Friday, March 21, 2008

മൂന്നാം നാള്‍

ഘടികാരവുമായി കാത്തിരിക്കുന്ന മരണത്തിന്‍റെ മണം ഇവിടെയൊക്കെ.
എന്‍റെയും നിന്‍റെയും വീടുകളില്‍ കുരിശാണികളുമായി പാത്തിരിക്കുന്നു മരണത്തിന്‍റെ വെള്ളിയാഴ്ച്ച.
എങ്കിലും ഞാന്‍ സബര്‍മതിയുടെ മെലിഞ്ഞ തീരത്തു ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ വാഗ്ദാനവും കാത്തിരിക്കട്ടെ,
ഇനി മൂന്നു നാളുകള്‍ മാത്രം
മരണത്തിന്‍റെ സത്യം ഉയര്‍ത്തെഴുന്നേല്‍പ്പുമാത്രം
അല്ല,
ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സത്യം മരണം മാത്രം,
മനസ്സു പോയ വഴികളില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ കിനാവുമായ്
ഇന്നെന്‍ ജീവിതത്തിന്‍ ദുഖ വെള്ളിയാഴ്ച,
അല്ല,
ഇന്നെന്‍ മരണത്തിന്‍ നല്ല വെള്ളിയാഴ്ച.
എന്‍റെ മുപ്പതു വെള്ളിക്കാശു സെന്‍സെക്സില്‍ തളര്‍ന്ന ദുഖ വെള്ളിയാഴ്ച.
പിന്നെ മൂന്നാം നാളതു
മുപ്പതിനായിരമായ് വളര്‍ന്നു
ഉയര്‍ത്തെഴുന്നെല്‍ക്കേണ്ട നല്ല വെള്ളിയാഴ്ച
സബര്‍മതിയുടെ മെലിഞ്ഞ തീരത്തു്
കുരിശാണികളുമായി പാത്തിരിക്കുന്ന മരണത്തില്‍ നിന്നും
ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള
നിയോഗത്തിനിനി വെറും മൂന്നു നാളുകള്‍ മാത്രം
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും.......
ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഇനി മൂന്നു നാളുകള്‍ മാത്രം..

17 comments:

ഹരിത് said...

മരണത്തിന്‍റെ സത്യം ഉയര്‍ത്തെഴുന്നേല്‍പ്പുമാത്രം
അല്ല,
ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സത്യം മരണം മാത്രം

പാമരന്‍ said...

ഇന്നെന്‍ ജീവിതത്തിന്‍ ദുഖ വെള്ളിയാഴ്ച,
അല്ല,
ഇന്നെന്‍ മരണത്തിന്‍ നല്ല വെള്ളിയാഴ്ച.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആമേന്‍...

Gopan | ഗോപന്‍ said...

ഈസ്റ്റര്‍ ആശംസകള്‍ !

sv said...

ഇന്നു വൈകിട്ട് അവസാനത്തെ അത്താഴം കഴിചു ഞാന്‍ വിട പറയും...

പിന്നെ മൂന്നാം നാള്‍ നിന്റെ മനസ്സില്‍ മാത്രം ഞാന്‍ ഉയിര്‍ത്തെഴുനേല്കും ...



നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ശ്രീവല്ലഭന്‍. said...

"എന്‍റെ മുപ്പതു വെള്ളിക്കാശു സെന്‍സെക്സില്‍ തളര്‍ന്ന ദുഖ വെള്ളിയാഴ്ച.
പിന്നെ മൂന്നാം നാളതു
മുപ്പതിനായിരമായ് വളര്‍ന്നു
ഉയര്‍ത്തെഴുന്നെല്‍ക്കേണ്ട നല്ല വെള്ളിയാഴ്ച"

ഹരിത്, ചിന്തകള്‍ കൊള്ളാം.

Sharu (Ansha Muneer) said...

ഈസ്റ്റര്‍ ആശംസകള്‍....

ശ്രീ said...

ഉയിര്‍പ്പിനു ശേഷമാണെങ്കിലും ഈസ്റ്റര്‍ ആശംസകള്‍ മാഷേ.
:)

മരമാക്രി said...

താങ്ങള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.

ഹരിത് said...

നവോദയ അപ്പച്ചന്‍റെ ശിഷ്യന്‍ പ്രേം നസീര്‍ എന്നും പേരുള്ള മരമാക്രിയുടെ ബ്ലോഗിലെ പോസ്റ്റില്‍ ഇട്ട കമന്‍റ് താഴെ കൊടുക്കുന്നു:

‘ഓം ഹ്രീം മരമാക്രിയായ നമ:

“ആഴിക്കങ്ങേക്കരയുണ്ടോ?
യാമങ്ങള്‍ക്കൊരു മുടിവുണ്ടോ?
അടങ്ങാത്തിരമാല വ്ഴിയേ ചെന്നാലീ-
തല്ലിനു തീരമുണ്ടോ?
തല്ലിനു തീരമുണ്ടോ?“
( പടയോട്ടം)
ഒരു കമന്‍റുവഴി വന്നു പെട്ടതാണു.
ഞാന്‍ എഴുത്തു നിര്‍ത്തി. നിര്‍ത്താന്‍ ഒരു കാരണവും കാത്തിരിക്കുകയായിരുന്നു.

മാക്രിയുടെ വിശ്വസാഹിത്യം തുടങ്ങട്ടെ!
വെല്‍കം‘

ഹരിത് said...

എന്‍റെ സുഹൃത്തു് മരമാക്രി എന്‍റെ അക്ഷരപച്ച ബ്ലോഗിനെ ആരും കമന്‍റിടാത്ത ‘ ദരിദ്രവാസി ബ്ലോഗിന്‍റെ’ ലിസ്റ്റില്‍ പെടുത്തി. അതിനുള്ള എന്റെ കമന്‍റ് ഇവിടെയും:

“വളരെ നന്ദി മാക്രീ. ഞാനേ തെണ്ടി. അങ്ങനെയുള്ള എനിക്കു വേണ്ടി കമന്‍റ് തെണ്ടുന്ന പരമതെണ്ടിയാവുന്നതില്‍ മാക്രിയോട്,ലോകനാര്‍കാവിലമ്മയാണെഅപാരമായ നന്ദിയുണ്ട്.ലോക മഹാതെണ്ടികളുടെ മഹാസമ്മേളനത്തില്‍ വച്ചു ഞങ്ങള്‍ സാദാ തെണ്ടികള്‍ മാക്രിയെ പരമതെണ്ടിപ്പട്ടം നല്‍കി സംഘനയുടെ ആജീവന പ്രസിഡ്ന്‍റായി തെരഞ്ഞെടുത്തിരിക്കുന്നു,
മാക്രിയുടെ സെന്‍സ് ഒഫ് ഹ്യൂമര്‍ വല്ലാതെ അങ്ങു ഇഷ്ടപ്പെട്ടു.
( ആരും തിരിഞ്ഞുനോക്ക്ക്കാതിരിക്കുന്ന എന്റെ ബ്ലൊഗിനെ പോപ്പുലര്‍ ആക്കാന്‍ നമള്‍ രണ്ടുപേരും ചേര്‍ന്നു നടത്തുന്ന ഈ നാടകത്തെക്കുറിച്ചു ആരോടും മിണ്ടിപ്പോകരുതു. ആരെങ്കിലും അറിഞ്ഞാല്‍ പിന്നെ കാശിനു വരുമ്പോള്‍ നവോദയ അപ്പച്ചന്‍റെ വടക്കന്‍ പാട്ടും പാടി ആ പഴയ ജോലിക്കു, മാക്രീ അമ്മാണെ നെനക്കു പോകേണ്ടി വരും... വെത്യസ്ഥനാമൊരു ബാര്‍ബറാം മാക്രിയെ......)“

മരമാക്രി said...

ഹരിത്, നന്ദി, ഈ പ്രോത്സാഹനങ്ങള്‍ക്ക്. ശശിധരന്റെ "നായര്‍ പെണ്‍കുട്ടികള്‍..... സ്വയംഭോഗ നോട്ടമാതൃകകള്‍???" എന്ന പ്രയോഗത്തിന് എതിരെ പ്രതികരിക്കുമല്ലോ.

ഹരിത് said...

മാക്രിശല്യം കാരണം കമന്‍റിട്ടവര്‍ക്കു ഒരു നന്ദി പോലും പറഞ്ഞില്ല. പാമരന്‍,പ്രിയ,ഗോപന്‍ എസ്സ് വീ, ശ്രീവല്ലഭന്‍, ഷാരു, ശ്രീ നന്ദി. പിന്നെ മരമാക്രിയ്ക്കും നന്ദി പറയേണ്ടതുണ്ട്. അദ്ദേഹത്തിന്‍റെ മാക്രിത്തരം കാരണം കാപ്പിലാന്‍റെ ഷാപ്പില്‍ പോയി രണ്ടെണ്ണം വീശാന്‍ ഒരു കാരണവും കിട്ടി..ഹിഹിഹി...

ഗീത said...

മൂന്നാം ദിനത്തില്‍ മുപ്പതിനായിരമായി വളര്‍ന്നാലും അറിയാന്‍ പറ്റില്ലല്ലോ ..
അന്നവധിയല്ലേ ?

ഓ.ടോ: മാക്രി എഴുത്തു നിറുത്തുന്നു എന്ന കാര്യം ഇതിനകം അറിഞ്ഞുകാണുമല്ലോ ?

യാരിദ്‌|~|Yarid said...

എല്ലായിടത്തും മാക്രിശല്യം തന്നെ അല്ലെ??

ഹരിത് said...

ഗീതാ, മുപ്പതു, മുപ്പതിനായിരം അവുമെങ്കില്‍ ഒരു ദിവസം കൂടീ കാത്തിരുന്നൂടേ?
ആരോ, മാക്രിയെ എനിക്കു ഇഷ്ടമായി.പോസ്റ്റില്‍ കേറി പബ്ലിസിറ്റി ചെയ്യുന്നതൊഴിച്ചാല്‍! പിന്നെ മാക്രി കാരണം, ‘ചെങ്കീരി’ എന്നൊരു പോസ്റ്റും ഇട്ടു. മാക്രിയുമായി കഥയ്ക്കു ഒരു ബന്ധവുമില്ല, റ്റൈറ്റിലിനു ഇന്‍സ്പിറേഷന്‍ മാത്രം.
ഗീതയ്ക്കും ആരോയിനും നന്ദി.

Unknown said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു