Saturday, November 1, 2008

ചിങ്കിനി

രാത്രികള്‍ക്ക് ഈയിടെയായി ഇളം തണുപ്പ്. കാലാവസ്ഥ മാറുന്നു. വെറും ജലദോഷത്തെപ്പോലും പേടിയാണ്. ഒരു വശം ചരിഞ്ഞു കിടക്കുമ്പോള്‍ സൈനസ് നിറഞ്ഞപോലെ. ആ വശത്തെ മൂക്കടയുമ്പോലെ. ശ്വാസം വലിയ്ക്കാന്‍ ഒരു നാസികാദ്വാരം തുറന്നിരിപ്പുണ്ട്. മറുവശം ചരിഞ്ഞു കിടക്കുമ്പോള്‍ അടഞ്ഞ സൈനസും, മൂക്കും പതുക്കെ തുറക്കും. തുറന്നിരുന്ന മൂക്ക് അടയും. മയക്കത്തിനും ഉണര്‍വിനുമിടയ്ക്കുള്ള അര്‍ദ്ധനിമിഷത്തില്‍ ഒരു ശ്വാസം തെറ്റിയപോലെ ഞെട്ടും. നാശം ഉറക്കം കെടുത്തി. വിക്സെടുത്തു മൂക്കിലും കഴുത്തിലും പുരട്ടുമ്പോള്‍ എവിടെയോ ആശ്വാസത്തിന്‍റെ ഒരു നിഴല്‍ കണ്ടെന്നു കരുതും.

ഇന്നത്തെ ഉറക്കം കെടുത്തിയത് ഒരു സഹപ്രവര്‍ത്തകനാണ്. നാല്‍പ്പത്തഞ്ചു കഴിഞ്ഞവന്‍. ഇന്നലെ രാത്രി 8.30 വരെ ഓഫീസില്‍. ഒരു പുസ്തകത്തിന്‍റെ ഇരുപത്തയ്യായിരം കോപ്പികള്‍ ദീപാവലിയ്ക്കിടയില്‍ പ്രിന്‍റ് ചെയ്യിക്കുകയാണു് ടാസ്ക്ക്. ക്ലെവര്‍ ഫെല്ലൊ. ഹൈദ്രാബാദിലെ മുസ്ലീം സുഹ്രുത്തുക്കളുടെ പ്രെസ്സില്‍ മാറ്റര്‍ കൊടുത്തയച്ചു. പ്രിന്‍റഡ് കോപ്പികള്‍ രാത്രി വണ്ടിയില്‍ തിരിച്ചെത്തിച്ചു. സബാഷ്. ഹീ കെപ്റ്റ് ഹിസ് റ്റൈം ലിമിറ്റ്.

രാവിലെ 12.30നു ഫോണ്‍. ബ്രെയിന്‍ ഹെമറേജ്. ഐ സീ യൂ വില്‍. പരാലിറ്റിക്ക് സ്റ്റ്രോക്കാണോ? ബീ പ്പി കൂടിയതാണോ? ക്ലോട്ട് അലിയുമോ? കയ്യില്‍ കാശുണ്ടാവുമോ? അവനു മക്കളെത്ര?

ബോസ് പറഞ്ഞു. “എല്ലാ ഹെല്‍പ്പും ചെയ്യണം. ബട്ട് ഹരിത് മേക്ക് ആള്‍റ്റര്‍നേറ്റ് അറേഞ്ജ്മെന്‍റ്സ്. ആഫ്റ്റര്‍ ആള്‍ വീ കാണ്ട് അഫോര്‍ഡ് ദ വര്‍ക്ക് റ്റു സഫര്‍.”

ഐ സീ യൂ വില്‍ അവനെ കാണാന്‍ പോയില്ല. എന്തിനു അടഞ്ഞ വാതിലിലെ ചില്ലുജാലകത്തിലൂടെ ഒരു നോക്കു കാണണം?

ഗൂഗിള്‍ റീഡര്‍ തുറന്നു. ഇഷ്ടപ്പെട്ട ബ്ലോഗുകളിലെ പോസ്റ്റുകള്‍ പെരുകുന്നു. നേരത്തേ വായിച്ചവയില്‍ ചിലതില്‍ കമന്‍റിടണമെന്നു കരുതിയെങ്കിലും, എന്തുകൊണ്ടോ ഒന്നും എഴുതാനും വരുന്നില്ല. വേണുവിന്‍റെ ബ്ലോഗില്‍ ‘ജീവിതം എന്തു പഠിപ്പിച്ചു എന്നതിന്‍റെ രണ്ടാം ഭാഗം വന്നിരിയ്ക്കുന്നു. ചിത്രങ്ങളും, ശബ്ദരേഖകളും, എഴുത്തും ഒക്കെ സാദ്ധ്യതകളാക്കിയുള്ള നല്ല പരീക്ഷണം. ആദ്യഭാഗം വായിച്ചപ്പോള്‍ ഒരു കോ - ഇന്‍സിഡന്‍സുപോലെ ജി. വേണുഗോപാലിന്‍റെ ശബ്ദത്തില്‍ ‘സഫലമീയാത്ര’ കേള്‍ക്കുകയായിരുന്നു.

“ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടുനില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഇപ്പഴം കൂടൊരു ചുമയ്ക്കടിയിടറീടാം
വ്രണിതമാം കണ്ഠ്ത്തില്‍ ഇന്നുനോവിത്തിരി കുറവുണ്ട്...”

അഭിപ്രായമെഴുതാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ അറിയാതെ കണ്ടുപോയതു അന്നേദിവസം ബ്ലാസ്റ്റില്‍ ചിതറിപ്പോയ പന്ത്രണ്ട് ജവാന്മാരുടെ തുന്നിക്കെട്ടിയ ശവങ്ങള്‍ മൂടിപ്പൊതിഞ്ഞ തുണിക്കെട്ടുകളെയായിരുന്നു. വസന്തത്തില്‍ വീണ്ടും ഇടിമുഴക്കം. നേര്‍ച്ചക്കോഴികളാവുന്ന ഇവരും ജീവിതത്തെ എന്നെപ്പോലെ തന്നെ സ്നേഹിച്ചിരുന്നില്ലേ? പട്ടാളക്കാരും മറ്റും ജീവിതം പണയം വയ്ക്കുന്നതു ജീവിതത്തെ അതിയായി സ്നേഹിക്കുന്നതു കൊണ്ടാവും അല്ലേ?

ജനറല്‍ സുന്ദര്‍ജിയെ കണ്ട് സംസാരിക്കാന്‍ കഴിഞ്ഞു ഒരിക്കല്‍.

“ആള്‍ ഹൂമന്‍ ബീയിങ്സ് ലവ് റ്റു ലിവ്. ഡു യൂ ഥിങ്ക് ഇറ്റ് ആസ് അ ജോക്ക് റ്റു കണ്‍‌വേര്‍ട്ട് ഹിം റ്റു അ ബ്രേവ് സോള്‍ജ്യര്‍ വില്ലിങ് റ്റു സാക്രിഫൈസ് ഹിസ് ലൈഫ് ഫോര്‍ ദ കണ്ട്രി?”

അദ്ദേഹത്തിനു ‘തങ്കപ്പതക്കത്തിലെ’ശിവാജി ഗണേശന്‍റെ സൌന്ദര്യമായിരുന്നു.

അസമിലെ ബ്ലാസ്റ്റുകളിലെ മരണം എഴുപത്തി ഒന്നു കഴിഞ്ഞു. കാണ്ടമാലില്‍ മര്‍ദ്ദനമേറ്റ ഫാദര്‍ ബര്‍ണാഡ് മരിച്ചു. ഉത്തരേന്ത്യക്കാരനായ റ്റ്രെയിന്‍ യാത്രക്കാരനെ മുംബൈയില്‍ തല്ലിക്കൊന്നു. മുംബൈയില്‍ തോക്കുചൂണ്ടിയ യുവാവിനെ പൊലീസ് വെടിവച്ചു കൊന്നു. കാശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ രണ്ടു മലയാളികളും.

ഹരിത്, നിങ്ങള്‍ വേണുവിന്‍റെ ‘ജീവിതം എന്തു പഠിപ്പിച്ചു’ എന്നതിന്‍റെ രണ്ടാം ഭാഗത്തിനും അഭിപ്രായമെഴുതിയില്ലല്ലോ!

പണ്ടൊരു സ്റ്റഡീക്ലാസ്സില്‍ ഭൌതികവാദം പഠിപ്പിച്ചപ്പോള്‍ ചാര്‍വാക മതം പറഞ്ഞതോര്‍ക്കുന്നു.

“റൃണം കൃത്വാ ഘൃതം പിബേത്, ഭസ്മീ ഭൂതസ്യ ദേഹസ്യ പുനരാഗമനം കുതഃ” എന്നോ മറ്റോ.

പിന്നീടു തോന്നി ജീവിതം ഒരു തീ നാളമാണെന്നു. ജനനത്തിനും മരണത്തിനുമിടയില്‍ കത്തിയെരിയുന്ന വെറുമൊരു തീ നാളം. നിറവും നിഴലും ചൂടും ചൂരും ഉള്ള ഒരു യഥാര്‍ത്ഥ ഊര്‍ജ്ജം. ഒന്നൂതിയാലോ , ഒരു കാറ്റടിച്ചാലോ, എണ്ണ തീര്‍ന്നുപോയാലോ കെട്ടു പോകുന്ന ഒരു തീനാളം. അണഞ്ഞുപോയതിനു ശേഷം ആ നാളത്തിന്‍റെ വെളിച്ചമെവിടെപ്പോയി, ചൂടെവിടെപ്പോയി എന്നൊക്കെ അന്വേഷിയ്ക്കുന്നതു ആത്മാവിനെ തേടുന്നതു പോലെ വൃഥാ വ്യായാമമാണെന്നും മറ്റും ഫിസിക്സും, ഐന്‍സ്റ്റനും പഠിച്ചിട്ടുണ്ടെങ്കിലും തോന്നിപ്പോയി.

സ്ഥിരമായ മാസവരുമാനവും, വീടും, കാറും, വീട്ടുപകരണങ്ങളും, ജോലിക്കാരും, കാവല്‍ക്കാരും, റ്റീവിയും , മൊബൈലുകളും, ഇന്‍റെര്‍നെറ്റും, ബ്ലോഗും, കഥകളും , കവിതയും, പാട്ടും, കൂട്ടുകാരും,വീട്ടുകാരും ഒക്കെയുള്ള ഹരിതിനെ ജീവിതം എന്തു പഠിപ്പിച്ചു? ജീവിതത്തില്‍ നിന്ന് എനിയ്ക്കെന്തു കിട്ടി എന്നു ചിന്തിക്കാന്‍ പഠിപ്പിച്ചു. മരണത്തെ ഇടയ്ക്കിടെ പേടിക്കാന്‍ പഠിപ്പിച്ചു. എന്നാലും എനിയ്ക്കും എന്‍റെ അമ്പട്ടനും എന്‍റെ തട്ടാനും ഒരിയ്ക്കലും മരണമുണ്ടാവില്ല എന്നാശ്വസിയ്ക്കാന്‍ പഠിപ്പിച്ചു. കാര്യകാരണമില്ലാതെ ചിതറിത്തെറിച്ചും, തല്ലുകൊണ്ടും മരിച്ചു വീഴുന്നവരിലൊന്നും ഞാനുണ്ടാവില്ലെന്നു ചിന്തിയ്ക്കാന്‍ പഠിപ്പിച്ചു.

ഇടതു മൂക്ക് വീണ്ടും അടഞ്ഞു. രാമദേവ് ബാബയുടെ പ്രാണായാമം നാളെ മുതല്‍ തുടങ്ങണം.സൈനസിനും ബീപ്പിയ്ക്കും ഡൈയബെറ്റിക്കിനും ഒക്കെ വളരെ നല്ലതാണെന്നു കേള്‍ക്കുന്നു. മൂക്കടപ്പു അസഹ്യമാകുമ്പോള്‍ ഉപയോഗിക്കാന്‍ നാട്ടില്‍ നിന്നും കൊണ്ടുവന്ന ‘ചിങ്കിനി’ യുനാനി പൊടിക്കുപ്പി തുറന്നു. ഒരല്പം പൊടി ഉള്ളം കൈയില്‍ തട്ടി. തള്ളവിരലിനും ചൂണ്ടാണി വിരലിനുമിടയില്‍ അല്പം ചിങ്കിനി പൊടി നുള്ളി. മൂക്കിലെ രണ്ടു ദ്വാരങ്ങളിലൂടെയും ശക്തിയായി വലിച്ചു കയറ്റി. തീക്ഷ്ണമായ മണം, എരിഞ്ഞു കയറുന്ന സുഖം. ഹാഛ്ഹീ .... തുമ്മലോടു തുമ്മല്‍. മൂക്കടപ്പു മാറി.

വേണൂജീ, ജീവിതം എന്നെ ഇന്നൊരു കാര്യം പഠിപ്പിച്ചു; സൈനസ് പ്രോബ്ലം അസഹ്യമാകുമ്പോള്‍ ചിങ്കിനി യുനാനിപ്പൊടി വലിച്ചാല്‍ മൂക്കടപ്പു മാറും എന്ന സത്യം!

ഐ സീ യൂ വില്‍ ജീവനു വേണ്ടി കാത്തുകിടക്കുന്ന സഹപ്രവര്‍ത്തനെ ഓര്‍ത്ത് ഇനി ഞാനും ഒന്നു മയങ്ങാന്‍ കിടക്കട്ടെ.

കടപ്പാട്: വേണുവിന്‍റെ വലിയലോകത്തിലെ പോസ്റ്റുകള്‍

17 comments:

പാമരന്‍ said...

നമോവാകം!

കോറോത്ത് said...

മാഷേ...

നമതു വാഴ്വും കാലം said...

ഇതെന്തോന്ന് ബ്രദര്‍ സിനിക്കാവാന്‍ പഠിക്കുവാന്നോ? ഞാനും എന്‍റെ അമ്പട്ടനും എന്‍റെ തട്ടാനും ക്ഷ, ട്ട, ണ്ണ സുഖിച്ചു. കക്കാടിനേക്കാള്‍ ഡെപ്തില്‍ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത് കുമാരനാശാനാണ്. പിന്നെ ജിബ്രാനും.

കുഞ്ഞന്‍ said...

മാഷെ,

ഡയറിക്കുറിപ്പു പോലെ തോന്നി..എന്നാലും ഈ അമ്പട്ടന്റെയും തട്ടാന്റെയും കാര്യം പറഞ്ഞത് എനിക്കു മനസ്സിലായില്ല.

നമ്മുടെ കേരളം അതിന് ആയുസ്സും ആരോഗ്യം കിട്ടട്ടെ അതിന്റെ മക്കള്‍ ആഹ്ലാദത്തോടേയും പരസ്പര സ്നേഹത്തോടെയും കഴിയട്ടെ എന്ന് കേരളത്തിന്റെ മകന്‍.

ഹരിത് said...

പാമരന്‍: നമോവാകം.
കോറോത്ത്: നന്ദി.
നമത്:സിനിക്കാണെന്നു തോന്നിയോ? എന്തൊ! പെട്ടെന്നു തോന്നിയത്തു എഴുതി എന്നേയുള്ളൂ. എനിയ്ക്കും അമ്പട്ടനും തട്ടാനും വേണ്ടി ഒരു സ്മൈലി.:)
വിഷയത്തിന്‍റെ ഡെപ്ത് ഉദ്ദേശിച്ചെഴുതിയതല്ല കക്കാടിന്‍റെ വരികള്‍. വേണുവിന്‍റെ ആദ്യ പോസ്റ്റ് വായിച്ചപ്പോള്‍ യാദൃശ്ചികമായി ആ കവിത കേട്ടു കൊണ്ടിരിയ്ക്കുകയായിരുന്നു എന്നു മാത്രം. വേണുവിനോനും ഞാനിതു പറഞ്ഞിരുന്നു. ആശാന്‍റെ ചിന്താവിഷ്ടയായ സീത ഇക്കഴിഞ്ഞ ആഴ്ച വീണ്ടുമൊരിക്കല്‍ കൂടി വായിച്ചതേയുള്ളൂ. നമതു ആശാനെ ഓര്‍മ്മിപ്പിച്ചതും ഒരു നിമിത്തം പോലെ എന്നു കരുതുന്നു. നന്ദി.

കുഞ്ഞന്‍:: വളരെ നന്ദി. അമ്പട്ടനന്‍റേയുംതട്ടാന്‍റേയും കാര്യം വെറുതേ ഒരു രസത്തിനു പറഞ്ഞെന്നേയുള്ളൂ. സ്വന്തം ശരീരം മിനുക്കാനും, സ്വന്തം ആഭരണങ്ങളുണ്ടാക്കനും മാത്രം ആളുണ്ടായാല്‍ മതിയെന്ന എന്‍റെ സ്വാര്‍ത്ഥഭാവം സൂചിപ്പിയ്ക്കാന്‍ വേണ്ടി . അതിന്‍റെപേരില്‍ ആരും ഹര്‍ത്താലിനും , ബ്ലോഗു കറുപ്പിക്കാനൂം ഒന്നും പോകല്ലേ.
കേരളത്തെ ദൈവം രക്ഷിയ്ക്കും കുഞ്ഞാ, പേടിയ്ക്കേണ്ടാ. അദ്ദേഹത്തിന്‍റെ സ്വന്തം നാടല്ലേ.

അനൂപ്‌ കോതനല്ലൂര്‍ said...

കുറെ നാളായി ഈ വഴി വന്നിട്ട് നന്നായിരിക്കുന്നു

ഗീതാഗീതികള്‍ said...

ജീവിതം ചിലതൊക്കെ പഠിപ്പിക്കാന്‍ നോക്കും. പക്ഷേ നമ്മള്‍ പഠിക്കില്ല. ജീവിതം എന്ന അദ്ധ്യാപകന്റെ മുന്‍‌പില്‍ നമ്മള്‍ കണ്ണും ചെവിയും സകല ഇന്ദ്രിയങ്ങളും കൊട്ടിയടയ്ക്കും. അപ്പോള്‍ പിന്നെ ഒന്നും കണ്ടില്ല, കേട്ടില്ല, പഠിക്കുകയും വേണ്ട.

ആ സുഹൃത്ത് വേഗം സുഖം പ്രാപിക്കട്ടെ.

ഹരിത് said...

നന്ദി അന്നൂപ്, വീണ്ടും വന്നതിനും കമന്‍റിട്ടതിനും.

ഗീത, വളരെ ശരിയാണു.ഇന്ദ്രിയങ്ങളും മനസ്സും കൊട്ടിയടച്ചവരെ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ചിലപ്പോള്‍ കഴ്ടം തോന്നും അവരുട്ടെ ആര്‍ഗുമെന്‍റ്സ് കേള്‍ക്കുമ്പോള്‍.
നന്ദി. സുഹൃത്ത് സുഖം പ്രാപിക്കുന്നുണ്ട്.

Vishnumaya said...

Sughvum dhukhavum thonnunnu. Ezhuthinte sugham vayikkan rasam. Ennal evideyo oru dhukham olinjukidakkunnu. Ithupolulla creations vayikkan rasam.Kooduthal prateeshikkatte.

ഹരിത് said...

വളരെ നന്ദി വിഷ്ണുമായ. വീണ്ടും വരിക.

മുസാഫിര്‍ said...

ജനറല്‍ സുന്ദര്‍ജി : ഒരു പക്ഷെ ഇന്ത്യയുടെ ആദ്യത്തെ മീശയില്ലാത്ത , സുന്ദരനായ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്, പറഞ്ഞത് ശരി തന്നെ.മരിക്കാന്‍ പേടിയൊക്കെ ഉണ്ടാ‍വും പക്ഷെ ദേശസ്നേഹവും പഠിച്ച പാഠങ്ങളും മയക്കു മരുന്ന് പോലെ തലച്ചോറില്‍ നിന്ന് സിഗ്നല്‍ അയച്ചു കൊണ്ടിരിക്കും മുന്നോട്ട് പോ‍ടാ ഭീരൂ എന്നു പറഞ്ഞുകൊണ്ട് എന്നാണ് എനിക്കു തോന്നുന്നത്.

ഭൂമിപുത്രി said...

എന്റെ ചേട്ടച്ചാർക്ക് കഴിഞ്ഞാഴ്ച്ച ഒഫീഷ്യലായി 3-4 ദിവസം ഡെൽഹിയിൽ താമസിയ്ക്കേണ്ടിവന്നപ്പോൾ,തലസ്ഥാനനഗരിയിലെ സുരക്ഷാക്രമീകരണങ്ങളെപ്പറ്റി,പതിവിലെറെ ആകുലയായിരുന്നു ഞാൻ.പുറകെ,സ്വയം അവജ്ഞയും തോന്നി.എല്ലാവരും
ഇങ്ങിനെയൊക്കെത്തന്നെ ഹരിത്!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കുറെ നാളായി ഈ വഴി വന്നിട്ട് നന്നായിരിക്കുന്നു

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ശ്രീഹരി::Sreehari said...

നല്ല എഴുത്ത്

Ann said...

vallathe vedanippikkunnoru post.
onnum parayanillenkilum acknowledge cheyyathe eppozhumennapole ponathu sariyalannu thonni.

btw,ee sinus maarilla maashe,athu vingunna vedanayalle..njaneppozhum karuthum ee maranangalum vedanakalum peedakalum purathuninnukaanumpozhum eppozhum namme njekkikkollunna vedanayayittithundavumennu.ippozhivide sinus oru lahariyayo ennu samsayam.

Ramachandran said...

Karanayil madom is one of the oldest Vishnumaya Kuttichathan Maha manthrikam temples in Kerala. Located in the beautiful village of Ettuamana, Karanayil Madom is known for its powerful Vishnmaya deity and takes pride in the specialty of rituals conducted here to solve the problems affecting your mind and body.