Sunday, March 2, 2008

അഹമ്മദാബാദിലെ എലികള്‍

എണ്‍പത്തിആറില്‍ മധ്യപ്രദേശിലെ ഭാഭറാ എന്ന ഒരു കുഗ്രാമത്തില്‍ ഒരു ലോക്കല്‍ പത്രത്തിന്‍റെ കറസ്പോണ്ടന്‍റായി ജോലി ചെയ്തിരുന്നപ്പോളാണു ഗുജറാത്തിലെ ഗോധറാ എന്ന കൊച്ചു നഗരത്തില്‍ ഇടക്കിടെ പോയിരുന്നതു.

ഭാഭറയില്‍ ആണത്രേ ചന്ദ്രശേഖര്‍ ആസാദ് ജനിച്ചതു! പേമാ ഫത്താ എന്ന ആദിവാസി ചിത്രകാരനെ അന്നു പരാലിസിസ് ആക്രമിച്ചിട്ടുണ്ടായിരുന്നില്ല. അയ്യാള്‍ ‍ആദിവാസി സ്റ്റൈലില്‍ വരച്ച ആസാദ് ചിത്രം ഇന്നും ഉണ്ട് എന്‍റെ സന്ദര്‍ശക മുറിയില്‍. ഗോധറയിലെ പെറ്റ്രോള്‍ പമ്പിനടുത്തായിരുന്നു മാമ്പൂക്കളുടെ മണമുള്ള ആ റെസ്റ്റോറന്‍റ്. അവിടെ ഞങ്ങള്‍ പ്രൊഹിബിഷനെ തോല്‍പ്പിച്ചു ഇടക്കിടെ....

അവിടെ നിന്നും ബറോഡ രണ്ടര മണീക്കൂര്‍. ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ട് നാട്ടിലേക്കു... അവളെ കണ്ടാല്‍ സങ്കടം തോന്നും ....എന്നാലും ... അണ്‍ റിസര്‍വ്ഡ് കമ്പാര്‍ട്ട്മെന്‍റില്‍.....രണ്ടു ദിവസം.......


20 വയസ്സു കഴിഞ്ഞ മകളെയും കൊണ്ട് അഹമ്മദാബാദില്‍ പോയി. 4 മാസത്തേക്കുള്ള ഒരു സെമസ്റ്റര്‍... മാനേജ്മെന്‍റ് പഠിക്കാന്‍ നിയമം. പരിചയക്കാര്‍ ആരും ഇല്ല അവിടെ . ബന്ധുക്കളും സുഹൃത്തുക്കളും ഒന്നും ഇല്ല. താമസിക്കാന്‍ ഹോസ്റ്റെല്‍ വേണം. എനിക്കാണെങ്കില്‍ ആരെയും അറിയില്ല അഹമ്മദാബാദില്‍.

ഇക്കണോമിക് ടൈംസിലെ ഭാരതി പറഞ്ഞു.
“I am in BJP beat for so long. Narendra Bhai is a close friend, we will get A class facility for her in Ahmmedabad. "
ഒന്നും നടന്നില്ല. ഭാരതി പിന്നെയും പറഞ്ഞു. ഇലക്ഷന്‍ അല്ലേ... എല്ലാവരും ബിസി ആണു. എന്‍റെ പത്രത്തിന്‍റെ മാര്‍ക്കറ്റിങ് മാനേജര്‍ ഒരു കാര്‍ അയച്ചു . വണ്ടിയില്‍ കയറുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. ‘ സര്‍ ഇന്നു ഗുജറാത്ത് ഇലക്ഷന്റെ അവസാന ദിവസം.’ അതെ ഡിസംബര്‍ 16. വഴിയില്‍ ആരും ഇല്ല. പോളിങ് ദിവസമാണെന്നു മനസ്സിലാവില്ല. കര്‍ഫ്യൂ പോലെ. ശാന്തമായി ചിട്ടയോടെ തെരഞ്ഞെടുപ്പ് നടക്കുന്നു.

റാവല്‍ , ഡ്രൈവര്‍ പറഞ്ഞു. “ സാര്‍, മകളെക്കുറിച്ചു ഓര്‍ത്തു വ്യാകുലപ്പെടേണ്ട. അഹമ്മദാബാദില്‍ സ്ത്രീകള്‍ സുരക്ഷിതരാണു. ആര്‍ക്കും ധൈര്യം ഇല്ല സ്ത്രീകളെ ഉപദ്രവിക്കാന്‍.”


മകളേ... നീ സുരക്ഷിതയാണു.... കള്ളുവില്പനയില്ലാത്ത സുരക്ഷിതമായ നഗരം. സാറ്റലൈറ്റ് റോഡിലൂടെ സുരക്ഷിതമായ യാത്ര. CEPT ലും IIM ലും ഉള്ള പെണ്‍കുട്ടികള്‍ രാത്രി 2 മണിക്കും മറ്റും ലൈബ്രറിയില്‍ നിന്നും ഹോസ്റ്റലിലിലേക്കു സുരക്ഷിതരായി പോകുന്നു. വഴിയില്‍ നാരായണഗുരുവിന്‍റെ അമ്പലം കണ്ടില്ലേ? ഒരു ജാതി, ഒരു.......

‘ദൈവമേ മോദി ഇന്നത്തെ പോളിങില്‍ ജയിക്കണേ...’

രണ്ടാം ദിവസം മകളെ ഐ ഐ എം ഔട്ട് സോഴ്സ് ചെയ്ത ഹോസ്റ്റലില്‍ എത്തിച്ചു. അവള്‍ ഒറ്റയ്ക്കു..... കൂടെയുള്ളവര്‍ 10 ദിവസം കഴിഞ്ഞേ എത്തൂ..


മകളെ ഒറ്റയ്ക്കു ഒരു പ്രൈവറ്റ് ഫ്ലാറ്റില്‍ വിട്ടു പോകാന്‍ മനസ്സു അനുവദിച്ചില്ല.

‘ മോളേ... i will stay here till your room mates come.'


'achaa.. dont be silly...I have been in hostel for the past 4 years , and I will manage..dont worry."


മനസ്സു വിങ്ങി. ഭാര്യയോട് പതിവുപോലെ ആവശ്യമില്ലാതെ ദേഷ്യപ്പെട്ടു

“It is all your fault, you dont care about others."

ഭാരതി ഫോണില്‍ പറഞ്ഞു , മോഡി ജയിക്കുന്നു..so dont worry. your daughter will be safe.
പിറ്റേന്നു മകളെ വിളിച്ചു...“ how was your first day?"

"അച്ഛാ, ഈ ഫ്ലാറ്റു നിറച്ചു എലികളാണു....ആള്‍ ഓവര്‍ ദ പ്ലേസ്...ഹൊറിബിള്‍...കുഡിന്‍റ് സ്ലീപ്പ്.”

ഞാന്‍ ചിരിച്ചു...

‘ ഡോണ്ട് ലാഫ്.... ഭീകരമാണു....... ഒരു ആയിരം എലികളാണു ഇവിടെ. മുറി നിറയെ,ബെഡിലും... കബ്ബോര്‍ഡിലും, ബാത്ത് റൂമിലും ഒക്കെ കൂര്‍ത്ത മുഖങ്ങളും തിളങ്ങുന്ന കണ്ണുകളുമായി....’


എനിക്കു കുറ്റബോധം തോന്നി. പാവം കുട്ടി. ഒറ്റക്കു അപരിചിതമായ നഗരത്തില്‍ , എലികളോടൊപ്പം....

വിപ്ലവകാരിയായ ചന്ദ്രശേഖര്‍ ആസാദിന്‍റെ ഭാഭാറ ഗ്രാമത്തില്‍ നിന്നും എലികള്‍, ഗോധറയിലെ പെറ്റ്രോല്‍ പമ്പിനടുത്തുള്ള മാമ്പൂമണമുള്ള റെസ്റ്റൊറെന്റില്‍ ..... പെറ്റ്രോള്‍ ഒഴിച്ചു റ്റ്രൈന്‍ കത്തിക്കുമ്പോള്‍ കരിയുന്ന എലികളുടെ വെന്ത മാംസത്തിന്‍റെ മണം. ........ശാന്തമായ അഹമ്മാദാബാദു മുഴുവനും എലികള്‍.................. .......നിറയെ എലികള്‍ . എലികള്‍, റോയിട്ടര്‍ ഫോട്ടോഗ്രാഫറുടെ മുന്‍പില്‍ കൈകൂപ്പി നിസ്സഹായരായി.... എലികള്‍...ബീ ബീ സി യുടെ സുന്ദരമായ വിഷ്വത്സില്‍ കദന കഥ പറഞ്ഞു കൊണ്ട് .....എലികള്‍ കോടതികളില്‍ കള്ളസാക്ഷിമൊഴികളുമായി...... എലികള്‍ ഗുരുദേവ പ്രതിമയ്ക്കു ചുറ്റും ഭ്രാന്തെടുത്തപോലെ വിറളിപിടിച്ചു്.......... വയറു് കുത്തിപ്പിളര്‍ന്ന ഗര്‍ഭിണി എലി ജീവന്‍ പോകാതെ പിടച്ച് പിടച്ച്.....


മോളേ.... നിന്‍റെ അമ്മ ഗര്‍ഭിണിയായിരുന്നപ്പോള്‍ ......ബറോഡയില്‍ നിന്നും നാട്ടിലേക്ക്...
ഞെട്ടിയുണര്‍ന്നു..
മകളെ ഫോണില്‍ വിളിച്ചു.....

“ അഛാ... ഇറ്റ് ഇസ് റ്റൂ ഏര്‍ളി ..... മണി അഞ്ചര ആയേ ഉള്ളൂ...”

“മോളേ.. അഹമ്മദാബാദിലെ എലികള്‍....

I am worried..that you are there all alone....with all those rats..."

“ അഛാ , ഞാന്‍ യെല്ലോ പേജെസ് നോക്കി, പെസ്റ്റ് കണ്ട്രോളിനെ വിളിച്ചു. 600 റുപ്പീസ്. തിങ്സ് ആറ് ബെറ്റര്‍. എലികള്‍ ചത്തു മലയ്ക്കുന്നു. മൈ ജോബ് ഈസ് റ്റു ത്രൊ ഥെം എവേ.........”

ഭാഭറയില്‍ നിന്നും , ഗോധറയില്‍ നിന്നും , അഹമ്മദാബാദില്‍ നിന്നും എലികള്‍ ..അങ്ങോട്ടും ..ഇങ്ങോട്ടും.....

“മകളേ..ആര്‍ യൂ സേഫ്?”

“ശ്ശോ..ഇതു എന്തു കഷ്ടമാ..”

അഹമ്മദാബാദിലെ.... എലികളെപ്പേടിച്ചു പേടിച്ചു......ഞാന്‍.....

26 comments:

ഹരിത് said...

അഹമ്മദാബാദിലെ എലികള്‍

ശ്രീവല്ലഭന്‍. said...

ഹരിത്,
കഥ ഇഷ്ടപ്പെട്ടു. അഹമാദാബാദിലെ എലികള്‍ക്ക് ഒരു പക്ഷെ വിഷം കുറവായിരിക്കും!

Santhosh said...

ജീവിതത്തിനും കഥയ്ക്കുമിടയില്‍...

പാമരന്‍ said...

superb.

ഹരിത് said...

ശ്രീവല്ലഭന്‍, സന്തോഷ്, പാമരന്‍ നന്ദി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊള്ളാട്ടാ..

Anonymous said...

എലിയെ പേടിച്ച്‌ ഇല്ലം ചുട്ടവര്‍, കാറ്റു വിതച്ച്‌ കൊടുങ്കറ്റ്‌ കൊയ്യാന്‍ കാത്തിരിക്കുന്നവര്‍, മോഡിയുടെ പിന്മുറക്കാര്‍ പംബര വിഢികള്‍ സ്വന്തം ഇല്ലം നഷ്ടപെടാനുള്ളവര്‍ പാവം പൂച്ചകള്‍ കണ്ണടച്ച്‌ പാല്‍ കുടിക്കുന്നവര്‍

ഹരിത് said...

സജീ, അനോണീ, ഇങ്ങനെയുള്ള കഥകള്‍ക്കു ബ്ലോഗില്‍ പൊതുവേ വായനക്കാര്‍ കുറവാണു. നിങ്ങള്‍ വന്നു കഥ വായിച്ചതില്‍ വളരെ നന്ദി, സന്തോഷം.

ഹരിശ്രീ said...

Harith,

naNnayitTundu

aasHamSakaL....

ശ്രീ said...

കൊള്ളാം മാഷേ... വ്യത്യസ്തതയുണ്ട്.
:)

ഇവിടെ ബാംഗ്ലുരും എലികള്‍ വളരെയധികമാണ്.
;)

ഹരിത് said...

ഹരിശ്രീക്കും , ശ്രീക്കും വളരെ നന്ദി. ശ്രീയുടെ കമന്‍റ് കണ്ടില്ലെങ്കില്‍ ആ പോസ്റ്റ് അപൂര്‍ണ്ണമായിത്തോന്നും. ഒരു സ്പെഷ്യല്‍ നന്ദി ശ്രീ...

കുറ്റ്യാടിക്കാരന്‍|Suhair said...

...എലികളെ കാണുമ്പോള്‍ ചെറുപ്പത്തില്‍ ഭയമായിരുന്നു. വളര്‍ന്നപ്പോള്‍ അറപ്പും...

നിരക്ഷരൻ said...

രാജസ്ഥാനില്‍ ഒരു ക്യാമ്പില്‍ കിടന്നുറങ്ങുമ്പോള്‍ ഒരു ശബ്ദം കേട്ട് ഉണര്‍ന്നു. പുതപ്പിന് മുകളില്‍ വയറിന്റെ സ്ഥാനത്ത് ഒരു കുഞ്ഞ് എലി ഇരുന്ന് കൈകള്‍ ഉരയ്ക്കുന്നു. പോസ്റ്റ് വായിച്ചപ്പോള്‍ അതാണ് ആദ്യം ഓര്‍മ്മ വന്നത്.

നന്നായി.
:)

ഹരിത് said...

കുറ്റ്യാടിക്കും ഇഞ്ചിക്കും, നിരനും നന്ദി. കുറ്റ്യാടി ആദ്യമായാണു ഇവിടെ വന്നതെന്നു തോന്നുന്നു. സ്വാഗതം.

കുറ്റ്യാടിക്കാരന്‍|Suhair said...

സത്യ പറഞ്ഞാല്‍, അല്ല, ഇതിനു മുന്‍പും ഞാന്‍ വന്നിടുണ്ടായിരുന്നു. കമന്റിട്ടില്ല എന്ന് തോന്നുന്നു.

പോസ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ കരുതിയത് എലികള്‍ സാങ്കല്‍പ്പികം മാത്രമാണെന്നായിരുന്നു. യഥാര്‍ത്ഥത്തില്‍ അവിടെ എലികള്‍ വളരെയുണ്ടെന്ന് നിരക്ഷരന്റെ കമന്റ് കണ്ടപ്പോഴാണ് അറിഞ്ഞത്.

പക്ഷേ പോസ്റ്റ് വായിച്ചതിനു ശേഷം ഈ വിവരം അറിഞ്ഞത് നന്നായി. അതറിയുന്നതിനു മുന്‍പ് പോസ്റ്റ് വായിക്കുമ്പോഴാണതിനു കൂടുതല്‍ ഭംഗി.
അല്ലേ?

ഹരിത് said...

കുറ്റ്യാടീ, എലികള്‍ സാങ്കല്‍പ്പികം തന്നെ. കഥയല്ലേ? എല്ലാം ഭാവന തന്നെ. പിന്നെ ഗോധറയില്‍ റ്റ്രയിന്‍ കത്തിച്ച്തും, പിന്നീടുണ്ടായ ദുരന്തപൂര്‍ണ്ണമായ വര്‍ഗ്ഗീയകലാപങ്ങളും മനസ്സില്‍ ഉണ്ടായിരുന്നു ഈ കഥ എഴുതിയപ്പോള്‍.

മുസാഫിര്‍ said...

കുറച്ച് വരികളില്‍ ഒരുപാട് വ്യഥകള്‍ വായനക്കാരനിലെത്തിക്കുന്നു.നന്നായി ഹരിത്.

absolute_void(); said...

ഉള്ളം വെന്തു. നമ്മളെല്ലാം എപ്പോഴെങ്കിലുമൊക്കെ എലികളല്ലേ?

ഹരിത് said...

നന്ദി മുസാഫിര്‍, സെബിന്‍

Unknown said...

നന്നായിട്ടുണ്ട്.

un said...

ഗോദ്രാ സംഭവം നടക്കുമ്പോള്‍ അഹമ്മദാബാദിലായിരുന്നു താമസം. അതിനു ശേഷമുണ്ടായതിനു പലതിനും ദൃക്‌സാക്ഷിയും. ഇപ്പോഴും ഒരു നടുക്കത്തോടെയല്ലാതെ ഒന്നുമോര്‍ക്കാന്‍ കഴിയുന്നില്ല. പലതും സൌകര്യപൂര്‍വം മറക്കുകയാണ് നമ്മള്‍ എന്നു തോന്നുന്നു.

ഗുപ്തന്‍ said...

നല്ല കഥ ഹരിത്ത്. ഈ വിഷയമൊക്കെ എങ്ങനെ ഇത്രഭംഗിയായി പറഞ്ഞു പീടിപ്പിക്കുന്നു!

ഹരിത് said...

ഗുപ്തരേ, പീഡിപ്പിക്കാന്‍ മാതമല്ല, അല്പം പേടിപ്പിക്കാനും ഉദ്ദേശം ഉണ്ടായിരുന്നു. ഇവിടെ വന്നതിനു നന്ദി.നിസ്സംഗതയാണു ഏറ്റവും വലിയ ശാപം.
“സബ് സേ ഘതര്‍നാക് ഹോത്താഹൈ
മൃതാ ശാന്തീ സേ ഭര്‍ ജാനാ..
ശുബേ ഘര്‍ സേ കാം പേ ചലാ ജാന
ശ്യാം കോ ഘര്‍ പെ ലൌട്ടാനാ
സബ് സേ ഘതര്‍നാക് ഹോത്താ ഹൈ
സപ്നോം കാ മര്‍ ജാനാ..”

- ഹാഷ്മി.

യാരിദ്‌|~|Yarid said...

നന്നായിരിക്കുനു ഹരിത് മാഷെ, ഇന്നാ കണ്ടതു.അഹമ്മദാബാദിലായാലും ഗോദ്രയിലായാലും വിഷം കൂടുതലുള്ള എലികളു തന്നെ..

ഹരിത് said...

നന്ദി , യാരിദ്

ഗുപ്തന്‍ said...

ഹരിത്
അവിടുത്തെ കോലാഹലം കഴിഞ്ഞതുകൊണ്ടുമാത്രം ഒന്നു തിരികെ വന്നുപോകാമെന്ന് വച്ചതാണ്. നന്നായി ഹഹഹ.

മുകളിലെക്കമന്റില്‍ ഒരു അക്ഷരത്തെറ്റുണ്ട്. പറഞ്ഞുപിടിപ്പിക്കുന്നു എന്നായിരുന്നു ഉദ്ദേശിച്ചത്. പീഡനം അല്ല :))

രണ്ടാമത് വായിച്ചപ്പോള്‍ ഒരല്പം കൂടി വികസിപ്പിക്കാമായിരുന്നു എന്ന് തോന്നി. ഒരാളുടെ വിജയത്തെ ആശ്രയിച്ച് വാള്‍തലയില്‍ നില്‍ക്കുന്ന സമാധാനം; പിന്നെ സ്വന്തം സുരക്ഷിതത്വങ്ങളില്‍ ഒതുങ്ങിപ്പോകുന്ന മീഡിയോക്രിറ്റി...

എവിടെയോ വായിച്ചു. മോഡി ജയിക്കാനായിപ്രാര്‍ത്ഥിച്ചവരില്‍ ഏറെപ്പേര്‍ മുസ്ലിംകളായിരുന്നു എന്ന്; പ്രാണഭയം.ഇനി ഒരു ലഹളയും പൊളിറ്റിക്കല്‍ മാനിപ്പുലേഷനും കാണാന്‍ വയ്യാത്ത മടുപ്പ്. :(