എത്രപേര്‍ മരിച്ചു എന്നറിയില്ല.
മരിച്ചവരില്‍ എത്ര മലയാളികളുണ്ട്,എത്ര പോലീസുകാരുണ്ട്, എത്ര സിവിലിയന്‍സ് ഉണ്ട്, എത്ര എന്‍ എസ്സ് ജീക്കാരുണ്ട്, എത്ര റ്റെററിസ്റ്റ് ഉണ്ട് എന്നും എഴുതുന്നില്ല.
നിതാന്ത സത്യമായ മരണം മാത്രം മിച്ചം.
വല്ലാത്തൊരു ഹീന ഭാവനയാണ് മനസ്സിലിപ്പോള്‍.
സഹജീവികള്‍ കാര്യകാരണങ്ങളില്ലാതെ വെറുതേ ചത്തൊടുങ്ങുമ്പോള്‍, തമ്മില്‍ കൊന്നൊടുക്കുമ്പോള്‍ നിസ്സഹായനായ് റിയാലിറ്റി ഷോ കാണുന്നവന്റെ ആത്മഗ്ലാനി.
സ്വയം ജീവിച്ചിരിയ്ക്കുന്നതിലെ ആശ്വാസം.
സ്വന്തക്കാര് സുരക്ഷിതരാണോയെന്നറിയാനുള്ള വെമ്പല്‍.
പിന്നെ പരിചയക്കാരെക്കുറിച്ചും ചോദിച്ചു തുടങ്ങി.
തീര്‍ന്നു ആകാംക്ഷകള്‍.
പാലസ്തീനില്‍ ആളുകള്‍ വര്‍ഷങ്ങളായി മരിച്ചുകൊണ്ടേയിരിക്കുമ്പോള്‍, ‘ ഇവര്‍ക്കെന്താ വട്ടാണോ’ എന്നു തോന്നിയിരുന്നു. പഞ്ചാബിലും കാശ്മീരിലും ഓരോ ദിവസങ്ങളിലും മരിച്ചു വീഴുന്നവരുടെ വാര്‍ത്തകള്‍ നിറഞ്ഞ പേജുകള്‍ ലാഘവത്തോടെ മറിച്ച്, അവസാനത്തെ വിക്കറ്റ് വീഴ്ചയെക്കുറിച്ചു വായിച്ചിരുന്ന നാളുകള്‍! വന്‍ മരം വീണപ്പോള്‍ ഉണ്ടായ കുലുക്കത്തില്‍ പെട്ട് പച്ചജീവനോടെ കത്തി മരിച്ച സര്‍ദാര്‍ജിമാരെക്കുറിച്ചു വായിക്കേണ്ടി വന്നപോള് ‘ ഇവന്മാര്ക്കു ഇത്രയു അത്യാവശ്യം’ എന്നു പറഞ്ഞ സുഹൃത്ത്. മാവോ സെ തൂങ് മരിച്ചതുകേട്ട് വാവിട്ടു കരഞ്ഞ കാപട്യക്കാരനായ സഹപാഠി സഖാവ്.
വീണ്ടും വീണ്ടും മരണങ്ങള്.
ഓരോന്നോരോന്നായി പിന്നീടു മറന്നു.
പിന്നെ ജീവിത പ്രശനങ്ങളുമായി മുന്നോട്ട്.
വിശപ്പും ദാഹവും കാമവും അടക്കാനുള്ള നെട്ടോട്ടം.
ജീവിച്ചിരിയ്ക്കാനായി ആശുപത്രികളും പഥ്യങ്ങളും.
ആത്മഹത്യയെക്കുറിച്ചു ആലോചിച്ചപ്പോഴൊക്കെ പേടിച്ചു പിന്മാറി.
മരണത്തേയും ആത്മഹത്യയേയും സ്തുതിയ്ക്കുന്ന കവിതകളും, ഗസലുകളും പാട്ടുകളും കഥകളുമൊക്കെ മോഹത്തോടെ ഗൃഹാതുരത്വത്തോടെ വര്‍ണ്ണ സ്വപ്നങ്ങളാക്കി.
“വെളിച്ചം, വെളിച്ചം വിളിയ്ക്കുന്ന മര്‍ത്ത്യന്റെ നാദമടങ്ങിക്കഴിഞ്ഞു,
ഇന്നു കേള്‍ക്കുന്നതു വേറേ നിവേദനം
ജാനകി തേങ്ങിമറഞ്ഞ ധരയുടെയാഴത്തില്‍നിന്നുമുദിയ്ക്കുന്നൂ പ്രണവമായ്
മൃത്യു മൃത്യു ജയ മൃത്യു മൃത്യു”
എന്നോമറ്റോ ആരോ എഴുതിയിട്ടില്ലേ?
നമുക്ക്, നമ്മുടേതായ സ്വാര്‍ത്ഥകളുമായി ഈ മരണങ്ങളേയും ഇനി വരാനിരിയ്ക്കുന്ന മരണങ്ങളേയും ആഘോഷിയ്ക്കാം.
(വീ ആര് കമിങ് ബാക്ക് റ്റു യു വിത് അ ബ്രേക്കിങ് ന്യൂസ്, ആന്‍ഡ് എക്സ്ലൂസ്സിവ് ഫുട്ടേജ്; ബട്ട് ജസ്റ്റ് ആഫ്റ്റര്‍ ദ കമേഴ്സ്യല്‍ ബ്രേക്ക്. പ്ലീസ് ഡോണ്ട് ഗോ എവേ)
Saturday, November 29, 2008
Subscribe to:
Post Comments (Atom)
13 comments:
:(
Well said, unfortunately.
what ever you said is the real truth :(
മൌനം..
അതെ, മനസ്സിലും തഴമ്പു വന്നുപോയി..
നമുക്ക്, നമ്മുടേതായ സ്വാര്‍ത്ഥകളുമായി ഈ മരണങ്ങളേയും ഇനി വരാനിരിയ്ക്കുന്ന മരണങ്ങളേയും ആഘോഷിയ്ക്കാം.
ആരാന്റെ അമ്മയ്ക്ക് പിരാന്ത് പിടിച്ചാലാണു് കാണാന്‍ ചന്തം....:(
:(:(
:(
ഈ വേദനയില്‍ പങ്കു ചേരുന്നു.
രക്തസാക്ഷി
ഈ ദുഖം പങ്കു വച്ചവര്‍ക്കു കൂപ്പുകൈ
"സ്വയം ജീവിച്ചിരിയ്ക്കുന്നതിലെ ആശ്വാസം.
സ്വന്തക്കാര് സുരക്ഷിതരാണോയെന്നറിയാനുള്ള വെമ്പല്‍.
പിന്നെ പരിചയക്കാരെക്കുറിച്ചും ചോദിച്ചു തുടങ്ങി.
തീര്‍ന്നു ആകാംക്ഷകള്‍."
ഇങ്ങനെ പറഞ്ഞെന്കിലും ഇവിടം കൊണ്ട് ഒന്നും തീരുന്നില്ല അല്ലേ??
നമുക്ക്, നമ്മുടേതായ സ്വാര്‍ത്ഥകളുമായി ഈ മരണങ്ങളേയും ഇനി വരാനിരിയ്ക്കുന്ന മരണങ്ങളേയും ആഘോഷിയ്ക്കാം.
ശക്തമായ ഒരു തൂലികയുണ്ടല്ലോ..ഇതിനെതിരായി
എന്തെങ്കിലും എഴുതി ചെറിയ ഒരു മാറ്റം വരുത്താന്‍ പറ്റില്ലേ??
Although this was timely, let me ask you why are you eternally sad?
ഹരിത്. ആര്‍ക്കുവേണ്ടി അല്ലെങ്കില്‍ എന്തിനു വേണ്ടി ദുഖിക്കുന്നുവെന്നറിയാത്ത ഖസാക്ക് ലൈനോ അസ്തിത്വദുഖം നിറഞ്ഞ ലൈനോ ഒളിഞ്ഞുകിടക്കുന്നുണ്ടോ? അനോണിയുടെ ചോദ്യം പ്രസക്തമാണെന്നു തോന്നുന്നു.
നല്ല ശൈലി
Post a Comment