Sunday, February 20, 2011

ഇനി മല്‍ക്കാന്‍‌ഗിരിയിലേയ്ക്ക്

നല്ലതൊന്നും എഴുതാനില്ലാഞ്ഞിട്ടും, നന്നായി എഴുതാന്‍ കഴിയുന്നില്ല എന്ന തിരിച്ചറിവും കാരണം കുറേക്കാലമായി
ബ്ലോഗെഴുത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എഴുതാനുള്ള ത്വര തിരിച്ചു തരുന്ന പുത്തന്‍ വാജിതൈല
കണ്ടുപിടുത്തവുമായി കേരളത്തിലെ ഏതെങ്കിലും ഒരു ലോകപ്രസിദ്ധ വൈദ്യര്‍ ടി വീ യില്‍ പ്രത്യക്ഷപ്പെടുമെന്നു വെറുതേ
മോഹിച്ചിരിക്കുകയായിരുന്നു. എന്തായാലും ഇന്നു ഒരു ചെറിയ കുറിപ്പ് എഴുതട്ടെ.


ആര്‍ . വിനീത് കൃഷ്ണ എന്ന ചെറുപ്പക്കാരന്‍ ഒഡീസായിലെ മല്‍ക്കാന്‍‌ഗിരിയിലെ ജില്ലാകളക്ടര്‍. മര്യാദയ്ക്കു
ഓഫീസിലിരുന്നു മീറ്റിങും ചര്‍ച്ചയുമൊക്കെ ചെയ്തു ജില്ലാ പബ്ലിക് റിലേഷന്‍ ഓഫീസറെക്കൊണ്ട് ഫോട്ടോകളും
പത്രക്കുറിപ്പുമൊക്കെ ഇറക്കി വിലസേണ്ട സമയത്തിനു, അയാള്‍ ആദിവാസിഗ്രാമങ്ങളില്‍ പോയി ജനങ്ങളുടെ പ്രശ്നങ്ങള്‍
കഴിയുന്നിടത്തോളം പരിഹരിക്കാന്‍ ശ്രമിച്ചു. ആശാന്‍റെ സ്ഥിരം കലാ പരിപാടിയാണിതെന്നാണു അവിടത്തുകാരും , നേരത്തേ
അയാള്‍ സബ് കളക്ടറായിജോലിചെയ്തിരുന്ന കണ്ഡമാലിലേയും സാധാരണക്കാര്‍ പറയുന്നത്. എന്തായാലും ‘ചിത്രകൊണ്‍ണ്ട’
ഗ്രാമത്തിലെ ഹെല്‍ത്ത്ക്യാമ്പിനു പോയ കളക്ടര്‍ സാബിനെ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാനില്ല. അരോ ചിലര്‍
ചിത്രകൊണ്ടയില്‍ വന്നു അടുത്തുള്ള മറ്റൊരു ഗ്രാമത്തിലെ വികസനപ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ ഈ മണ്ടന്‍ കൂടെ
ഉണ്ടായിരുന്ന ഒരു ജൂനിയര്‍ ഇഞ്ചിനീയര്‍ മാജ്ഛിയുടെ ബൈക്കിന്‍റെ പുറകിലിരുന്ന് ആ ഗ്രാമത്തിലേയ്ക്കു പോയി. പിന്നെ
ഇതുവരെ തിരിച്ചു വന്നിട്ടില്ല.


മാവോയിസ്റ്റ് സഖാക്കള്‍ ഈ കളക്ടറേയും ആ പാവം ആദിവാസി ഇഞ്ചിനീയറേയും ബന്ദികളാക്കി സര്‍ക്കാറിനോടു
നെഗോസിയേഷന്‍സ് തുടങ്ങിയെന്നു വാര്‍ത്ത. കഴിഞ്ഞ ആഴ്ച്ച അബൂജ്മാഡ് ഏരിയായില്‍ നിന്നും അഞ്ചു ബൂര്‍ഷ്വാ
പോലീസുകാരെ, സ്വാമി അഗ്നിവേശും, ഗൌതം നവലഖായും, വീ. സുരേഷും, കവിതാ ശ്രീവാസ്തവയും അടങ്ങിയ
ആക്റ്റിവിസ്റ്റ് സംഘത്തുനു മുന്‍പില്‍ സഖാക്കള്‍ ജനകീയ കോടതി കൂടി മോചിപ്പിച്ചു കൈ മാറിയത് വലിയ
വാര്‍ത്ത ആയില്ല. ബന്ദികളായത് പാവം സാദാ പോലീസുകാരായതിനാല്‍ സര്‍ക്കാരുകളും പത്രക്കാരും മനുഷ്യാവകാശക്കാരും
ഒന്നും വലുതായി മൈന്‍‌ഡ് ചെയ്തില്ല. ഇതിപ്പോള്‍ കളക്ടറായതു കൊണ്ട് കുറച്ചു ഉഷാറൊക്കെ ഉണ്ടാവുമായിരിക്കും.


എന്തായാലും ബര്‍ഖാ ദത്ത് സാറിന്‍റെ എന്‍ ഡീ റ്റീ വി, സംഭവം കഴിഞ്ഞു മൂന്നു ദിവസങ്ങള്‍ക്കു ശേഷം മല്‍ക്കാന്‍‌ഗിരിയില്‍
എത്തിയെന്നു അവരുതന്നെ വാര്‍ത്ത കൊടുത്തിട്ടുണ്ട്. ഇനി ‘മക്ക് സ്റ്റാര്‍ട്ട്സ് ഫ്രം ഹിയര്‍’ എന്നൊരു പുതിയ ടീ വീ ഷോ
തുടങ്ങാം ബര്‍ഖാ സാറിനു. മല്‍ക്കാന്‍‌ഗിരിയില്‍ നിന്നു തന്നെ ആവട്ടെ അതിന്‍റെ ആദ്യത്തെ എപ്പിഡോസ്!!!

10 comments:

kichu / കിച്ചു said...

ഇടവേളയ്ക്ക് ശേഷം എഴുത്ത് തുടരാന്‍ തീരുമാനിച്ചതില്‍ സന്തോഷം..:)

ഹരിത് said...

താങ്ക്സ് കിച്ചു. ഫ്രണ്ട്സ് ലൈക്ക് യു ആര്‍ റിയല്‍ അസ്സെറ്റ്സ് ഇന്‍ ബ്ലോഗ്

പാമരന്‍ said...

welcome back! ഹരിത്ജിയെപ്പോലെ ഒത്തിരിപേര്‍ എഴുത്തു നിര്‍ത്തിയിട്ടുണ്ടെന്നു തോന്നുന്നു. പലരേയും ഇപ്പോള്‍ ബസ്സില്‍ കാണുന്നുണ്ട്‌.

keralafarmer said...

ഈ പോസ്റ്റ് പലരും വായിച്ചതായി കാണുന്നു. അഭിപ്രായം എഴുതാന്‍ മലയാളികള്‍ക്ക് മടിയാവും കാരണം. എഴുത്ത് നിറുത്തണ്ട. തുടര്‍ന്നും എഴുതുക.

ഹരിത് said...

നന്ദി പാമൂ. ഈ പറയുന്ന പാമുവും വളരെ കുറച്ചു പോസ്റ്റുകളേ ഈ കാലയളവില്‍ ഇട്ടിട്ടുള്ളൂ. ബസ്സിലും ഇടയ്ക്കു വന്നു നോക്കിപ്പോകാറുണ്ട്.

നന്ദി കേരള ഫാര്‍മര്‍. കമന്‍റ് ഇട്ടില്ലെങ്കിലും കുറച്ചു പേരെങ്കിലും വന്നു വായിക്കുന്നതില്‍ സന്തോഷമുണ്ട്.എന്നാലും വിഷയത്തെക്കുറിച്ചു ഒരു പ്രതികരണവും ഉണ്ടാവാത്തതില്‍ വിഷമവും ഉണ്ട്. ഒഡിസ്സയിലെ ഒരു സര്‍ക്കാരുദ്യോഗസ്തനെ നക്സലൈറ്റ്സ് തട്ടിക്കൊണ്ടു പോയാല്‍ നമുക്കെന്താ എന്നു ചിന്തിച്ചാല്‍ കഷ്ട്മാണു്.

കുറ്റ്യാടിക്കാരന്‍|Suhair said...

welcome back sir...

ഹരിത് said...

വായനയ്ക്കു നന്ദി സുഹൈര്‍.

kichu / കിച്ചു said...

കളക്റ്ററെയും എഞ്ചിനീയറേയും മോചിപ്പിച്ചല്ലോ.. എന്നാവും ഈ നാടകങ്ങള്‍ക്കൊക്കെ ഒരവസാനം.. ഉണ്ടാകുമോ അത്!! ആവോ..

ഒരിടത്ത് അവസാനിച്ചാല്‍ മറ്റൊരിടത്ത് തുടരണമല്ലോ !! :((

കെ.എം. റഷീദ് said...

എഴുത്ത് നിര്‍ത്തരുത് തുടരുക കൂടുതല്‍ കരുത്തോടെ
പ്രത്യേകിച്ച് ആനുകാലിക വിഷയങ്ങള്‍

Anonymous said...

eesoye! ningalu pinnem ezhuthan thudangiya karyam njan arinjillallo? kollam ketto!