Thursday, May 15, 2008

യവന സുന്ദരി (ഡിമാന്‍റില്ല)

ഏപ്രില്‍ ആറാം തീയതിയിലെ മാതൃഭൂമി ദിനപത്രത്തിന്‍റെ വിവാഹപരസ്യ പേജ് എങ്ങനെയോ എന്‍റെ കയ്യില്‍ വന്നു പെട്ടു. വായിച്ചുനോക്കിയപ്പോള്‍ കണ്ടതു അത്ഭുതപ്പെടുത്തുന്ന തിരിച്ചറിവുകളായിരുന്നു. സുന്ദരന്മാരും സുന്ദരികളും നിറഞ്ഞ ബൂലോകത്തിന്‍റെ ശ്രദ്ധ, യാതൊരു ‘ഡിമാന്‍റുമില്ലാതെ’ ക്ഷണിച്ചുകൊള്ളട്ടെ!!!!




സ്കാന്‍ ചെയ്ത ന്യൂസ് പേപ്പര്‍ മുകളില്‍. ചില തലക്കെട്ടുകള്‍ താഴെ ഒന്നുകൂടെ കൊടുക്കുന്നു:

ഈഴവ യുവതി ഏകമകള്‍ ഡിമാന്‍റില്ല

ചെറുമ സുന്ദരി.

എഴുത്തച്ഛന്‍ സുന്ദരി.

ഈഴവസുന്ദരി ശുദ്ധം.

മണ്ണാന്‍ സുന്ദരി 24

പുലയ സുന്ദരി ഗവ: ജോലി.

വിശ്വകര്‍മ്മ സുന്ദരി ടീച്ചര്‍ ശുദ്ധം.

വാരിയര്‍ സുന്ദരി ടീച്ചര്‍.

നായര്‍ സുന്ദരി ജാതിയേതുമാകാം.

ഹിന്ദു വിധവ സര്‍ക്കാര്‍ ജോലി ഡിമാന്‍റില്ല

മാരസ്യാര്‍ സുന്ദരി ഗവണ്മെന്‍റുദ്യോഗം

വീരശൈവ സുന്ദരി.

മുസ്ലീം സുന്ദരി ഓസ്റ്റ്രിയ സമ്പന്ന.

പെരുമണ്ണാന്‍ സുന്ദരി.

വിളക്കിത്തലനായര്‍ സുന്ദരി.

വാണിയ നായര്‍ സുന്ദരി.

നായര്‍ സുന്ദരി ആദ്യവിവാഹം ഡിമാന്‍റില്ല.

ഇങ്ങനെ പോകുന്നു ..........

പിന്നെ “ ഡിമാന്‍റില്ല” എന്ന തലക്കെട്ടില്‍ വേറെ ചില സുന്ദരിമാര്‍ക്കു വര‍ന്മാരെ തേടി മറ്റൊരു സെക്ക്ഷന്‍. “ഡിമാന്‍റില്ല” എ‍ന്ന്‍ വരന്മാര്‍ വധുവിനെത്തേടി പരസ്യപ്പെടുത്തിയിരുന്നെങ്കില്‍ സ്ത്രീധനം വേണ്ട എന്ന അര്‍ത്ഥത്തില്‍ എടുക്കാമായിരുന്നു. ഇവിടെ സ്ഥിതി നേരേ മറിച്ചും. ഇവിടത്തെ ‘ഡിമാന്‍റില്ല” എന്ന തലക്കെട്ടിന്‍റെ അര്‍ത്ഥം എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല. ബൂ ലോകരേ.... പ്ലീസ് ഹെല്‍പ്പ്‍


29 comments:

അപര്‍ണ്ണ said...

കുറെ ഡിമാന്റുകള്‍ ഉള്ള ഒരു നായര്‍ സുന്ദരിയുടെ പരസ്യം കാണാനില്ലല്ലോ! ;)
ഇതൊക്കെ ചുമ്മാതല്ലേ. കാര്യത്തോടടുക്കുമ്പോ അറിയാം ഒക്കെ. :)

സന്തോഷ്‌ കോറോത്ത് said...

penninu/cherukkanu yaathoru demandum(demand/availability) illa ennano ;) ?

നവരുചിയന്‍ said...

മനസിലായില്ലെ ... ഏത് അണ്ടനും അടകോടനും വന്നു അവളെ കെട്ടികൊണ്ട് പോഗാം

ഫസല്‍ ബിനാലി.. said...

സപ്ലേ കൂടുമ്പോള്‍ ഡിമാന്‍റെ കുറയും
ഇതാ പറഞ്ഞത് സാമ്പത്തിക ശാസ്ത്രം പഠിക്കണമെന്ന് ഐ മീന്‍ ബയോളജി

താരാപഥം said...

ഇതുവരെ ഒരു പെണ്ണിനെയും കാണാന്‍ പോയിട്ടില്ലെ ? എന്നാല്‍ ഈ ഡിമാന്റില്ലാത്തിടത്ത്‌ ഒന്ന് പോയി നോക്കിയാല്‍ മതിയല്ലോ. അപ്പോള്‍ തന്നെ വിവരം അറിയാം.

നിരക്ഷരൻ said...

വിവാഹസംബന്ധമായ സ്ത്രീധനം മുതലായ ഡിമാന്റുകള്‍ ഒന്നും ഇല്ല എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്.

കല്യാണം കഴിയാത്ത ആളാണെങ്കില്‍ താമസിയാതെ മനസ്സിലായിക്കോളും. സകല ഡിമാന്റുകളും തുടങ്ങുന്നത് വിവാഹം എന്ന ആ അപകടത്തിന് ശേഷമാണ് സുഹൃത്തേ..

എന്ന്

അപകടത്തില്‍പ്പെട്ട് തീരെ അവശനായി ആശുപത്രിക്കട്ടിലില്‍ കിടക്കുന്ന ഒരു നിരക്ഷരന്‍
:) :)

അജയ്‌ ശ്രീശാന്ത്‌.. said...

നിരക്ഷരന്‍... താങ്കളുടെ പ്രിയപത്നി ബ്ളോഗ്‌ വായിക്കാറില്ലെന്നു തോന്നുന്നു.. ഉണ്ടെങ്കില്‍ ഇത്ര ധൈര്യത്തോടെ പറയുമായിരുന്നില്ലല്ലോ... :)പിന്നെ...ഒരു സ്വകാര്യം... (അഥവാ.. മിസ്സിസ്സ്‌ ബ്ളോഗ്‌വായന തുടങ്ങിയെങ്കില്‍ വീട്ടിലുള്ള ഉലക്ക, അമ്മിക്കല്ല്‌, തുടങ്ങിയ എടുത്തു മാറ്റിക്കോളൂട്ടോ....ഇനി... എണ്റ്റെ വീട്ടില്‍മിക്സിയുണ്ട്‌ എന്നാണ്‌ പറയുന്നതെങ്കിലും പ്രശ്നമില്ല... ആവശ്യം ചേച്ചിയൂടെതായതിനാല്‍ താങ്കളെ തല്ലാന്‍അവരത്‌ അടുത്ത വീട്ടില്‍ നിന്നെങ്കിലും സംഘടിപ്പിക്കും.. )

നിരക്ഷരൻ said...

അമൃതയ്ക്ക് കാര്യം പിടികിട്ടി അല്ലേ ? :)
സത്യമാണ് കൊച്ച് പറഞ്ഞത്. കുനിച്ച് നിര്‍ത്തി കൂമ്പിടിച്ച് കലക്കിയിട്ടും വാമഭാഗം എന്റെ ബ്ലോഗൊന്നും തുറന്നുപോലും നോക്കുന്നില്ല. :)

പിന്നല്ലേ.. വല്ലോരുടേം ബ്ലോഗില് ഞാന്‍ വന്ന് അടിക്കുന്ന കമന്റ് കണ്ടിട്ട് അപ്പുറത്തെ വീ‍ട്ടീന്ന് അമ്മിക്കല്ല് എടുക്കാന്‍ പോകുന്നത്. നടന്നത് തന്നെ.

ഹരിത് - ഓ.ടോ. അടിച്ചതിന് ക്ഷമിക്കണം.

പാമരന്‍ said...

ഹെന്‍റെ കര്‍ത്താവേ.. ഇത്രേം സുന്ദരികള്‌ ഡിമാന്‍റില്ലാതെ വണ്ടീം കാത്തുകെടക്കുന്നുണ്ടെന്നു അറിയാതെ ചാടിക്കേറി കെട്ടിപ്പോയല്ലോ......

നിരച്ചരാ..:)

ഹരിത് said...

നിരക്ഷരനെന്ന പേരിന്‍റെ മലയാളം ഇപ്പൊ പുടികിട്ടി. നീരു ഇവ വരനു വേണ്ടിയുള്ള പരസ്യങ്ങളാണു്. അതുകൊണ്ട് എങ്ങനെയാ സ്ത്രീധനമാവുക? പുരുഷന്മാരല്ലേ സ്ത്രീധനത്തിനു ഡിമാന്‍റില്ല എന്നു പറയേണ്ടതു.ചില ആദിവാസി സമൂഹങ്ങളിലെപ്പോലെ ‘ബ്രയിഡ് പ്രൈസ്’ ന്മ്മുടെ നാട്ടില്‍ ഇല്ലല്ലൊ. മുസ്ലീങ്ങളുടെ മെഹറുപോലും ചടങ്ങായിട്ടുണ്ട്. അവിടെയും സ്ത്രീധനം ഉണ്ടത്രേ!

ഈ പത്രക്കടലാസു വായിച്ചപ്പോള്‍ ഒരു വെളിപാടുണ്ടായി. മുഴുവന്‍ പത്രത്തിലേയും ഐറ്റങ്ങളില്‍ ഹിപ്പോക്രസി ഇല്ലാത്ത ഒരെണ്ണം ഇതാണെന്നു തോന്നി. ജാഡയും മസിലുപിടിത്തവുമൊന്നുമില്ലതെ നേരേ വാ എന്ന മട്ടിലുള്ള വെറും കച്ചവടം.

നിസ്സഹായതയുടെ ഒരു സാമ്പിള്‍ കൂടി:

“നായര്‍ വിധവ 40:
ലക്ഷങ്ങളുടെ ആസ്തി.വരന്‍റെ ജാതി നിലവിലുള്ള ബാധ്യതകള്‍ പ്രശ്നമല്ല.വരനെ സാമ്പത്തികമായി സഹായിക്കും. ദത്തും സ്വീകാര്യം.“

പല പരസ്യങ്ങളും കണ്ടപ്പോള്‍ തോന്നി അവ വല്ലാതെ കാച്ചിക്കുറുക്കി എഴുതിയ ജീവിത കഥയാണല്ലോ എന്നു്. വലിച്ചു വാരി നീട്ടി ഞാനെഴുതി കഥയെന്നു ലേബലിട്ട തുഛകൃതികള്‍ എത്രയോ നികൃഷ്ടം!

നിരക്ഷരൻ said...

ഹാവൂ ഒരാളെങ്കിലും സമ്മതിച്ചല്ലോ നിരച്ചരനാണെന്ന്.
:):) സന്തോഷായി :)

ഓ.ടോ:- പാമരാ 8 കൊല്ലം പ്രേമിച്ച് നടക്കുമ്പോ വല്ലപ്പോഴും പത്രം വായിക്കണമായിരുന്നു :) :) അതെങ്ങിനാ അന്നൊന്നും കണ്ണും മൂക്കുമില്ലല്ലോ ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഫസല്‍ന്റേം, പാമൂന്റേം , നീരൂന്റേം, അമ്രൂതേടേം കമന്റ്സ് വായിച്ച് ചിരിച്ചൊരു വഴിയ്ക്കായി....

പരസ്യത്തിലുള്ളത് ചുമ്മാ പരസ്യപ്പെടാന്‍ മാത്രമുള്ളതല്ലേ... വല്ല സ്റ്റാര്‍ മാര്‍ക്കും ഉണ്ടോന്നു നോക്കണം

കാപ്പിലാന്‍ said...

ഹരിത് ,എനിക്കും demand ഒന്നും തന്നെയില്ല .എനിക്ക് പറ്റിയത് വല്ലതും നിങ്ങളുടെ നാട്ടില്‍ ഉണ്ടോ ?

ഹരിത് said...

അപര്‍ണ്ണ സുന്ദരി, അമൃത വാരസ്യാര്‍ സുന്ദരി, പ്രിയാഉണ്ണികൃഷ്ണന്‍ സുന്ദരി എന്നിവര്‍ക്കു സ്വാഗതം.
കോറോത്ത്,നവരുചിയന്‍, ഫസല്‍,താരാപഥം, നിരക്ഷരന്‍,പാമരന്‍, കാപ്പിലാന്‍ എന്നീ സുന്ദരന്മാരെന്നു സ്വയം വിശ്വസിച്ചു ഭ്രമിച്ചിരിക്കുന്ന മഹാന്മാര്‍ക്കുംസ്വാഗതം.
കാപ്പിത്സിനു എങ്ങനെയുള്ള സുന്ദരിയെയാണു നോട്ടമെന്നു അറിയിച്ചാല്‍ പറ്റിയ ന്യൂസ്പ്പേപ്പര്‍ അയച്ചുതരാം:-

ഈഴവ സുന്ദരികള്‍ക്കു കേരള കൌമൂദി;നസ്രാണി സുന്ദരികള്‍ക്കു ദീപികയും മനോരമയും; മുസ്ലീം സുന്ദരികള്‍ക്കു ചന്ദ്രിക;ഹിന്ദുമുന്നണി സുന്ദരികള്‍ക്കു മാതൃഭൂമി, കോണ്‍ഗ്രസ്സ് സുന്ദരികള്‍ക്കു വീക്ഷണം, കമ്മ്യൂണിസ്റ്റു സുന്ദരികള്‍ക്ക് ദേശാഭിമാനി,, ജനയുഗം.... ഇനിയും എഴുതണോ??
ഏതു സൈസും ഇവിടെ റെഡി കാപ്പിത്സ്.....

ജസ്റ്റ് റിമംബര്‍ ദാറ്റ്!!!!

Unknown said...

നിരാശമൂത്ത് ഞാന്‍ പ്രേമകഥ എഴുതുന്നു
നീരു മുടി വളര്‍ത്തുന്നു
ഹരിതെ ഇതൊക്കെ വായിച്ച്
നമ്മുടെ നാട്ടില്‍ പെണ്ണൂ തപ്പാന്‍ പോയാല്‍
കിട്ടിയാല്‍ ഊട്ടി ഇല്ലേല്‍ ചട്ടി
അതാകും അവസ്ഥ

Anonymous said...

ഇപ്പഴാ ഇതു കണ്ടത് ഞാന്‍ അങ്ങു വരുന്നുണ്ട്
ആ പത്രം മാറ്റി വച്ചോളു

Vishnuprasad R (Elf) said...

കണ്ണില്ല , കാതില്ല , മൂക്കില്ല , വായില്‍ പല്ലില്ല , നിറമില്ല, വിവരമില്ല , കാല്ക്കാശിന് വകയില്ല എന്നൊക്കെ കേട്ടിട്ടില്ലേ , അതുപോലൊരു സംഗതിയാണ് demand ഇല്ല .

ശ്രീവല്ലഭന്‍. said...

ശരിയാണ് ഹരിത്. ഓരോന്നും ഓരോ സ്റ്റോറി തന്നെ ആണ്. പ്രത്യേകിച്ചും വിധവകളുടെ കാര്യം :-(

കുട്ടു | Kuttu said...

എന്റെ പഴയൊരു പോസ്റ്റാണ്... ഇതോടൊപ്പം കൂട്ടിവായിക്കാം....

http://kuttoontelokam.blogspot.com/2007/05/blog-post_21.html

Rafeeq said...

ബ്ലോഗു സുന്ദരിയില്ലാത്തതു ഭഗ്യം.. :)

ഹരിത് said...

അനൂപ്, പിള്ളേച്ചന്‍, ഡോണ്‍. ശ്രീവല്ലഭന്‍, കുട്ടു, റഫീക്ക് എന്നി സുന്ദരന്മാര്‍ക്കു സ്വാഗതം.
കുട്ടുവിനന്‍റെ ബ്ലോഗ് വായിച്ചു. വളരെ നന്നായിട്ടുണ്ട്. കിടിലന്‍. നല്ല അനാലിസിസും. ബുക്ക് മാര്‍ക്കി കുട്ടുവിന്‍റെ ബ്ലോഗ്.

ഭൂമിപുത്രി said...

‘ഡിമാന്റില്ല’എന്നു പറയുമ്പോള്‍ എങ്ങിനത്തെയവനും മതി എന്നൊറ്റെ ആണോ?
എങ്കില്‍ മലയാളീമങ്കമാരെ..നിങ്ങള്‍ക്ക് ഹാ കഷ്ട്ടം!

vaachaalan said...

jaathi choodikkunnilla njan sodari...
interesting specimen on kerala. all are "beautiful people."
no prior demands!!

ഹരിയണ്ണന്‍@Hariyannan said...

എവിടെയോ കേട്ടത്...
:)
“ചുമ്മാ കറങ്ങാനെറങ്ങുമ്പോ റോഡുനിറയെ സൂപ്പര്‍ ചരക്കുകള്..
നമ്മള് പെണ്ണന്വേഷിച്ചെറങ്ങിയാ അണ്ണാന്‍ ചപ്പിയതും വവ്വാലുറുഞ്ചിയതും..”

നോട്ട് ദി പോയിന്റ്:
‘ചരക്കുകള്‍’എന്ന വാക്കില്‍ പിടിച്ച് ആരും എന്നെ തല്ലാന്‍ വരരുത്...
കേട്ട വാചകം സത്യസന്ധമായിപ്പറഞ്ഞൂന്നേ ഉള്ളൂ!!

കൊച്ചുത്രേസ്യ said...

ഹരിയണ്ണാ ഞാന്‍ ആ ഗോളൊന്നു മടക്കിക്കോട്ടെ..

"Men are like public toilets ; either engaged or full of s**t" ബുഹഹ

നാട്ടുകാരോട്‌: ഇതു ഏതോ ഹിന്ദിസില്‍മാനടി ടീവീല്‍ പറയുന്നതു കേട്ടതാണ്‌. തല്ലണംന്നു തോന്നുന്നവര്‍ ടി.വി.യില്‍ തല്ലി ദേഷ്യം തീര്‍ക്കേണ്ടതാണ്‌..

ഹരിത്‌ ക്ഷമി.. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സംശയം തീര്‍ക്കാനുള്ള ജ്ഞാനമില്ല. ഈ കല്യാണമഹാമഹത്തിന്റെ പല എര്‍പ്പാടുകളും എനിക്കു പണ്ടേ മനസ്സിലാവാറില്ലെന്നേ :-(

ഹരിയണ്ണന്‍@Hariyannan said...

@ കൊ.ത്രേ.കൊ.

ഹിന്ദി സിലുമാനടിയല്ലേ? പബ്ലിക് ടോയ്ലറ്റേ പരിചയമുണ്ടാവൂ..
വൃത്തീം വെടിപ്പുമുള്ള പ്രൈവറ്റ് ടോയ്‌ലറ്റ്സ് കണ്ടുകാണില്ലാരിക്കും..
:)
2:1

ഹരിത് said...

ഭൂമിപുത്രീ, വാചാലന്‍: ന്നന്ദി.

കൊ.ത്രേ, ഹരീയണ്ണന്‍: നടക്കട്ടെ..ചുമ്മാ അടികൂട്,കൊ ത്രേ വിട്ടുകൊടുക്കരുത്, ഒരു ഗോളും കൂടെയിങ്ങു പോരട്ടേ.

കൊ. ത്രേ സുന്ദരി എന്നു പറഞ്ഞു ഒരു കല്യാണപരസ്യം എന്‍റെ വക , ഫ്രീ ആയിട്ട്....:)

Unknown said...

ella sundaran markum sundari markum swagatham

Unknown said...

kalyanam kazhikan demand onnum illa. demand kalyanathinu shesham aayikolum.