കണ്ണീരും കയ്യുമായ് ഈ ബ്ലോഗ് നടത്തിക്കൊണ്ടു പോകാൻ മടുത്ത നാളിൽ, ഏകദേശം രണ്ടു കൊല്ലം മുൻപ` ഈ ബ്ലോഗ് പൂട്ടി. പിന്നെ യക്ഷികളും മാറാലകളും കടവാവലുകളുമായി ഇതു പൂട്ടിത്തന്നെ കിടന്നു. ലോകത്തിനും എനിക്കും ഒന്നും സംഭവിച്ചില്ല. ഒന്നോരണ്ടോപേർ വന്നു ചോദിച്ചു, വല്ലതും എഴുതിക്കൂടേ എന്നു`? പറ്റിയില്ല.
അമ്മ ചോദിച്ചു നീ കമ്പ്യ്യൂട്ടറിൽ എഴുതുന്നുണ്ടോ? . രണ്ടു സ്നേഹിതർ(കിച്ചു, പാമു) ഒഴിച്ചു മറ്റുള്ളവർ ഒന്നും ചോദിച്ചില്ല. ഇന്നു ഈ രാത്രിയിൽ വീണ്ടും അനാവശ്യമായി മനസ്സു വേദനിക്കുമ്പോൾ കുത്തിക്കുറിക്കുവാൻ ഒരു എനിക്കു ഒരു ബ്ലോഗുണ്ട് , എന്റെ മാത്രം ബ്ലോഗ്. വെറുതേ, അമ്മയോടു "ഞാൻ വീണ്ടൂം എഴുതുന്നു "എന്നു പയ്യാരം പറയുവാൻ വേണ്ടി മാത്രം ഈ അർത്ഥമില്ലാത്ത കുറിപ്പു്.
"ലോകാ സമസ്താ സുഖിനോ ഭവന്തു:"
Sunday, January 6, 2013
Subscribe to:
Post Comments (Atom)
12 comments:
ഹേയ്...
ഹരിത്,കമോൺ..
എഴുത്തങ്ങനെ നിര്‍ത്താനുമൊന്നും പറ്റൂല്ല. ഇവിടെ ചോയിക്കാനും പറയാനുമൊക്കെ ആളുണ്ട്.. ങ്ഹാ..
really miss you.
അതെന്തേ മാഷേ അങ്ങനെ ഒരു വിഷമം?
നിര്‍ത്താതെ എഴുത്ത് തുടരൂ...
പുതുവത്സരാശംസകള്‍!
മാഷെ ഞാന്‍ ബ്ലോഗ് എഴുതുന്നത് പേടിച്ചു പേടിച്ചാണ്. ഇനി ബ്ലോഗ് എഴുതിയാല്‍ ഉപേക്ഷിച്ചു പൊയ്ക്കളയും എന്നുവരെ ഭാര്യ മുന്നറിയിപ്പ് തന്നിട്ടുണ്ട്. എന്നിട്ടും ഞാന്‍ എഴുതുന്നു. അപ്പോള്‍പിന്നെ ഇത്രയും പ്രോത്സാഹനം തരുന്ന അമ്മയും നിരവധി വായനക്കാരുമുള്ളപ്പോള് എഴുതാന്‍ എന്തിനു മടിക്കണം. ചുമ്മാ എഴുതന്നെ...അല്ല പിന്നെ...
അങ്ങനെ നിര്‍ത്തണ്ട.....
എനിക്കുമുണ്ടൊരു ബ്ലോഗ്...... അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു.... ചങ്ങാതിയാകാനും ക്ഷണിക്കുന്നു.......
കണ്ണുനിരോപ്പാന് കൈലേസില്ല.....
ആമിന വിതുംപി യാ ല്‍ വയ്യെനിക്കൊര്മ്മിക്കുവാന്.........................,
ഹരിത്, മാറാലകള്‍ക്ക് കയറാന്‍ കഴിയാത്ത ബ്ലോഗിന് ശില്പികള് നമ്മള് .എഴുത്ത് നില്ക്കാതിരിക്കട്ടെ.
:)
എഴുതുന്നതെല്ലാം വായിക്കാറുണ്ട് :)))
അങ്ങോട്ട് എഴുതെന്റെ സുഹൃത്തെ..ഞങ്ങളൊക്കെ വായിക്കാനുണ്ടെന്നേ.
good
ആശംസകള്‍
പുതിയതൊന്നുമില്ലേ മാഷേ...?
എഴുതു..ഇടമുറിയാതെ..rr
Post a Comment