Sunday, December 30, 2007

സാരഥി

രഥ്യയിലൂടെന്‍ തേരുരുളുമ്പോള്‍,
സ്വപ്നങ്ങളിലെന്‍ മനമുഴറുമ്പോള്‍,
വിഭ്രാന്തിലൊഴുകും മനുജരിലെന്റെ,
സാരഥിയെങ്ങോ മറഞ്ഞു!

സാരഥിയില്ലാതടരാടുക നീ,
നേടുക പലതും, ജീവിതമതിനാം


രഥ്യയിലൂടെന്‍ തേരുരുളുമ്പോള്‍,
സ്വപ്നങ്ങളിലെന്‍ മനമുഴറുമ്പോള്‍,
വിഭ്രാന്തിയിലൊഴുകും മനുജരിലെന്റെ,
സാരഥിയെന്തേ മറഞ്ഞു?

8 comments:

ഹരിത് said...

സാരഥിയെങ്ങോമറഞ്ഞു.....

സാരഥിയെന്തേ മറഞ്ഞൂ????

ദിലീപ് വിശ്വനാഥ് said...

ഉപദേശം തരാന്‍ സാരഥി വേണമല്ലോ

രാജന്‍ വെങ്ങര said...

മറഞ്ഞിരിക്കുമവന്‍,
സരഥിയെന്നാകിലും ,
തെളിക്കുമവന്‍ നിന്‍ തേര്‍
അരദ്രുശ്യവിരല്‍തുമ്പിനാല്‍
കടിഞ്ഞാണയച്ചും,പിടിച്ചും.
നേരിന്‍ വഴിയില്‍
അഴലിലുഴലുമ്പോള്‍,
അവനരികിലെത്തുമതുനിശ്ചയം.
വേര്‍പെടാതെയാ വിരല്‍തുമ്പി-
ലേറിപിടിക്കുകില്‍
എത്തുമൊരു പൂവഴി,
തേരിതു ഉരുളുമാവഴി
ചെന്നു ചേരുവതോ
അവനുടെയാരാമത്തിലും.!!

ഹരിത് said...

വിഷാദത്തില്‍ നിന്നോടിരക്ഷപ്പെടാന്‍ “ഭസ്മീഭൂതസ്യ ദേഹസ്യ പുനരാഗമനം കുത:“ എന്ന ധ്യാനത്തിലിരുന്നപ്പോഴാണു, ഏറിപ്പിടിക്കാന്‍ ഒരു വിരല്‍ത്തുമ്പുമായി രാജന്‍ വെങ്ങരയുടെ കമന്റ്. നന്ദി സുഹൃത്തേ..നന്ദി.

ഹരിത് said...

നന്ദി ഉപാസന.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വിഭ്രാന്തിലൊഴുകും മനുജരിലെന്റെ,
സാരഥിയെങ്ങോ മറഞ്ഞു!
മറഞ്ഞിരുന്നാലും നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്ത് ഒരു ശക്തികാണപെടും പുതുവത്സരാശംസകള്‍.!!

ഹരിത് said...

നന്ദി സജി

ഹരിത് said...
This comment has been removed by the author.