Sunday, March 16, 2008

അക്ഷരപ്പച്ച



ഉറങ്ങിക്കിടക്കുമ്പോള്‍, ആരോ എന്‍റെ അക്ഷരപ്പച്ചയെ
ഇനിവിന്‍റെ അക്ഷരങ്ങള്‍ കൊണ്ട് പച്ചകുത്തുന്നു,
ഉണര്‍ന്നിരിക്കുമ്പോള്‍, ആരോ എന്‍റെ അക്ഷരപ്പച്ചയിലെ
മധുരാക്ഷരങ്ങളെ അറിവിന്‍റെ ഇന്‍സുലിന്‍ തൊട്ടു് അച്ചുകുത്തുന്നു,
ഉണരാതാകുമ്പോള്‍, ആരോ എന്‍റെ അക്ഷരപ്പച്ചയ്ക്കു
കനിവിന്‍റെ തീര്‍ത്ഥമേകി, അക്ഷരങ്ങളെ പച്ചപിടിപ്പിയ്ക്കുന്നു.

‘ഭാവസ്ഥിരാനി ജനനാന്തരസൌഹൃദാനി’

13 comments:

ഹരിത് said...

അക്ഷരപ്പച്ച

ഭൂമിപുത്രി said...

ഉണരുന്നപച്ചയുടെയും,ഉണറ്ന്നപച്ചയുടെയും
ചിത്രങ്ങള്‍ ഭംഗിയായി ഹരിത്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

രണ്ട് ഭാവങ്ങള്‍, കൊള്ളാം

ദിലീപ് വിശ്വനാഥ് said...

നല്ല പടങ്ങള്‍!

പാമരന്‍ said...

"ഉറങ്ങിക്കിടക്കുമ്പോള്‍, ആരോ എന്‍റെ അക്ഷരപ്പച്ചയെ
ഇനിവിന്‍റെ അക്ഷരങ്ങള്‍ കൊണ്ട് പച്ചകുത്തുന്നു,
ഉണര്‍ന്നിരിക്കുമ്പോള്‍, ആരോ എന്‍റെ അക്ഷരപ്പച്ചയിലെ
മധുരാക്ഷരങ്ങളെ അറിവിന്‍റെ ഇന്‍സുലിന്‍ കൊണ്ട് അച്ചുകുത്തുന്നു,
ഉണരാതാകുമ്പോള്‍, ആരോ എന്‍റെ അക്ഷരപ്പച്ചയ്ക്കു
കനിവിന്‍റെ തീര്‍ത്ഥമേകി, അക്ഷരങ്ങളായി പച്ചപിടിപ്പിയ്ക്കുന്നു."

അടിപൊളി..!

Gopan | ഗോപന്‍ said...

ഹരിത്
ചിത്രങ്ങളും വരികളും
വളരെ നന്നായി.

വയനാടന്‍ said...

‘ഭാവസ്ഥിരാനി ജനനാന്തരസൌഹൃദാനി’
ഇതിന്റെ അര്‍ഥം എന്താന്നുകൂടി പറയാമൊ???...
ചിത്രങ്ങള്‍ ഞാനാസ്വദിച്ചു.

ശ്രീവല്ലഭന്‍. said...

നല്ല വരികളും ചിയ്ത്രവും ഹരിത്. വയനാടന്‍ പറഞ്ഞതു പോലെ അവസാനം സംസ്കൃതം മനസ്സിലായില്ല. ആകെ അറിയാവുന്ന സംസ്കൃതം 'യതി വാര്‍ത്തായ സുഗന്ധി' എന്നോ മറ്റോ ആകാശവാണി വാര്‍ത്തയിലെ ആദ്യത്തെ ലൈന്‍ ആണ്. അത് കേള്‍ക്കുംപോളേ ഓഫ് ചെയു‌മായിരുന്നു :-)

കാപ്പിലാന്‍ said...

ഹരിത്തെ,
അടിപൊളി
:)
എനിക്കറിയാവുന്ന സംസ്കൃതം
സമ്പ്രതി വാര്‍ത്താ ഹി സൂയംത
പ്രവാചക അക്ഷരപചായാം
ഇതി വാര്‍ത്താ ഹി

ഹരിത് said...

ഭൂമിപുത്രീ, പ്രിയാ, വാല്‍മീകി,പാമരന്‍,ഗോപന്‍. സജി, വയനാടന്‍,ശ്രീ വല്ലഭന്‍, നന്ദി.
വയനാടാ, ശ്രീവല്ലഭാ കാളിദാസന്‍റെ വരിയാണു ‘ ഭാവസ്ഥിരാനി ജനനാന്തര സൌഹൃദാനി’. ഭാവസ്ഥിരങ്ങള്‍ ജനനാന്തര സൌഹൃദങ്ങള്‍ എന്നു ഓ എന്‍ വി ‘ വാടകവീട്ടിലെ വനജോസ്ന’ എന്ന കവിതയില്‍ മലയാളത്തിലും പറഞ്ഞിട്ടുണ്ട്.
പല പല ജന്മങ്ങള്‍ കഴിഞ്ഞാലും യഥാര്‍ത്ഥ പ്രണയ ( സൌഹൃദം)ത്തിന്‍റെ ഭാവം സ്ഥിരമായിരിക്കും, സ്ഥായിയായിരിക്കും എന്നു വേണമെങ്കില്‍ അര്‍ത്ഥം പറയാമെന്നു തോന്നുന്നും. നമുടെ പ്രണയങ്ങള്‍ ജന്മജന്മാന്തരങ്ങള്‍ കഴിഞ്ഞാലും സ്ഥായിയായി നില്‍ക്കുമെന്ന സങ്കല്‍പ്പം എത്ര കവിതകളിലൂടെ, എത്രയെത്ര ചിത്രങ്ങളിലൂടെ മനുഷ്യന്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുന്നു!

അപ്പു ആദ്യാക്ഷരി said...

ഹരിത്,
നല്ല വരികള്‍, നല്ല ആശയം.
രണ്ടാമത്തെ ചിത്രത്തിലെ പച്ചയ്ക്ക് വല്ലാത്ത കൃത്രിമത്തം തോന്നിക്കുന്നു (കവിതയുമായി തട്ടിച്ചുനോക്കുമ്പോള്‍).

ശ്രീ said...

നല്ല ചിത്രങ്ങള്‍ മാഷേ... ആ വരികളുടെ അര്‍ത്ഥം വിശദീകരിച്ചതും നന്നായി.
:)

Sharu (Ansha Muneer) said...

നല്ല ചിത്രങ്ങള്‍...വരികളും നന്നായി