe to:
Posts (Atom)