ഇന്നലെ ഗോവയില്‍ വന്നുപെട്ടു. ഒരു കോണ്‍ഫ്രന്‍സ്. രാവിലെ മീശമാധവനിലെ ജഗതിയെപ്പോലെ വേണ്ടാത്ത വല്ല വിഷുക്കണിയും കണ്ടു വശപ്പെശകാന്‍ പാടില്ലല്ലൊ. സായിപ്പിന്‍റേയും മദാമ്മയുടേതായാലും സംഗതി ചന്തിയല്ലേ. നല്ലോരു വിഷു എന്തിനു കുളമാക്കണം. പീ. ലീലയുടെ ഒറ്ജിനല്‍ ‘കണികാണുന്നേരം’ ചെവിയില്‍ തിരുകി നേരം പരപരാ വെളുത്തപ്പോള്‍ത്തന്നെ പുറത്തിറങ്ങി. അപ്പോള്‍ കണ്ട ചില കാഴ്ച്ചകള്‍ വിഷുപ്പുലരിയായി ഇവിടെ ഇടുന്നു.
വിഷുക്കണി
കരുക്കള്‍ റെഡി
തിരയും തീരവും
തിരക്കൊഴിഞ്ഞപ്പോള്‍
ചാള്‍സ് കൊറിയയുടെ സ്വപ്നത്തില്‍ വിടര്‍ന്ന ഒരു റിസോര്‍ട്ട്
റിസോര്‍ട്ടിന്‍റെ മറ്റൊരു ദൃശ്യം
വിഷുപ്പുലരി
നീലജലം, നീലക്കടല്‍, നീലാകാശം
എന്റെ വഴിയേ തിരിച്ചു പോകുന്നു
26 comments:
വിഷുപ്പുലരി
വിഷു ആശംസകള്‍
കണികാണുന്നേരം കേട്ടാണ് ഞാനുമുണര്‍ന്നത്, കോളാമ്പിയിലൂടെ അതു പക്ഷേ മറ്റെന്തൊക്കെയോ് ആയിപ്പോയി. അദ്ഭുതം ഗോവയിലെ പ്രഭാതം ഇവിടത്തെ പ്രഭാതം പോലെ തന്നെ.. എങ്കിലും കെട്ടിടങ്ങളുടെ ആ ഭയങ്കര ഒച്ചകള്‍ ഇത്രവേണ്ടായിരുന്നു.. ശാന്തമായ പ്രഭാതമല്ലേ.....?
സൂപ്പറു ഫോട്ടൊസാണല്ലൊ എല്ലാം...:)
ഗോവയിലെ വിഷു മോശമായില്ല. വിഷു ആശംസകള്‍.
ഈ ഗോവക്ക് അല്ലെലും ഒരു വല്ലാത്ത സൌന്ദര്യമാ(പായസം കുടിച്ചോ)
നന്നായിട്ടുണ്ട് ഹരിത് ...
ആശംസകള്‍ !
വിഷു ആശംസകള്‍. ഫെനിയുടെ ചിത്രം എവിടെ?
വിഷുദിനാശംസകള്‍!
ഇതു തന്ന്യായിരുന്നല്ലോ കണി, അല്ലെ. അതോ മീശമാധവനിലെ പോലെ ...............
ഗൊള്ളാം ഫോട്ടംസ്.. ഇനി സത്യം പറ ആ സ്കാര്‍ലറ്റ് കൊച്ചിനെന്താ ആക്ച്ച്വലി പറ്റിയത്?
ഹരിത് നല്ല ചിത്രങ്ങളും അടിക്കുറിപ്പുകളും. വൈകിയാണേലും വിഷുദിനാശംസകള്‍.
കൊള്ളാം മാഷേ...
ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായിട്ടുണ്ട്. വൈകിയെങ്കിലും വിഷു ആശംസകള്‍!
:)
കൊള്ളാവുന്ന പ്രിഷ്ടമൊന്നും കാണാന്‍ ഒത്തില്ലല്ലോ ശ്രീവല്ലഭാ...
ഗോവ ഇതു വരേയും കാണാന്‍ പറ്റിയിട്ടില്ല.അപ്പോ ചക്കാത്തിന് ഇങ്ങനേയും കാണാം ഇല്ലേ..
ശ്ശി..നന്നായിരിക്കുണു.
പ്രിയ വളരെ നന്ദി. എങ്ങനെയുണ്ടായിരുന്നു പ്രിയയുടെ വിഷു?
വെള്ളെഴുത്തിനു സ്വാഗതം. കഷ്ടം കോളാമ്പികള്‍ച്ചര്‍ ഇനിയും മതിയാക്കാറായില്ലേ!!! കെട്ടിടങ്ങള്‍ ലൌഡ് ആണെങ്കിലും , കണ്ട കണി അതുപോലെ ഇട്ടു എന്നേ ഉള്ളൂ. ഗോവയില്‍ ഇമോഷന്‍സും ലൌഡാണെന്നു തോന്നി.
യാരിദ്, വാത്മീകി, നന്ദി
അനൂപ് നന്ദി. (പായസം കുടിച്ചില്ല. ഡയബെറ്റിക്സാ :) )
സുകുമാരന്‍ സാറിനു നന്ദി .
മൂര്‍ത്തി നന്ദി. ഫെനിയ്ക്കു ഒരു മുശിഡു വാട. പ്രതിക്ഷേധിച്ചു ഫോട്ടോ എടുത്തില്ല.
സത്യമായിട്ടും ശ്രീവല്ലഭന്‍ ഒള്ളതു ഒള്ളതുപോലെ പടമെടുത്തിട്ടതാ. നന്ദി.
പാമൂ, നന്ദി. സ്കാര്‍ലറ്റ് ഒരു വേദനയായ് ഇവിടെ ഉള്ളതുപോലെ. കോമണ്‍ ഗോവാക്കാരനു കളങ്കമായിത്തോന്നുന്നു ഈ സംഭവം. ഷേംഫുള്‍.
ഇത്തിരിവെട്ടം, ശ്രീ വളരെ നന്ദി.
അത്കന്‍ ആദ്യമായിട്ടാണിവിടെ എന്നു തോന്നുന്നു. സ്വാഗതം, നന്ദി.
നമ്മള്‍ ആശിക്കുന്നതെല്ലാം നടക്കണമെന്നില്ലല്ലോ! ബെറ്റര്‍ ലക്ക് നെക്സ്റ്റ് റ്റൈം!
എല്ലാവര്‍ക്കും വിഷു ആശംസകള്‍
ഫോട്ടോ കലക്കി
നന്ദി രഫീക്
ഞാന് മറ്റൊരു ബ്ലോഗിലെഴുതിയ കമന്‍റു കണ്ട് ‘കലിപ്പു’ കയറിയ പപ്പരാസി എന്ന സ്നേഹിതന്‍ ഇവിടെ വന്നു രണ്ട് കമന്‍റ് ( നല്ല തെറിയാണെങ്കിലും) ഇട്ടതിനും , പിന്നെ പുനര്‍വിചിന്തനം നടത്തിയാവണം , ആ കമന്‍റുകള്‍ സ്വയം ഡെലീറ്റിയതിലും എനിക്കുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. ഇനിയും വരണേ...
ഈ കമന്‍റു ഇവിടെയും കിടക്കട്ടെ എന്നു കരുതി.
“ ഹരിത് said...
മുഴുവനും ഓഫ് ട്ടോപ്പിക്:
പ്രിയപ്പെട്ട മരമാക്രീ. നിങ്ങളുടെ ഇതിനു തൊട്ടു മുന്‍പുള്ള ഒരു പോസ്റ്റില്‍ ഞാന്‍ ഒരു ഇന്നോക്ക്വസ് കമന്‍റിട്ടു. കിട്ടിയ മറുപടി ഇതാ:
“ [ഗോവന്‍ വിഷുപ്പുലരി - 21:47:56]
പാപ്പരാസി <[link]> has left a new comment on your post "ഗോവന് വിഷുപ്പുലരി <[link]>": ഹരിത്, ഇങ്ങടെ കമന്റ് മഹാ ബോറ്. മരമാക്രിയുടെ ചെലവില് ഹാസ്യം എഴുതാന് ശ്രമിച്ചതാണ് നാറി നീയെന്നറിയാം. ഞമ്മടെ നാട്ടിലേക്ക് വാടാ കാട്ടിതരാമെടാ. ഞാന് ആടാ മരമാക്രി. നീ എന്നാ ചെയ്യുമെടാ പുല്ലേ?... more »
By പാപ്പരാസി - 2:47am - 1 message “
ഈ കമന്‍റു എന്‍റെ ബ്ലോഗിലും ഇവിടെയും ഉണ്ടായിരുന്നു, പിന്നെ സൌകര്യപൂര്‍വ്വം കമന്‍റുകള്‍ സഹിതം ആ പോസ്റ്റേ മാക്രി ഡെലീറ്റി.എന്‍റെ ബ്ലോഗില്‍ നിന്നും കമന്‍റും ഡെലീറ്റുചെയ്തു. അതു എന്തായാലും സന്തോഷം!
മാക്രീ ഇവിടെ ഇതു എന്‍റെ അവസാനത്തെ കമന്‍റാണു. മറ്റുള്ളവര്‍ക്കു നേരേ ആക്ഷേപ ഹാസ്യം ചൊരിയുന്ന മാക്രിയ്ക്കു ഇത്രയേ റ്റോളറന്‍സ് ലെവെല്‍ ഉള്ളോ?
മാക്രിയുടെയും പാദങ്ങള്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയതാണെന്നു മനസ്സിലാക്കാത്തതു എന്‍റെ തെറ്റ്.
എനി വേ ഗുഡ് ബൈ
26 April 2008 11:19
ഹരിത്,
ഈ മാക്രി തന്നെ ആണ് പാപ്പരാസിയും. മരമാക്രിയുടെ സെര്‍വര്‍ ഇരിക്കുന്ന സ്ഥലം മഞ്ഞച്ചേര കണ്ടു പിടിച്ച് ഇട്ടിരിക്കുന്നു
Milton Keynes
IP അഡ്രസ്സ്: 81.151.156.113
Service provider: ip pools
http://www.manjachera.blogspot.com/
:)
നന്ദി കിച്ചു&ചിന്നു , ഹരിശ്രീ.
ബെര്‍ളിച്ചായന്‍റെ ‘പോള്സന്റെ ഗാലറി ക്ലിപ്പുകള്‍‘ എന്ന പോസ്റ്റില്‍ ഞാന്‍ ഇട്ട കമന്‍റ് ഇവിടെയും കൊടുക്കട്ടെ.
“ബെര്‍ളിച്ചായാ, പോള്‍സണൂ് ഇക്കണോമിക്സില്‍ നോബല്‍ പ്രൈസ്സ് കിട്ടിയിട്ടുണ്ടോ? ഇടുക്കിയിലാണോ അലവലാതിയുടെ വീട്? അയാള്‍ സ്കീസൊഫ്രീനിയയ്ക്കു മരുന്നു കഴിക്കുന്നുണ്ടോ?“
May 3, 2008 10:53:00 PM IST
ഹരിതിന്,
മുന്‍പരിചയമില്ല,സാഹചര്യങ്ങള്‍ ഇങ്ങനെയായിപോയി,വായിക്കുക.....മരമാക്രിടെ പോസ്റ്റില്‍ വന്നതിനു മറുപടിയാണ്.അത് ആ പോസ്റ്റില്‍ തന്നെ ഇട്ടിട്ടുണ്ട്.അയാളുടെ പെര്‍മിഷനു ശേഷമേ അത് വെളിച്ചം കാണുകയുള്ളൂ.നിങ്ങളുടെ പോസ്റ്റില്‍ കമന്റ്റ് ഇട്ടത് ഞാനല്ല എന്ന് വീണ്ടും പറഞ്ഞ് കൊള്ളട്ടെ.എന്റെ മറുപടി ഇവിടെ വായിക്കാം..തീര്‍ച്ചയായും വായിക്കണം
http://paparazzicontroversy.blogspot.com/
പ്രിയ പപ്പരാസ്സി,
മറുപടി വായിച്ചു. അവിടെ ഒരു കമന്‍റും ഇട്ടു. ഇവിടെ വരുന്നവര്‍ക്കു വേണ്ടി ഇവിടെയും അതു കൊടുക്കുന്നു:
“മാക്രി എന്ന സ്കീസോഫ്രീനിക്കിന്‍റെ അസുഖവും നാടകങ്ങളും മനസ്സിലാക്കാന്‍ മണിച്ചിത്രത്താഴിലെ സണ്ണിക്കുട്ടനെപ്പോലെ പത്തു തലയും ബ്രാറ്റ് ലീ യുടെ ശിഷ്യത്വവും പാരാ സൈക്കോളജില്‍ ലോകപ്രശസ്തമായ രണ്ടു പ്രബന്ധങ്ങളും ഒന്നും വേണ്ട. അവന്‍ നോര്‍മല്‍ അല്ല. വിട്ടുകള പാപ്പരാസീ. ആദ്യമൊക്കെ കഴിവുള്ള ഒരു വികൃതി ചെക്കന്‍റെ തമാശകള്‍ എന്ന രീതിയില്‍ അവന്‍റെ പോസ്റ്റ്കള്‍ ശ്രദ്ധിച്ചിരുന്നു. ഇന്റ്റോളറന്‍റായ വൈകൃത വ്യക്തിത്വം ഇപ്പോള്‍ മുഖം മൂടി മാറ്റി പുറത്തു വന്നു. ഇനി നമുക്കൊന്നും ചെയ്യാനില്ല. അവനര്‍ഹിക്കുന്ന അവജ്ഞയോടെ പടിയ്ക്കു പുറത്തു നിറുത്തുന്നതാണു ഉചിതം.“
പ്രിയ ഹരിത്,
എനിക്കും നടന്നതിന്റെ സത്യാവസ്ഥ നിങ്ങളെയും എന്നെ അറിയുന്ന മറ്റു സുഹ്രുത്തുക്കളെയും അറിയിക്കണമെന്നേ ഉണ്ടായിരുന്നു.അവന്റെ പോസ്റ്റ് കണ്ട്ടിട്ട് മിണ്ടാതിരിക്കാന്‍ തോന്നിയില്ല.പിന്നെ ഇത്രയും കാലം ഭൂലോകത്ത് ഇല്ലാതിരുന്ന “അനോണി വാഴ്ച്ച” ഭൂലോകത്തിനെ ശാപമെന്നല്ലാതെ എന്ത് പറയാന്‍.അവന്റെ കാര്യം ഞാന്‍ എന്നേ വിട്ടതാണ്.
വീണ്ടും കാണാം....പാപ്പരാസി
Post a Comment