Tuesday, February 9, 2010

ഛൂക്കര്‍ മേരേ മന്‍ കോ......

ഛൂക്കര്‍ മേരേ മന്‍ കൊ........

ഫാല്‍ഗുന മാസത്തിലെ ഒരു സന്ധ്യയില്‍ ദരിയാഗഞ്ചിലെ തെരുവിലെ പുസ്തകക്കൂമ്പാരങ്ങളുടെ നടുവില്‍ ഞാന്‍ അവളോട് പറയാനോങ്ങിയതാണു്.

“എന്നെക്കാള്‍ എനിക്കു നിന്നെ....”

പഴയ പുസ്തകങ്ങള്‍ തിരയുന്നതിനിടയില്‍ ഞാന്‍ അവളെ ഒന്നു തൊട്ടു.

“താജ്മഹാളിലെ ഫോട്ടോകള്‍ ഒന്നും കിട്ടിയില്ലെന്നു തോന്നുന്നു”

അവള്‍ പറഞ്ഞു,

“സാരമില്ല”

ദില്ലി ഹാട്ടില്‍ കല്ലുമാലകള്‍ തേടി അവള്‍ അവരോടൊപ്പം പോയി.

ഞാനോ അരബിന്ദോ മാര്‍ക്കെറ്റിലെ പുസ്തകക്കടകളില്‍ പുതു പുസ്തങ്ങളുടെ മണം മോഹിച്ച്.!

എന്നിട്ടോ?

റീഗളിലെ ഉച്ചയിരുട്ടില്‍ അവള്‍ എന്റെ അടുത്ത് ഇരുന്നില്ല....

വെള്ളിത്തിരയിലെ അമിതാബ് പാടി,

“ഛൂക്കര്‍ മേരേ മന്‍ കൊ, കിയ തൂനേ ക്യാ ഇഷാരാ..”

എല്ലാം മറന്നു.

ഫാല്‍ഗുന മാസത്തിലെ അഞ്ചാം നാളിലോ ആറാം നാളിലൊ അതോ എട്ടാം നാളിലോ നിന്‍റെ അത്തം നക്ഷത്രം?

എല്ലാം മറന്നു.

എന്‍റെ ആദ്യ പ്രണയത്തെ വിരല്‍ തൊട്ടുണര്‍ത്തിയ പ്രാണസഖീ.

“ ബദലാ ഏഹ് മൌസം.....”

അതെ എല്ലാം മാറിയിരിക്കുന്നു.

മാഘവും ഫാല്‍ഗുനവും ചൈത്രവും വെറുതേ നോക്കിനില്‍ക്കുന്നു

ഋതു ഭേദങ്ങളുടെ വിരല്‍ സ്പര്‍ശവും കാത്ത്

“ഛൂക്കര്‍ മേരേ മന്‍ കൊ

കിയ തൂ നേ ക്യാ ഇഷാരാ..”

12 comments:

kichu / കിച്ചു said...

ഫാര്‍ഗുണ മാസം.. താജ് മഹള്‍.. അമിതാഭ്.. പ്രണയം മരിച്ച വഴികള്‍....

ഗുപ്തന്‍ said...

ഇതെന്തരണ്ണാ പൂവാലന്റൈന്‍സ് ഡേ സ്പെഷലോ :))

കണ്‍‌ഡോളന്‍സസ് .. എഴുത്തിനല്ല :))

പാമരന്‍ said...

"അവളോട് പറയാനോങ്ങിയതാണു്..."
:) ഓങ്ങിയതില്‍ നിര്‍ത്ത്യോ?

എന്തേ ഇപ്പോ ഇങ്ങനെ ഒരു?

cALviN::കാല്‍‌വിന്‍ said...

ഛൂകര്‍ മെരെ മന്‍ കോ കിയാ തൂനെ ക്യാ ഇഷാരാ എന്നാണ്‌ പാട്ട്.
പറയാന്‍ പോയിരുന്നെങ്കില്‍ നാണക്കേടായേനെ ;)
ചുമ്മാ..

ശ്രീ said...

ഋതുഭേദങ്ങളുടെ വിരല്‍സ്പര്‍ശവും കാത്ത്...

ഹരിത് said...

ഉമ്മച്ചിയാണെ പ്രണയം മരിച്ച വഴികള്‍ എന്നു ഞാന്‍ പറഞ്ഞിട്ടേയില്ല കിച്ചു. ‘ഒരൊറ്റമതമുണ്ടുലകിന്നുയിരായ് പ്രേമമതൊന്നല്ലോ‘ എന്നു തടിയന്‍റെവിട നസീര്‍ പറഞ്ഞിട്ടുണ്ടല്ലോ!

ഗുപ്തരേ, ഇത്താണ്! കരളു പറിച്ചു വച്ചപ്പോള്‍ ചെമ്പരത്തിപ്പൂവെന്ന്! ആ കണ്‍ഡോളന്‍സ് ഹൃദയത്തില്‍ കൊണ്ടു.

പാമൂ, എന്താ പ്രായമായാല്‍ പ്രണയത്തെക്കുറിച്ചു മിണ്ടാന്‍ പാടില്ലേ?

തിരുത്തിയിട്ടുണ്ട് കാല്‍‌വിന്‍. പറയാതെ തന്നെ ആവശ്യത്തിനു നാണം കെട്ടു. ചുമ്മായല്ല, സത്യമായിട്ടും.

ഋതുവിന്‍റെ ‘ഋ‘ ഉം തിരുത്തി ശ്രീ.

താരകൻ said...

ഖിൽതെ ഹെ ഗുൽ യഹാം ഖില് കെ ബിഖർനെ കോ...മിൽതെ ഹെ ദിൽ യഹാം മില്കെ ബിച്ടനെ കോ....

ഒരു നുറുങ്ങ് said...

ഫൂല്‍ ഖില്‍തേ ഹൈം യഹാം മഗറ്
ബല്‍കെ മെരാ മന്മെമ് ഖുഷ്ബൂ ഇത്നാ സാ
വൊഹ് പ്യാറ് മുഹബ്ബത് കാ,ദിത്ഭറ് യുഹീ
യഹാം ആതീ ഹെയ് ബഹാറ്....

r s kurup said...

Its an overall comment.Its after a long time I find somebody listing "oru theruvinte katha"as a favourite book.It is one of my favourites the best of Pottekkat and one of the best in Malayalam comments on individual items later
rskurup

ഹരിത് said...

@R S Kurup: - :) nice to know about you favourite book.

Anonymous said...

ആശംസകളോടെ

sabukeralam.blogspot.com

Rastreator said...

It can be difficult to get knowledgeable individuals for this issue, however you be understood as you no doubt know what you are writing about! With thanks