Friday, October 2, 2009

ദൈവത്തിന്‍റെ സ്വന്തം കൂട്ടില്‍

എഴുതാന്‍ ഒന്നും ഇല്ലാത്തതു കൊണ്ട് കുറേ ദിവസമായി വെറുതേ കിടക്കുകയായിരുന്നു ബ്ലോഗ്. എലിപ്പത്തായമായിരുന്നു മനസ്സ്. ഭ്രാന്തു പിടിക്കുമെന്നു തീര്‍ച്ചയായപ്പോള്‍ നാട്ടിലേയ്ക്കു പോയി. എവിടെ പോകാന്‍ ? ആരെ കാണാന്‍? എങ്കിലും പോയി. മുപ്പത്തി അഞ്ചു കൊല്ലമായുള്ള സൌഹൃദങ്ങളിലേയ്ക്കൊരു തിരിച്ചു പോക്ക്. അവരെത്തി . ദയാപൂര്‍വ്വം. ഭാര്യമാരുടെ കണക്കെടുപ്പുകള്‍ തെറ്റിച്ച് അവര്‍ ഓടിയെത്തി. ഒന്നും മിണ്ടാതെ തന്നെ അവര്‍ സംവദീച്ചു. പിന്നെ വെറുതേ മിണ്ടിയും പറഞ്ഞും ഇരുന്നു. പുസ്തകങ്ങള്‍ വായിച്ചു. പാട്ടുകള്‍ കേട്ടു.

ഡോക്റ്റര്‍ പീ. കേ . വാര്യര്‍ പറഞ്ഞു.

“ ലൈഫ്സ്റ്റൈല്‍ ഒന്നു മാറ്റിനോക്കൂ. മരുന്നല്ല കാര്യം”

“ ഡിസംബറില്‍ ഒരുപാടു വിദേശികള്‍ വരുന്ന സമയമാണ്. നേരത്തേ റൂം ബുക്കു ചെയ്തേയ്ക്കൂ”, അഡ്മിനിസ്റ്റ്രേറ്റിവ് ഓഫീസര്‍ മുന്നറിയിപ്പു നല്‍കി.

വൈദ്യമഠം വലിയ നമ്പൂരി ഒന്നേ പറഞ്ഞുള്ളൂ.

“മരുന്നുകള്‍ നോക്കട്ടേ, പിന്നയേ കിടക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ പറ്റൂ. നാടികള്‍ ഒക്കെ ക്ഷീണമായിത്തുടങ്ങും. രണ്ടാഴ്ച കഴിഞ്ഞ് ഒന്നു വിളിച്ചു പറഞ്ഞോളൂ”


എണ്‍പത്തി നാലു വയസ്സിന്‍റെ നിറവ്. ഐശ്വര്യം നിറഞ്ഞ മനസ്സ്. തീരുമാനങ്ങള്‍ സംശയമില്ലാത്ത അടക്കത്തോടെ പറഞ്ഞു കൊടുത്തു. റ്റ്രൈയ്നീ ഡോക്റ്റര്‍ കുട്ടികള്‍ പഠനക്കുറിപ്പുകള്‍ കുത്തിക്കുറിച്ചു.

സുഹൃത്തുക്കള്‍ മൊബൈല്‍ ഫോണില്‍ കുടുംബക്കാര്യങ്ങളും ഓഫീസുകാര്യങ്ങളും നടത്തുന്നതിനിടയില്‍ മരുന്നു വാങ്ങാനായി ഞാന്‍ കാത്തിരുന്നു.

ജിവിക്കാനായി, സ്വാര്‍ത്ഥതയോടെ വൈദ്യശാലകള്‍ കയറി ഇറങ്ങുമ്പോഴും തേക്കടിയില്‍ അണഞ്ഞുപോയ ജീവനുകളെക്കുറിച്ചു അറിഞ്ഞിരുന്നില്ല.

ഉല്ലാസയാത്രയ്ക്കായി ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ എത്തിയവരുടെ ദുരന്തം.


തായ്‌ലാണ്ടിലെ ഫുക്കേത്തില്‍ ഒരു മീഡിയാ സെമിനാര്‍. ഇടവേളകളില്‍ നീണ്ട ബോട്ടുയാത്രകള്‍. ബോട്ടില്‍ കയറണമെന്നുണ്ടെങ്കില്‍ ജെട്ടിക്കടുത്തുള്ള കൌണ്ടറില്‍ നിന്നും അവരവര്‍ക്കുള്ള സൈസ് അനുസരിച്ചുള്ള ലൈഫ് ജാക്കറ്റ് ഇടണം. അല്ലെങ്കില്‍ ബോട്ടില്‍ കയറ്റില്ല. പിന്നെ തിരിച്ചു വരുമ്പോള്‍ ലൈഫ് ജാക്കറ്റിട്ടു നില്‍ക്കുന്ന ഫോട്ടോ ഒരു സുവനീറാക്കി വച്ചിരിക്കുന്ന ഫോട്ടോഗ്രാഫേഴ്സ്. പതിനഞ്ചു ബാത്തുകൊടുത്താല്‍ ഫോട്ടോ സ്വന്തം. തിരിച്ചു നാട്ടിലെത്തിയപ്പോഴാണു കൊച്ചു കുഞ്ഞുങ്ങള്‍ ബോട്ടു മറിഞ്ഞു മരിച്ച സംഭവം. പറയേണ്ടവരോടൊക്കെ പറഞ്ഞു,

“ ജസ്റ്റ് മേക്ക് ഇറ്റ് കമ്പത്സറി റ്റു വേര്‍ ലൈഫ് ജാക്കറ്റ് വൈല്‍ റ്റ്രവെലിങ് ഇന്‍ ബോട്ട്സ്.”

അമ്പതോ നൂറോ രൂപകൊടുത്തു ബോട്ടുയാത്രയ്ക്കു പോകുന്നവര്‍ ഒരു അഞ്ചു രൂപാകൂടെ ലൈഫ് ജാക്കറ്റിനായി കൊടുക്കില്ലേ?

ഈ സത്യം മനസ്സിലാക്കാന്‍ സിറ്റിങ് ജഡ്ജിയും, സേതുരാമയ്യരും , ക്രൈം ബ്രാഞ്ചും ,ബോട്ട് ഇന്‍സ്പെക്ടരും ഒന്നും വേണ്ടല്ലോ.

അവര്‍ പറഞ്ഞു,“ ഇതു കേരളമാണ്. തായ്‌ലാണ്ടല്ല.”

റ്റാക്സിഡ്രൈവര്‍ന്മാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാം നാച്വറല്‍ ഡിസാസ്റ്റര്‍, ക്രൈസിസ് മാനേജ്മെന്‍റ് എന്നിവയെക്കുറിച്ചു റ്റ്രൈനിങ് കൊടുക്കുന്നതിനെക്കുറിച്ചു ആലോചിച്ചും പഠിച്ചും കൊണ്ടിരിക്കുന്ന ബിനോയ് വിശ്വവും, കോടിയേരിയും, ചെറിയാന്‍ ഫിലിപ്പും ലൈഫ് ജാക്കറ്റ് എന്നൊരു വിദ്യയെക്കുറിച്ചു മിണ്ടുന്നേയില്ല.

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വച്ച് ദൈവത്തിന്‍റെ സ്വന്തം വീട്ടിലേയ്ക്കു സഞ്ചാരികളെ ഇനിയും എത്തിക്കേണ്ടേ നമുക്ക്? പുതിയൊരു മനുഷ്യച്ചങ്ങലയ്ക്കു സ്കോപ്പും വേണമല്ലോ! ലൈഫ് ജാക്കറ്റ്കാരെ പോയി പണിനോക്കാന്‍ പറ, കുത്തക ബൂര്‍ഷ്വാവര്‍ഗം! മള്‍റ്റിനാഷനള്‍ ചെറ്റകള്‍!

15 comments:

പാമരന്‍ said...

മനുഷ്യ ജീവനു വില പലയിടത്തും പലതാണ്‌. രൂപയിലുള്ള വിലയല്ല ഡോളറില്‍. തായ്‌ലാന്‍റുകാരന്‌ ടൂറിസം മേയ്ക്കണമെങ്കില്‍ സേഫ്‌ ആരിക്കണമെന്ന ബാലപാഠമറിയാം. അതാണവന്‍റെ ചോറു്‌. ഒരു ദുരന്തം നടന്നാല്‍ എല്ലാവരും സുരക്ഷയെപ്പറ്റി പറയും. പിന്നെ മറക്കും. വീണ്ടും തേക്കടിയില്‍ ചെന്നു ബോട്ടു കയറുന്നതിനു മുന്നേ ലൈഫ്‌ ജാക്കറ്റിനെപറ്റി ഓര്‍ക്കുകപോലുമില്ല. അടുത്ത ദുരന്തം വരെ.കൊക്കെത്ര കുളം കണ്ടതാ!

വീകെ said...

മനുഷ്യജീവന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ അത്ര വിലയൊന്നുമില്ല...
ഓരൊ ദിവസവും പത്രം നിവർത്തിയാൽ കാണാല്ലൊ..
പലവിധത്തിൽ...
മനുഷ്യജീവനുകൾ...
ബോട്ടായിട്ടും,ഗുണ്ടകളായിട്ടും ഒക്കെ കൊന്നു തീർക്കുന്നത്...

ശ്രീവല്ലഭന്‍. said...

ഹരിത്, എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കൂ. വായനക്കാര്‍ ഇവിടെ ഉണ്ട്.

കാപ്പിലാന്‍ said...

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മനുഷ്യജീവന് വിലയില്ല എന്നറിയില്ലേ ഹരിത് . അവിടെ ദൈവങ്ങല്‍ക്കാണ് വില . അത് മറന്നു , ദൈവങ്ങള്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്യുന്ന നാടല്ലെ കേരളം .
ജയഹോ

കണ്ണനുണ്ണി said...

when supply increases demand decreases ...
കേട്ടിട്ടില്ലേ ..
അത് കൊണ്ടാവും നമ്മളും ദൈവങ്ങളും പങ്കു വെക്കുന്ന ഈ മാതൃകാ നാട്ടില്‍ ഒട്ടും വിലയില്ലാത്തത് മനുഷ്യ ജീവന് തന്നെ...

kichu / കിച്ചു said...

ഹരിത്

നിന്റെ അമര്‍ഷം ഇങ്ങനെയെങ്കിലും നീ പ്രകടിപ്പിച്ചല്ലൊ.
എന്തു ദുരന്തം വന്നാലും കണ്ടാലും നമ്മുടെ നാട് നന്നാവില്ല എന്ന അമര്‍ഷവുമായി സ്വയം വേദനിക്കാനേ ആകുന്നുള്ളൂ എന്നെപ്പോലെ പലര്‍ക്കും..

നമ്മുടെ നാട്ടില്‍ അപകടങ്ങളും മരണ‍വുമെല്ലാം ആഘോഷങ്ങള്‍ക്കുള്ളതാണ്. മാധ്യമങ്ങള്‍ക്ക്, ചാനലുകള്‍ക്ക്, രാഷ്ട്രീയക്കാര്‍ക്ക്...

ഒരു വിലയ്മില്ലതെ പൊലിയുന്ന എത്രയോ ജീവനുകള്‍....
രണ്ട് ദിവസം കഴിയുന്നതോടെ ഇവരൊക്കെ മറവിയിലാണ്ടുപോകും.

തട്ടേക്കാട് ദുരന്തം നടന്ന് കഴിഞ്ഞപ്പോള്‍ നാം കരുതി ഇനി ഇതുപോലെ ഒന്ന് ആവര്‍ത്തിക്കില്ലെന്ന്... എന്നിട്ടെന്തായി???

അധികാര കേന്ദ്രങ്ങളിലിരിക്കുന്നവര്‍ക്ക് ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ വരെ സമയമില്ല. വേറെ എന്തെല്ലാം കാര്യങ്ങള്‍ കിടക്കുന്നു !!

ഇങ്ങനെ പോയാല്‍ ഇനി ദൈവത്തിന്റെ സ്വന്തം നാട് "the most dangerous tourist destination"ആവുന്ന കാലം വിദൂരമല്ല

Kvartha Test said...

എല്ലായിടത്തും ഇതുതന്നെ ഇതു തന്നെ സ്ഥിതി. കന്യാകുമാരിയില്‍ ബോട്ടില്‍ കയറിയപ്പോള്‍ പേരിനു പോലും ഒരു ലൈഫ് ജാക്കറ്റ് എടുക്കാനില്ലായിരുന്നു. അവരോടു ചോദിച്ചു, മറുപടിയില്ല. സ്വയം ഉടക്കാനാണെങ്കില്‍ ഒരു നവാബ് ആവേണ്ടി വരും, അല്ലെങ്കില്‍ ആരുടെയെങ്കിലും തല്ലുകൊണ്ട് ചാവും എന്ന് അവിടത്തെ അന്തരീ ക്ഷത്തില്‍ നിന്ന് തോന്നിയതുകൊണ്ട് വാമൂടി.

വേണു venu said...

ഹേ..മനുഷ്യാ വലിച്ചെറിയൂ നിന്‍റെ മുഖമ്മൂടി.....
വയലാറിനൊരു സല്യൂട്ട്.

നമുക്കു നാമേ പണിവതു നാകം
നരകവുമതുപോലെ...
ഉള്ളൂരിനും തൊഴു കൈ.
ഹരിത്തേ,
തുടരുക സപര്യ.:)

Ann said...

എരിയുന്നു.ഇല്ലേ ?

ഹരിത് said...

പ്രതീക്ഷയും കൂടെ ഇല്ലാതായാല്‍ പിന്നെ എന്തുണ്ട് ശിഷ്ടം പാമൂ? നമുക്കു പ്രതീക്ഷിക്കാം നല്ലതു വരുമെന്നു.

വീ ക്കേ, നിങ്ങള്‍ പറയുന്ന സത്യത്തെ ദുഖത്തോടെ അറിയൂന്നു.

എഴൂതണമെന്നുണ്ട് ശ്രീവല്ലഭന്‍. പക്ഷേ ഒന്നു മാറി ഒന്നു മാറി എന്തെങ്കിലും കാരണം കണ്ടുപിടിച്ചു എഴുതാതിരിക്കാന്‍ തോന്നുന്ന മനസ്സാണിപ്പോള്‍.

ശരിയാണു കാപ്പിലാന്‍.
കണ്ണനുണ്ണിയോടും യോജിക്കുന്നു.

കിച്ചുവിന്‍റെ അമര്‍ഷം മനസ്സിലാവുന്നു. ഒപ്പം നിസ്സഹായതയും. നാടു നന്നാവുമെന്നു തന്നെ മോഹിക്കാം. അല്ലാതെന്തു പറയാന്‍?

ശ്രേയസ്സ്, ( ശ്രീ എന്നു മറ്റൊരു സുഹൃത്തിനെ വിളിച്ചു ശീലിച്ചു പോയി.) അധികാരപ്പെട്ടവര്‍ ലൈഫ് ജാക്കറ്റ് ബോട്ടുയാത്രയില്‍ നിര്‍ബന്ധമാക്കി, കര്‍ശനമായി നിഷ്കര്‍ഷിച്ചു നടപ്പിലാക്കിയാലേ മതിയാകൂ. എല്ലാര്‍ക്കും നവാബാകാന്‍ സാഹചര്യമുണ്ടാവില്ലല്ലൊ.

വേണൂജി, എം. മുകുന്ദന്‍റെ വാക്കുകള്‍ കടമെടുത്താല്‍ “ കാലഹരണപ്പെട്ട പുണ്യാള“ ന്മാരായിരിക്കുന്നു ഇന്ന് നമുക്കു നേതാക്കളും കവികളും

പുകച്ചിലാണു ആന്‍. കനല്‍ കെടുന്നതുമില്ല :(

സ്വതന്ത്രന്‍ said...

ഒരു കള്ളം നൂറാവര്‍ത്തി പറഞ്ഞാല്‍ സത്യമായി തീരും എന്നാ ഗീബല്‍സിയന്‍
തിയറി പോലെ ഒരുപാട് ദുരന്തങ്ങള്‍ ,മരണങ്ങള്‍ അല്ലെങ്കില്‍ അഴിമതിയുടെയോ,
പീടനതിന്റെയോ വാര്‍ത്ത ആഘോഷങ്ങള്‍ കണ്ടു മനസ് കല്ലായിപോയതാണ്
ഓരോ മലയാളിയുടെയും .സൊ ഇതെല്ലം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ അവന്‍ മറക്കും
നഷ്ടം ദുരന്തം സംബവിച്ചവരുടെ കുടുംബത്തിനു മാത്രം .
കാരണം ഇത് ഇന്ത്യയാണ് ..........ഇവിടെ ഇതേ നടക്കു ....

ദൃശ്യ- INTIMATE STRANGER said...

nannayirikunu

ശ്രീ said...

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ജീവന് തീരെ വിലയില്ലാതായില്ലേ മാഷേ.

മീഡിയയ്ക്ക് കുറവ്ച്ച് നാളേയ്ക്ക് വാര്‍ത്തകള്‍ ഉണ്ടാകുന്നു, അത്ര മാത്രം.

Anonymous said...

From Johannesburg to Lohandaguda... narration was heartwarming! Glad that Harit is back on track!

Promocion Telmex said...

Simply put i surfed by way of your website as i designed to end up keen on just one elements as well as the detail. Gathered solid creative practices appropriate that follows! Let’s hope you do not pointers generally if i refer to your during my own blogging and site-building location web content inside the long haul