Tuesday, February 22, 2011

സാന്ദ്ര വള്ളൂക്കാരന്‍

കുറച്ചു കൊല്ലങ്ങള്‍ക്കു മുന്‍പു നടന്നതാണു്. യാത്രകള്‍ക്കിടയിലൊന്നില്‍ ഒരു നാലുദിവസം കുടുംബക്കാരോടൊപ്പം. പണ്ട്
സ്കൂളില്‍ പോകുന്നതിനു മുന്‍പ് വെറുതേ കണ്ണു വിയര്‍ത്തുപോയിരുന്ന അനന്തരവന്‍ ഇപ്പോള്‍ കുറച്ചുകൂടെ
മുതിര്‍ന്നിരിക്കുന്നു. മറ്റുള്ളവര്‍ ജോലിയ്ക്കു പോയിക്കഴിഞ്ഞാല്‍ ‘അനന്തരവന്‍ കഥകള്‍’ കേള്‍ക്കുകയാണു എന്‍റെ പ്രധാന
പണി.

വൈകിക്കിട്ടിയ മലയാളം ന്യൂസ് പേപ്പര്‍ അരിച്ചു പെറുക്കി വായിക്കുന്നതിനിടയിലാണു ടീവീ കണ്ടു കൊണ്ടിരുന്ന ചെക്കന്‍റെ
ആത്മഗതത്തിലെ എക്സ്ക്ലമേഷന്‍!

“ അയ്യോ! യൂറിന്‍ വരെ അടിച്ചു മാറ്റിയോ?”

സംഭവം റ്റീവി ന്യൂസില്‍ യൂറിയാ കുംഭകോണത്തെക്കുറിച്ചുള്ള വാര്‍ത്തയാണു. യൂറിയായും യൂറിനും തമ്മിലുള്ള
വ്യത്യാസത്തെക്കുറിച്ചു ഞാന്‍ വളരെ സാരഗര്‍ഭമായി, ശാസ്ത്രീയമായി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ തുനിഞ്ഞതു
കണ്ട് ബോറടിച്ച അവന്‍ തഞ്ചത്തില്‍ പോയി ചെസ്സ് ബോര്‍ഡെടുത്തുകൊണ്ട് വന്ന്‍ ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ എന്ന
മട്ടില്‍ ഒരു നോട്ടം നോക്കി. ചെസ്സു കളിയ്ക്കിടയില്‍ അവന്‍ എനിക്കു പകര്‍ന്ന ജ്ഞാനത്തിന്‍റെ സാരം ഞാന്‍ ചുരുക്കി
പറയാം.

അവന്‍റെ ആദ്യത്തെ കുട്ടിയ്ക്കു “ ദുക്കു” എന്ന് പേരിടും.ആ പേരു വീട്ടില്‍ മാത്രമേ വിളിയ്ക്കൂ. സ്കൂളില്‍ “ധൃഷ്ടദ്യുംനന്‍”
എന്നായിരിക്കും പേര്. രണ്ടാമത്തെ മകള്‍ക്കു പേരിടാനുള്ള അവകാശം അവന്‍ ദയാപൂര്‍വ്വം ഭാര്യയ്ക്കു കൊടുക്കും.
എന്തൊരു ജെ‌‌ന്‍റര്‍ ഇക്ക്യുറ്റി!!! പിന്നെ അവന്‍റെ വീട്ടില്‍ അവനും ഭാര്യയും കുട്ടികളും മാത്രമേ ഉണ്ടാവൂ. നല്ല പണക്കാരന്‍
ആകുമെന്നുള്ളതു കൊണ്ട് അവന്‍ അമ്മ, അഛന്‍, അമ്മൂമ്മ, അമ്മാവന്‍ ഇത്യാദി അസ്മാദികള്‍ക്കു വേറെ വേറേ വീടു
വച്ചു കൊടുക്കുകയോ വാടകയ്ക്കു എടുത്തു കൊടുക്കുകയോ ചെയ്യും. കൂടെ താമസിക്കുന്ന പരിപാടി വേണ്ടേ വേണ്ട!

സംസാരം സ്കൂളിലെ വിശേഷങ്ങളിലേയ്ക്കായി. കുറേ പരീക്ഷകളിലായി അവന്‍ ക്ലാസ്സില്‍ സെക്കന്‍റ് ആണു. സെക്കന്‍റ്
ആവുന്നതു മോശമല്ലെന്നു ഞാന്‍ വിശദീകരിച്ചു. “ നൈസ് പീപ്പുള്‍ ഫിനിഷ് സെക്കന്‍റ്” എന്ന തത്വം മാധവ്
ഗോഡ്ബോളേയുടെ ‘അണ്‍ ഫിനിഷ്ഡ് ഇന്നിങ്സ്’എന്ന പുസ്തകവും കോട്ടു ചെയ്തു ഞാന്‍ വിശദീകരിച്ചു. എന്നാലും
ക്ലാസ്സ് ഫസ്റ്റ് ആകാന്‍ ശ്രമിക്കണം എന്നു ഉപദേശിച്ചു കഴിഞ്ഞപ്പോഴാണു അവന്‍ ആ ഭീകര രഹസ്യം എന്നോടു തുറന്നു
പറഞ്ഞത്.

ക്ലാസ്സില്‍ സാധാരണ ഫസ്റ്റ് വരുന്നത് സാന്ദ്ര വള്ളൂക്കാരന്‍ എന്നൊരു മലയാളി പെണ്‍കുട്ടി ആണു. അവളാകട്ടെ ഇവ്ന്‍റെ
ബെസ്റ്റ് ഫ്രണ്ടും!. ഭാവിയില്‍ ഒരു പക്ഷേ അവള്‍ ‘ദുക്കു’വിന്‍റെ അമ്മയായേയ്ക്കും. അവളെ ഒന്നാം സ്ഥാനത്തു തന്നെ നില
നിര്‍ത്താന്‍ വേണ്ടി ഇവന്‍ വേണമെന്നു വച്ച് ഒന്നോ രണ്ടോ ക്വസ്റ്റ്യന്‍റെ ഉത്തരം തെറ്റിച്ചെഴുതും. അങ്ങനെ പ്രണയത്തിനു
വേണ്ടി ത്യാഗം സഹിച്ചാണ് അവന്‍ ക്ലാസ്സില്‍ സെക്കന്‍റ് ആവുന്നത്. “അമ്പട വീരാ” എന്നു ഞാന്‍ പറയാനോങ്ങിയിട്ടു വേണ്ടെന്നു വച്ചു.


മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം, ദിവസവുമുള്ള ഫോണ്‍ വിളികളില്‍ ഒന്നില്‍ സഹോദരി, ഇവന്‍ സ്കൂള്‍ ഫസ്റ്റായെന്നു
പറഞ്ഞു. അപ്പോള്‍ സാന്ദ്രാ വള്ളൂക്കാരന്‍റെ സംഭവം ഞാന്‍ അവളോടു പറഞ്ഞു.

“ ഏയ് , അതൊക്കെ അവന്‍ ചുമ്മാ ഉണ്ടാക്കി പറയുന്നതാണു. ഏട്ടനല്ലാതെ ആരെങ്കിലും അവന്‍ പറയുന്നതു വല്ലതും
വിശ്വസിക്കുമോ? അവന്‍റെ സ്കൂളിലേ പെണ്‍കുട്ടികള്‍ ഇല്ല. പിന്നയല്ലേ സാന്ദ്രാ വള്ളൂക്കാരന്‍! അത് ആ മോഹന്‍ലാലിന്‍റെ
ഏതോ സിനിമയിലെ നായികയുടെ പേരല്ലേ.”


മോഹന്‍ലാലിന്‍റെ ആ സിനിമ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല!

56 comments:

പാമരന്‍ said...

ഹ ഹ! അനന്തരവന്‍ അമ്മാവനെ കടത്തിവെട്ടുമല്ലോ!

സാന്ദ്ര 'വര്‍ണ്ണപ്പായ്ക്കറ്റിലെ' മീനയുടെ കഥാപാത്രമല്ലേ (ഒരു മലയാലി സുഹൃത്തിന്‍റെ പേരില്‍ ചാര്‍ത്തിയത്‌):)

കൂതറHashimܓ said...

ഹഹഹഹഹ ചെക്കന്‍ അടിപൊളി
അവനെ ഇഷ്ട്ടയി. അവന്റെ കണ്‍സെപ്റ്റും (നുണ യാണെങ്കിലും ഒരിഷ്ട്ടം).

അമ്മാവന്‍ ഓള്‍ഡ്.
ഹഹ അ അഹ ഹ ഹാ‍

ഷബീര്‍ (തിരിച്ചിലാന്‍) said...

അവനാള് കൊള്ളാമല്ലോ പോക്കിരി... പിള്ളേരൊക്കെ ഭയങ്കര സ്മാര്‍ട്ടാ ഇപ്പോ... :)

kichu / കിച്ചു said...

ഹ ഹ ഹ ജീനുകളൊക്കെ പോകുന്ന ഒരു വഴി നോക്കിയേ.. അതിശയം തന്നെ !! :))
അമ്മാവാ .. ജാഗ്രതൈ :))

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മുടുക്കന്‍...മുടുമുടുക്കന്‍...

Pranavam Ravikumar a.k.a. Kochuravi said...

ഇഷ്ടപ്പെട്ടു!

Echmukutty said...

മിടുക്കൻ അനന്തരവൻ!
മോഹൻ ലാലിന്റെ സിനിമ കാണാത്ത അമ്മാവൻ എന്തൊരു അമ്മാവനാ ഹേ!
വെരി പൂവർ.

എഴുത്ത് ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

മുരളി I Murali Nair said...

ന്റെ അനന്തരവോ......

കെ.എം. റഷീദ് said...

എട മിടുക്കാ . കുട്ടികള്‍ ഒരുപാടുവളര്‍ന്നു നമ്മെക്കാളും ഒരുപാട്

Jazmikkutty said...

കുഞ്ഞ് പിള്ളേരൊക്കെ നമ്മളെക്കാള്‍ വലുതായി...ല്ല്യോ അമ്മാവാ.... ഹാഷിം വഴി കാട്ടി ഇവിടെ എത്തി,ചിരിച്ചു ട്ടോ...

ഷമീര്‍ തളിക്കുളം said...

അയ്യേ...!!! പറ്റിച്ചേ....
കഥ നന്നായി ഇഷ്ട്ടപെട്ടൂട്ടോ...

the man to walk with said...

:)

Best wishes

അപ്പു said...

സ്കൂൾ കാലത്തെ കള്ളക്കഥകൾ !! കൊച്ചുകുട്ടികളുടെ ഇതുമാതിരി ഇൻസ്റ്റന്റ് കള്ളക്കഥകൾ കേൾക്കാൻ എന്തുരസം.

ആളവന്‍താന്‍ said...

നല്ല അനന്തിരവന്‍ . കൊള്ളാട്ടാ.

keraladasanunni said...

കുറച്ചൊന്ന് മുതിര്‍ന്നാല്‍ കക്ഷിയെക്കൊണ്ട് കഥകള്‍ എഴുതിച്ച് നോക്കണം. ശോഭിക്കും. ഒട്ടും സംശയം
ഇല്ല.

V P Gangadharan, Sydney said...

Side-splitting.
Well done, Harith!

Anonymous said...

not VALLOOKKAARAN...
its VALOOKKAARAN

ManzoorAluvila said...

ഇങ്ങനെ പോയാൽ ആളു മറ്റൊരു റ്റിന്റുമോൻ ആകുമല്ലോ..?..നല്ല അവതരണം ആശംസകൾ

പള്ളിക്കരയില്‍ said...

അനന്തരവനാളുകൊള്ളാമല്ലോ..!!

ismail chemmad said...

ഹഹഹഹഹ ചെക്കന്‍ അടിപൊളി

പാലക്കുഴി said...

അനന്തരവന്‍ ആള്‌കൊള്ളാം... ഇനി അമ്മാവന്റെ സ്ഥിതി എന്താണാവം.

Anonymous said...

അനന്തരവരൻ കൊള്ളാം !!! എന്റമ്മോ ഇങ്ങനേയും പുളുവടുയുണ്ടോ അതു കേട്ടു വിശ്വസിക്കാൻ ഒരമ്മാവനും.. വളരെ രസകരമായിരിക്കുന്നു...ആശംസകൾ..

സിദ്ധീക്ക.. said...

സംഭവം കലക്കി , മക്കളുടെ കൂര്‍മ്മബുദ്ധി ഞാനിപ്പോള്‍ അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ഒരാളാണ് .

Jishad Cronic said...

ഇഷ്ടപ്പെട്ടു

kARNOr(കാര്‍ന്നോര്) said...

എട മിടുക്കാ

കുഞ്ഞൂസ് (Kunjuss) said...

കൊള്ളാല്ലോ ഈ അനന്തരവന്‍ ....മിടുക്കന്‍ കുട്ടി.നല്ല ഭാവനയുണ്ട് , ഭാവിയും

Shukoor said...

പയ്യന്സിനോട് കളിക്കല്ലേ...

ശ്രീ said...

ആളു കൊള്ളാല്ലോ :)

Manoraj said...

അമ്മാവന് പറ്റിയ അമളി!!

രമേശ്‌അരൂര്‍ said...

ചിരിച്ചു ..:)

Anonymous said...

Nannayittundu...Kurree chirichu From Muscat

appachanozhakkal said...

Childishness!!

Mohamedkutty മുഹമ്മദുകുട്ടി said...

മന്‍സൂര്‍ പറഞ്ഞ പോലെ എനിക്കും ഓര്‍മ്മ വന്നത് ടീവിയില്‍ വരാറുള്ള ടിന്റു മോനെയാണ്( ബി.എം.ഗഫൂറിന്റെ കഥാ പാത്രം). വഴി കാണിച്ചു തന്ന കൂതറയ്ക്ക് നന്ദി!

ente lokam said...

എന്താ 'ഭാവന '.ടിന്റു മോന്‍
തോല്‍ക്കും ..ഇനി ഇപ്പൊ ഇത്
അവനെ കാണിക്കണ്ട ..നടി
ഭാവന അവന്റെ ഭാവനയില്‍
ഭാവിയിലെ ആരെന്കേലും ഒക്കെ
ആണെന്ന് പറയും ..

ajith said...

പിള്ളേരുടെയടുത്തുനിന്ന് വിദ്യകള്‍ പഠിക്കാനുണ്ട് ഏറെ.

Sabu M H said...

ദുക്കുവിന്റെ കിഡ്നി!

ഹരിത് said...

ഇവിടെ വന്നവര്‍ക്കും, പോസ്റ്റ് വായിച്ചവര്‍ക്കും , അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും വളരെ നന്ദി. ധാരാളം പുതിയ സുഹൃ^ത്തുക്കള്‍ ഈ ബ്ലോഗില്‍ എത്തിയിട്ടുണ്ട്.
അവര്‍ക്കും പ്രത്യേക നന്ദി.

ബസ്സില്‍ കിച്ചുവും ജിഷിന്‍ എ. വീ യും റിഷേയര്‍ ചെയ്തതു കൊണ്ട് കൂടുതല്‍ വായനക്കാരു‍ണ്ടായി ഇത്തവണ. അതിനു അവര്‍ക്ക് പ്രത്യേകം നന്ദി.

reshmi said...

kollam chetta.. ethil ammavanoo anathiravanoo aara culprit?

യൂസുഫ്പ said...

ഇമാജിനേഷനിൽ പണ്ടു ഞാനും വീരനായിരുന്നു.
ഓർത്തോർത്ത് ചിരിക്കാനുണ്ട്.

ഹരിത് said...

നന്ദി രശ്മി,യൂസുഫ്പ.

മാണിക്യം said...

അനുകാലിക സിനിമയും കാര്‍ട്ടൂണും കോമിക്കും വായിച്ച് മനസ്സില്‍ വച്ചിട്ടേ പിള്ളാരോട് കളിക്കാന്‍ പോകാവൂ
നല്ല ജില്ല് ചോദ്യങ്ങള്‍ ശരം പോലെ വരും..
ഇതിപ്പോള്‍ ഇവിടെ തീര്‍ന്നല്ലൊ!
ഈശ്വരാ ഈ ചെക്കന്റെ തലയിരിക്കുന്നിടത്ത് പിടലി വരുമ്പോള്‍ ഇവനെന്താവും?
സാന്ദ്ര വെള്ളുക്കാരന്!ബെസ്റ്റ് :)

Anonymous said...

അനന്തരവന്‍ കൊള്ളാം..ടിന്റുമോന്‍ ജോക്സ്നെക്കാളും ഉഗ്രന്‍..

തെച്ചിക്കോടന്‍ said...

അനന്തിരവന്റെ ഇന്‍സ്റ്റന്റ് ഐഡിയ കൊള്ളാം,
കുട്ടികളൊക്കെ സ്മാര്‍ട്ടാണിപ്പോള്‍!

ഹാഷിം വഴി ഇവിടെയെത്തി.

MARIYATH said...
This comment has been removed by the author.
MARIYATH said...

അനന്തിരവൻ ആളു ഉഷാറാണ്....അമ്മാവൻ ഇതെല്ലാം കണ്ടും കേട്ടും ഇനിയുമെന്തെല്ലാമിരിക്കുന്നു എന്ന് നമുക്കും കണ്ടും വായിച്ചുമറിയാം... ഹാഷിം ഇങ്ങോട്ട് ക്ഷണിച്ചതിനു വെറുതെയായില്ല....

കുമാരന്‍ | kumaran said...

ചെക്കൻ കൊള്ളാല്ലോ.

അന്ന്യൻ said...

ജീവൻ ടി വീ യിൽ "ടിന്റുമോൻ" കാണാറുണ്ട്, അതിൽ ഉൾപ്പെടുത്താൻ പറ്റിയതാന്നു തോന്നി…

ഹരിത് said...

മാണിയ്ക്കം മഞ്ഞുതുള്ളി, തെച്ചിക്കോടന്‍,മറിയാത്ത്, കുമാരന്‍, അന്ന്യന്‍: വളരെ നന്ദി.

ജുബി said...

നന്നായി ചിരിച്ചു

ഹരിത് said...

നന്ദി ജൂബി

ഷാഹിന വടകര said...

ഇഷ്ടപ്പെട്ടു!

http://nanavu-kanivu.blogspot.com/ said...

good work

shajitha said...

smart boy

shajitha said...

smart boy

shajitha said...

smart boy

Anonymous said...

ഗംഭീരം
ആ ചെക്കനെ ഒന്ന് പരിചയപ്പെടണമല്ലോ