Monday, November 26, 2007

പുതുവര്‍ഷം വീണ്ടും



“എന്താണു ഇത്തവണത്തെ ന്യൂ ഇയര്‍ പ്രോഗ്രാം? “

ലാലിന്റെ ഫോണ്‍ വന്നപ്പൊഴാണു ഒരു കൊല്ലം കൂടെ കഴിയാറായി എന്നോര്‍ത്തത് .....
കോവളത്തു സമുദ്രയില്‍ ആയിരുന്നു ഇക്കഴിഞ്ഞ ന്യൂ ഇയര്‍.... ലാല്‍ ഏര്‍പ്പെടുത്തിയതാണു താമസവും മറ്റും....

വിരഹമോ ദുഖമോ പ്രതീക്ഷകളോ ഇല്ലാതെ സമാധാനത്തോടെ അന്നു നോക്കി നിന്ന ഇളം സന്ധ്യകളുടെ ഓര്‍മ്മക്കായ് ഒരു ചിത്രം.........



“ നീ തന്നെ ജീവിതം സന്ധ്യേ....നീ തന്നെ മരണവും സന്ധ്യേ

നീ തന്നെ നീ തന്നെ സന്ധ്യേ... “



15 comments:

ഹരിത് said...

“ നീ തന്നെ ജീവിതം സന്ധ്യേ....നീ തന്നെ മരണവും സന്ധ്യേ



നീ തന്നെ നീ തന്നെ സന്ധ്യേ... “

കുഞ്ഞന്‍ said...

കോവളത്തെ വല്യ ഹോട്ടല്‍ ഹൈലറ്റ് ചെയ്താല്‍ ബൂലോകം വണങ്ങുമൊ??

ഹരിത് said...

എല്ലാം തെറ്റി മനസ്സിലാക്കിയാലോ കുഞ്ഞാ!!! സന്ധ്യയെ അല്ലേ ഹൈലയ്റ്റ് ചെയ്തത്.... പിന്നെ സമുദ്ര സാദാ സര്‍ക്കാര്‍ ഹോട്ടലല്ലേ!!

ഞാന്‍ ഇരിങ്ങല്‍ said...

ആഘോഷിക്കുമ്പോള്‍ ആഘോഷമായി പൈസ പൊടിച്ച് ആഘോഷിക്കണം അല്ലേ....

സമുദ്രയിലോ.. സമുദ്രത്തിലോ.. ആകാം
ബൂലോകത്തുള്ളവര്‍ തീരെ ദരിദ്രവാസികളല്ലെന്ന് നാലുപേരറിയട്ടേ... അല്ലേ..

സന്ധ്യയെ നോക്കുമ്പോല്‍ സമുദ്രയില്‍ നിന്ന് തന്നെ ഇനിമുതല്‍ നമുക്കും നോക്കാം...!!

നീ തന്നെ ജീവിതം സന്ധ്യേ..
നീ തന്നെ അമൃതും
നീ തന്നെ നീ തന്നെ സന്ധ്യേ..

കുഞ്ഞന്‍ said...

ഹഹ...

ഞാന്‍ തെറ്റിമനസ്സിലാക്കി...2700-7800 ദിവസവാടക ഒന്നുമല്ലെന്ന് മനസ്സിലാക്കി.. പിന്നെ പുതുവര്‍ഷം ആഘോഷക്കണമല്ലൊയെന്ന് ആലോചിക്കുന്ന സമയത്തു മാത്രമെ ഒരു കൊല്ലം കഴിയാറായല്ലൊയെന്ന് മനസ്സിലാക്കിയതും ഞാന്‍ തെറ്റിമനസ്സിലാക്കി..അതും എന്റെ തെറ്റ്..!

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..

ഹരിത് said...

ക്ഷമി കുഞ്ഞാ ക്ഷമി. തെറ്റു പറ്റിയതു എനിക്കു തന്നെ. അതിനു പിണറായിപ്പോലെ “ എടാ ഗോപാലകൃഷ്ണാ..” എന്നു പറഞ്ഞു അസഹിഷ്ണത കാണിക്കണോ. ഓരോരുത്തര്‍ക്കും ഓരോ മനസ്സല്ലേ..ചിന്തകളും വെവ്വേറെ ആയിപ്പൊകും.കുഞ്ഞന്റെ മനസ്സിലൂടെ എനിക്കു ചിന്തിക്കാന്‍ പറ്റില്ലല്ലൊ. ഇനി ഒരു സോഷ്യലിസ്റ്റ് ഇമേജിആയിക്കോട്ടെ എന്നുകരുതി ലാലാണു കാശു കൊടുത്തതെന്നു പറഞ്ഞാല്‍ കുഞ്ഞന്റെ കുഞ്ഞുമനസ്സില്‍ തോന്നും “ മോഹന്‍ലാലുമായുള്ള ഫ്രണ്ട്ഷിപ്പു ഹൈല്യ്റ്റ് ചെയ്താല്‍ ബൂലോകം വണങ്ങുമോ?” എന്ന്.
ഏതയാലും ആരും കമന്റാറില്ലാത്ത എന്റെ ബ്ലൊഗ്ഗില്‍ ആദ്യ കമന്റിട്ട കുഞ്ഞനോട് ഒരു കുഞ്ഞനുജനോടുള്ള സ്നേഹം മാത്രം. നന്ദി.

ദിലീപ് വിശ്വനാഥ് said...

കാലമിനിയുമുരുളും.....

Santhosh said...

ഹരിത്, ബൂലോഗത്തില്‍ വരുന്നതിനുള്ള മിനിമം ക്വാളിഫിക്കേയ്ഷന്‍ അറിയാതെ ബ്ലോഗിംഗ് തുടങ്ങിയതേ തെറ്റ്. എന്നിട്ട് ഇതുപോലെ മൂരാച്ചി പോസ്റ്റുകളുമായി വന്നിരിക്കുന്നു.

മോഹന്‍ ലാലാണ് കാശുകൊടുത്തതെന്ന് പറഞ്ഞാല്‍ അസത്യമാവില്ലല്ലോ, അല്ലേ?

:)

kilithattu said...

kollam

ഹരിത് said...

ഇരിങ്ങലിനും വാത്മീകിക്കും സന്തോഷിനും കിളിത്തട്ടിനും നന്ദി. വിപ്ലവകാരികള്‍ക്കിടയില്‍ മൂരാച്ചിയാവാനുള്ള ഒരു സ്വാതന്ത്ര്യം ഇന്‍ഡ്യയില്‍ എപ്പൊഴും ഉള്ളതുകൊണ്ട് ആ സ്വഭാവം ബൂലോകത്തും കാണിച്ചു പോയി. സന്തോഷ് ക്ഷമിക്കുമല്ലൊ. സിയാറ്റിലെ ത്യാഗനിര്‍ഭരമായ വിപ്ലവ ജീവിത്തിനിടയില്‍ ഈ മൂരാച്ചി പോസ്റ്റുകള്‍ വായിച്ച്തിനു സന്തോഷിനു ലാല്‍ സലാം.

RR said...

ഇതെന്താ ഈ ഇടതു സൈഡില്‍ കാണുന്ന പടത്തിന്റെ താഴെ ഡിസംബര്‍ 31, 2007 എന്ന് കാണുന്നത്? 2006 അല്ലെ?

ഹരിത് said...

ന്നന്ദി ആര്‍ ആര്‍. തെറ്റു തിരുത്തി.

ശ്രീ said...

2008നെ വരവേല്‍ക്കാനുള്ള തിരക്കില്‍‌ ഈയൊരു വര്‍‌ഷം നമ്മുടെ കൂടെ നിന്ന പാവം 2007 നെ എല്ലാവരും സൌകര്യപൂര്‍‌വ്വം മറക്കുന്നു...

ഹരിത് said...

ശ്രീ, 2007നെ മറക്കുന്നില്ല. വിടപറയാനായി, ഇത്തവണയും സമുദ്രയില്‍ത്തന്നെ പോകുന്നു. കുഞ്ഞനും സന്തോഷിനും പിന്നെ അവരുടെ ഫ്രണ്ട് ക്യൂബ മുകുന്ദനും ഇഷ്ടപ്പെടില്ല എന്നു വച്ചു സ്വന്തം ഇഷ്ടാനിഷ്ടന്ങ്ങള്‍ പാടില്ലെന്നില്ലല്ലോ... അതുകൊണ്ട് ഇത്തവണയും വാശിയോടെ വീണ്ടും കോവളത്തേക്കു തന്നെ.. നന്ദി ശ്രീ.

Anonymous said...

ഈ കുഞ്ഞന്റെ ഒരു കര്യം. വല്ലാത്ത കഴപ്പാ അല്ല്യൊ ?