Tuesday, June 24, 2008

ഭാഷാപോഷിണിയില്‍

ഇന്നലെ ഭാഷാപോഷിണിയുടെ മേയ് 2008 ലക്കം കാണാനിടയായി. ‘മലയാളം ബ്ലോഗുലോകം’ എന്ന പേരില്‍ പതിനെട്ടു പേജില്‍ ആറു ലേഖനങ്ങള്‍.

1. തിരമൊഴി: പി.പി. രാമചന്ദ്രന്‍
2. മലയാളിയുടെ ബൂജീവിതം: സി. എസ്. വെങ്കിടേശ്വരന്‍.
3. ഇ-എഴുത്തും ഈയെഴുത്തും: ഇ.പി.രാജഗോപാലന്‍.
4. വെര്‍ച്വല്‍ താളിലെ കുറിച്ചുവയ്പ്പുകള്‍: കുമാര്‍.എന്‍.എം.
5. മലയാളം ബ്ലോഗ്: കലേഷ് കുമാര്‍.
6. ശ്രീമദ് ഇ.എം.എസ്.അഷ്ടോത്തരശതനാമ സ്തോത്രം: രാജേഷ് ആര്‍. വര്‍മ

മലയാളം ബ്ലോഗിനെക്കുറിച്ചുള്ള ഈ പഠനത്തോടൊപ്പം പത്രാധിപക്കുറിപ്പും കൊടുത്തിട്ടുണ്ട്. കലാകൌമുദി മലയാളബ്ലോഗുകളെക്കുറിച്ചു പരത്തിയ തെറ്റിധാരണകള്‍ മാറ്റാന്‍ കഴിയുന്ന ഗൌരവമുള്ള ലേഖനങ്ങളാണിവ.

ഈ ലേഖനങ്ങളെക്കുറിച്ചു ബൂലോകത്തു ചര്‍ച്ച നടന്നോ എന്നു അറിയില്ല. (യാത്രയില്‍ ആയതുകൊണ്ട് ബ്ലോഗു വായന കുറവ്. അതേകാരണം കൊണ്ടുതന്നെ സ്കാന്‍ ചെയ്തിടാനും കഴിയുന്നില്ല. സൌകര്യപ്പെടുന്നവരാരെങ്കിലും ഒന്നു സ്കാന്‍ ചെയ്ത് ലിങ്ക് കൊടുക്കുമോ?)

താല്പര്യമുള്ളവര്‍ക്കു വായിയ്ക്കാന്‍ വേണ്ടി ഈ സൂചന ഇവിടെ പോസ്റ്റുന്നു എന്നേയുള്ളൂ. ലേഖനങ്ങളെക്കുറിച്ചു ബൂലോ‍കത്തിനുള്ള പ്രതികരണങ്ങള്‍ ഭാഷാപോഷിണിയെ അറിയിയ്ക്കുന്നതു നന്നായിരിയ്ക്കുമെന്നു ഒരു തോന്നല്‍. വിവാദങ്ങള്‍ക്കപ്പുറത്തും ബൂലോകപ്രതികരണശേഷിയ്ക്കു എത്തിപ്പെടാമല്ലോ!

6 comments:

ഹരിത് said...

ഭാഷാപോഷിണിയില്‍

ശ്രീ said...

ഈ അറിയിപ്പിനു നന്ദി മാഷേ.

വായിയ്ക്കാന്‍ എന്താണൊരു വഴി?

കുഞ്ഞന്‍ said...

മാഷെ..

ഓണ്‍ലൈന്‍ വായന സാധ്യമാണൊ..?

ഹരിത് said...

സ്കാന്‍ ചെയ്താലേ വായന നടക്കൂ എന്നാണു തോന്നുന്നത് ശ്രീ.

ഭാഷാപോഷിണി ഓണ്‍ ലൈനില്‍ കണ്ടില്ല കുഞ്ഞാ. ഇല്ലെന്നാണു തോന്നുന്നത്.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഭാഷാപോഷിണി കിട്ടാനൊരു വഴിയുമില്ല, മലയാളം വാരിക മാത്രേ ഉള്ളൂ :-(

അനോണിമാഷ് said...

കണ്ണൂരാന്‍ മുമ്പെഴുതിയിരുന്നു.