Saturday, February 23, 2008

സാര്‍, ഒരു തരം, രണ്ടുതരം.....

ആറ്റുകാലമ്മച്ചീ, പൊങ്കാല കാരണം ഇന്നും ഒന്നും നടന്നില്ല. അമ്മച്ചീ എന്തു ചെയ്യാനാ, നാളെ വ്യാപാരി വ്യവസായി കടയടച്ചു സമരം. മെനിഞ്ഞാന്നു യു ഡി എഫ് വിലക്കയറ്റ വിരുധ സമരം. അതിനു മുന്‍പലത്തെ ദെവസം എല്‍ ഡി എഫ് പെറ്റ്രോള്‍ വില വര്‍ധന സമരം
ഇതെല്ലാം കണ്ട് നാണിച്ചു കേന്ദ്ര സര്‍ക്കാര്‍ പെറ്റ്രോള്‍ വില കുറച്ചു. അറിഞ്ഞില്ലേ? യു ഡി എഫ് സമരം കാരണം ആഗോള വില കുറഞ്ഞൂ. ബീ ആറ് പീ ഭാസ്കറും , ഓഎന്‍വിയും, സുകുമാര്‍ അഴീക്കോടും, വീ ആര്‍ കൃഷ്ണയ്യറും, പിന്നെ നമ്മുടെ സ്ഥാനാര്‍ഥി സാറാമ്മ എം ടിയും ചേര്‍ന്നു അഞ്ചുപേര്‍ യു ഡി എഫ് ഹര്‍ത്താല്‍ ജനവിരുധമാണെന്നു പ്രസ്താവിച്ചു. എന്നിട്ടും അഞ്ചോട്ടിനു എം ടി തോറ്റു. എന്തേ നേരത്തും കാലത്തും പ്രസ്താവിക്കാത്തതു എന്നു ചോദിച്ചാല്‍ ബീ ആര്‍ പീ ക്കു ദേഷ്യം വരും.
പൊങ്കാല , സമരമല്ലല്ലോ , ഒരു സംസ്കാരമല്ലേ? ആറ്റുകാലമ്മച്ചി രക്ഷിക്കണേ..
സാര്‍, എറണാകുളത്തെ വക്കീലന്മാര്‍ സമരത്തില്‍: തീരോന്തരത്തു യാതൊരു കാരണവശാലും ഹൈക്കോടതി ബഞ്ചു പാടില്ല. തിരോന്തരത്തെ വക്കീലന്മാരും സമരത്തില്‍. തെക്കന്‍ കേരളത്തിലെ എല്ലാ വക്കീലന്മാരും തിരോന്തരം ബഞ്ചിനനുകൂലമായി വമ്പിച്ച സമരം
കോടതികള്‍ ആര്‍ക്കു വേണ്ടിയാ? വക്കീലന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കും വേണ്ടി.
ആശുപത്രികളോ? ഡാക്കിട്ടറന്മാര്‍ക്കും , നേഴ്സന്മാര്‍ക്കും, റ്റെക്ക്നിഷ്യന്മാര്‍ക്കും വേണ്ടി.
സ്കൂളുകള്‍ ? അധ്യാപകന്മാര്‍ക്കും , ശിക്ഷാകര്‍മികള്‍ക്കും , ക്ലെര്‍ക്കുമ്മാര്‍ക്കും വേണ്ടി
സര്‍ക്കാരോ? മന്ത്രിമാര്‍ക്കും , ഓഫീസറന്മാര്‍ക്കും , ക്ലെര്‍ക്ക്സിനും വേണ്ടി.
എന്റെ ആറ്റുകാലമ്മച്ചീ. ആ ധോണിയേയും ശ്രീശാന്തിനേയും പോലെ ആരെങ്കിലും എന്നെയും ലേലത്തില്‍ പിടിക്കണേ!!
ഞങ്ങള്‍ അബ്രഹാമെന്നും , കോട്ടയത്തുകാര്‍ ഏബ്രഹാമെന്നും വിളിക്കുന്ന ഒരു ലിങ്കന്‍ പണ്ട് കുത്തക മുതലാളിത്ത അമേരിക്കയില്‍ അടിമക്കച്ചവടം നിര്‍ത്തി. മണ്ടന്‍ !!!! റഷ്യയില്‍ ഗോര്‍ബച്ചേവെന്നപോലെ ലളിത് മോഡി ബി സി സി ഐയില്‍ പെരിസ്റ്റ്രോയിക്ക വരുത്തുന്നതു ഒരു ഗ്ലാസ്നോസ്റ്റു പോലെ സുതാര്യമല്ലേ, എന്റെ ആറ്റുകാലമ്മച്ചീ......ഞങ്ങള്‍ മീഡിയാക്കാരെയും ലേലത്തില്‍ പിടിക്കാന്‍ ഒരു വ്യവസ്ഥ ഉണ്ടാക്കണേ......



.

15 comments:

ഹരിത് said...

ആറ്റുകാലമ്മച്ചീ........

ശ്രീവല്ലഭന്‍. said...

ഒന്നാം തരം, രണ്ടാം തരം, മൂ....

Santhosh said...

ലേലത്തില്‍ പിടിക്കും, കാത്തിരിക്കണേ. (നിങ്ങള്‍ മാദ്ധ്യമക്കാര്‍ വിചാരിച്ചിട്ടു് എം. റ്റി.-യെ ജയിപ്പിക്കാനായില്ലല്ലോ. കഷ്ടമായിപ്പോയി.)

പാമരന്‍ said...

:)

കാപ്പിലാന്‍ said...

:)good

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആറ്റുകാലമ്മച്ചീ, ഹരിതിനെ രക്ഷിക്കണേ...

ഹാരിസ് said...

കൂട്ടത്തില്‍ ഞങ്ങളേയും രക്ഷിക്കണേ അമ്മച്ചീ........

പൊറാടത്ത് said...

വീരോചിതം..,അല്ല, കാലോചിതം..

GLPS VAKAYAD said...

നിങ്ങള്‍ സദ്ദാമിനൊപ്പമോ ബുഷിനൊപ്പമോ?
നിങ്ങള്‍ ബുദ്ദദേവിനൊപ്പമോ മോദിക്കൊപ്പമോ?
പക്ഷം പിടിച്ചില്ലെങ്കില്‍ ചുരുട്ടിക്കൂട്ടി ഊതിപ്പറപ്പിച്ചു കളയും കൂലി എഴുത്തുകാര്‍ക്കും,സദാകുരന്മാര്‍ക്കും,തലച്ചോറു വിറ്റു വയറുനിറയ്ക്കുന്നവര്‍ക്കും ഇടയില്‍ ,നിങ്ങള്‍ ഹിറ്റ് വിക്കറ്റ് ആകും തീര്‍ച്ച.ഭാവുകങ്ങള്‍

ഭൂമിപുത്രി said...

കുറെയൊക്കെ കാര്യങ്ങളോട് യോജിക്കുന്നു..
കുറെക്കാ‍ര്യങ്ങളോട് മറിച്ചും.
ബീയാര്‍പി സര്‍ തന്നെക്കൊണ്ടാകുന്ന ആക്ക്ഷന്‍
ഏടുത്തതാണോകുറ്റം?
ഈ സാംസ്കാരികനായകന്മാര്‍ക്കുള്ളത്രയും പ്രതികരിയ്ക്കാനുള്ള ഉത്തരവാദിത്ത്വം നമുക്കെല്ലാമുണ്ട്..അല്ലെങ്കില്‍,നമുക്കൊക്കെയുള്ളത്രയുമേ
അവര്‍ക്കുമൂള്ളു.

ഡോക്ടര്‍ said...

സൂക്ഷിച്ച് നടന്നോ .....അല്ലേല്‍ ആട്ടുകാല അമ്മച്ചി പിടിച്ചു കൊണ്ട് പോകും .....

മായാവി.. said...

സദാകുരന്മാര്‍...ha h haha

ഹരിത് said...

ഹരിത് said...
നന്ദി ശ്രീവല്ലഭന്‍, പാമരന്‍, കാപ്പിലാന്‍,പ്രിയ, ഹാരിസ്.
പൊറാടത്തും , ഡോക്ടറും,
മായാവിയും അക്ഷരപപ്പച്ചയില്‍ ആദ്യമായാണെത്തുന്നതെന്നു തോന്നുന്നു. സ്വാഗതം , നന്ദി. വീണ്ടും വരുമല്ലോ.
സന്തോഷ്,സമയവും കംബോളവും ശരിയായാല്‍ ചിലപ്പോള്‍ നമ്മളേയും പബ്ലിക്കായി ലേലത്തില്‍ പിടിക്കാന്‍ ആളുണ്ടാവുന്ന ഒരു ‘നല്ല കാലം’ വരുമെന്നെനിക്കു ഉറപ്പുണ്ട്.:)
(സാഹിത്യകാരുടെ രാഷ്ടീയക്കളികളില്‍ മധ്യമക്കാര്‍ കാണികള്‍ മാത്രം സന്തോഷ്. എം. റ്റി യെ തോല്‍പ്പിക്കാന്‍ മാധ്യമക്കരുടെ സഹായം വേണ്ടിവന്നില്ല. അദ്ദേഹത്തിന്‍റെ കൂട്ടുകാര്‍ തന്നെ ധാരാളം! പിന്നെ എം . റ്റി അംഗമായുള്ള ജ്ഞാനപീഠക്കമ്മിറ്റി മീറ്റിംഗില്‍ മലയാളികളുടെ പേരു ചര്‍ച്ചക്കു വരുമ്പോള്‍ മുങ്ങിക്കളയുന്ന എം.ടിയുടെ ആ ശീലത്തിനുള്ള പൊയെറ്റിക് ജസ്റ്റിസാണോ ഈ പരാജയം എന്നു മധ്യമക്കാരുടെ ഇടയില്‍ ഒരു ഉല്പ്രേക്ഷ നിലവിലുണ്ട്.)
നന്ദി .

ഭൂമിപുത്രീ, ബീ. ആര്‍.പീ സാറിനെ വളരെ ബഹുമാനിക്കുന്ന ആളാണു ഞാന്‍. അദ്ദേഹത്തിന്‍റെ ഇനിഷിയേറ്റിവിനെ വിലകുറച്ചു കാണിച്ചതോ അപഹസിച്ചതോ അല്ല.പ്രസ്താവനയുടെ റ്റൈമിങില്‍ എനിക്കു ഒരു എം റ്റി ക്കു വേണ്ടിയുള്ള ഒരു വോട്ടുപിടിത്തം മണത്തു. അദ്ദേഹത്തിന്‍റെ ‘വായന’യിലെ പോസ്റ്റില്‍ പോയി ഈ അഞ്ചുപേരും പണ്ട് എല്‍ ഡീ എഫിന്‍റെ ബന്ദു നാടകങ്ങളോട് ഇത്തരത്തില്‍ പ്രതികരിച്ചതായി ഓര്‍ക്കുന്നില്ല എന്നു ഞാന്‍ കമന്‍റും എഴുതി. അതിനു വ്യക്തമായ മറുപടി അദ്ദേഹം തന്നു.സംശയം തീര്‍ന്നു. അദ്ദേത്തിന്‍റെ ഉദ്ദേശശുദ്ധി കറയറ്റതാണു.
ദേവതീര്‍ഥ, വെല്‍ സെഡ്.
എല്ലവര്‍ക്കും നന്ദി.

നിലാവര്‍ നിസ said...

മാധ്യമ പ്രവര്‍ത്തകരെ ലേലത്തില്‍ പിടിച്ചിട്ടില്ല എന്നോ.. കഷ്ടം.. ആറ്റുകാലമ്മച്ചിയുടെ മുന്നേ വച്ചു തന്നെ വേണോ നുണ..?

ഹരിത് said...

നിലാവര്‍ നിസ , ആദ്യമായി ഇവിടെ വന്നതല്ലേ , സ്വാഗതം. ഐ പീ എല്ലില്‍ മധ്യമക്കാരെ ലേലത്തില്‍ പിടിച്ചതു ഞാന്‍ അറിഞ്ഞില്ല.
പിന്നെ മാത്തുക്കുട്ടിച്ചായനും, രാമനെ ദുഖിപ്പിച്ചവനും ഒക്കെ ലേലത്തിനല്ല കൂലിക്കാണു മാധ്യമക്കാരെ പിടിക്കുന്നതു.
കമന്‍റിനു നന്ദി