Thursday, September 13, 2007

വസന്തത്തിലെ ഇടിമുഴക്കം.

മഹേഷ് പറഞ്ഞ അമ്മയുടെ കഥ: സത്യമേവ ജയതേ


കനു സന്യാലിന്‍‌‌റെയും ചാരു മജുംദാരിന്‍‌റെയും വിപ്ലവ സ്വപ്നങ്ങള്‍ കണ്ടുറങ്ങിയ രാത്രികളിള്‍, വിപ്ലവ സാഹിത്യങ്ങള്‍ വായിച്ചറിഞ്ഞ ഉന്മേഷത്തില്‍ , ഒരു ദളിതോ, ആദിവാസിയോ ആയി ജനിക്കാത്തതില്‍ ഖിന്നനായി നടന്ന നാളുകളില്‍,അമ്മ പറഞ്ഞു, ‘ മോനേ , നീയാണെന്റെ ജീവന്‍, എന്റെ സ്വപ്നം, നീ നന്നായി വരണം, നന്നായി പഠിക്കണം, എങ്കിലേ എന്റെ ഈ കഷ്ടപ്പാടുകള്‍ക്കു ഒരു അറുതി വരൂ’.... ദാനമായി കിട്ടുന്ന പഴം ചോറ്, വിളമ്പി തരുമ്പോള്‍ അമ്മക്കു അഭിമാനമായിരുന്നു

“ മക്കളെ, ആരുടെ മുന്‍പിലും തെണ്ടിയോ അഭിമാനം വിറ്റോ കൊണ്ടു വരുന്നതല്ല ഈ ചോറ്,‘

അന്നു അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയില്ല രാത്രി ഉറങ്ങാതെ ഹെഗലിന്റെ തിയറിയും, മാറ്റത്തിന്റെ മന്ത്രങ്ങളൂം പഠിച്ചു. ചാര്‍വാക സിദ്ധാന്തം, ഡേവിഡ് ഗസ്റ്റിന്റെ മാര്‍ക്സിയന്‍ സൌന്ദര്യ ശാസ്ത്രം, എല്ലാത്തിലും മനസ്സു ഉഴറി.അമ്മ എന്നും രാവിലെ 5.30 നു യാത്ര ആകും. വീടു വീടാന്തരം............ ക്രിസ്റ്റഫര്‍ കോട്വല്‍ പറഞ്ഞ ആനന്ദലഹരിയില്‍ ഞാനും അലിഞ്ഞു, അനിയത്തിമാര്‍ എന്നും ഒരു ശല്യമായിരുന്നു. തൊള്ള തുറഞ്ഞു കരയുമ്പോള്‍ , അമ്മ വരണ്ട ശബ്ദത്തില്‍ “ പാട്ടു പാടി ഉറക്കാം ഞാന്‍, താമരപൂം പൈതലേ” എന്നു പാടും. വളരെ കഴിഞ്ഞാണു ഞാന്‍ അറിഞ്ഞതു, പി . സുശീലയുടെ ആദ്യ പോപുലര്‍ ഗാനം ആണു അതെന്നു. ഇപ്പോള്‍ ഇടക്കിടെ ഐ- പൊഡില്‍ ഈ പാട്ടു കേള്‍ക്കും.........വര്‍ഷത്തില്‍ ഒരിക്കല്‍ അവധിക്കു പോകുമ്പോള്‍ ലാപ് റ്റൊപില്‍ കണെക്റ്റു ചെയ്തു ഈപാട്ടു കേള്‍പ്പിക്കും അമ്മയെ. ആശ്രമത്തില്‍ ഒരാള്‍ക്കു മാത്രമായി ഇതൊന്നും പാടില്ലെന്നു സിസ്റ്റെര്‍ പറയും. ഇപ്പൊള്‍ തള്ളക്കു ഈ പാട്ടു കേട്ടാലും ഒരു ഫീലിങ്സും ഇല്ലെന്നു തോന്നുന്നു. സെനൈല്‍ ആയിരിക്കും . ചുമ്മാ അങ്ങനെ ഇരിക്കും പ്രതിമ പോലെ.. മരുന്നുകള്‍ കൊടുക്കുന്നുണ്ടു. , മരുന്നു കൊടുത്താല്‍ ശരി ആവും ആയിരിക്കും.

അഡ്ഡിഷണല്‍ ഡിജിയുടെ ഫോണ്‍:

“ യെസ് സര്‍”

കാട്ടിനുള്ളിലെ വേട്ട്ക്കു പോകാന്‍ സമയമായി............ കൊല്ലിനും കൊലക്കുമിടയില്‍, മനസ്സില്‍ വസന്തത്തിന്റെ ഇടിമുഴക്കങ്ങളുമായി അമ്മ...... അനങ്ങാതെ , അറിയാതെ ചുമ്മാ ഇരിക്കുന്നു......... നാലുമക്കളുള്ള അമ്മ.

4 comments:

ശ്രീ said...

മരിക്കാത്ത ഓര്‍‌മ്മകള്‍‌
:)

ഹരിത് said...

ആദ്യ കമന്റിനു നന്ദി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അത്രേം സമയം അമ്മ അമ്മ എന്ന് പറഞ്ഞിട്ട് “ ഇപ്പൊള്‍ തള്ളക്കു ഈ പാട്ടു കേട്ടാലും ഒരു ഫീലിങ്സും ഇല്ലെന്നു തോന്നുന്നു. “ ഈ വാചകം അരോചകമായിത്തോന്നുന്നു.

വേണം എന്നു വച്ച് എഴുതിയതാണോ ഈ തള്ള വിളി?

ഹരിത് said...

അമ്മയില്‍ നിന്നും തള്ളയിലേക്കുള്ള ഇന്‍സെന്‍സിറ്റിവ് ആയ മാറ്റം വേണം എന്നു വച്ചു തന്നെ എഴുതിയതാണു ചാത്താ.വിപ്ലവം വിട്ടു മറ്റെവിടെയൊ ചേക്കേറിയതു പോലെ അമ്മയെ തള്ളയാക്കി ആശ്രമത്തിലും വിട്ടു.