അതേയ്,
ഇന്നെവിടെയൊ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്
കണ്ടുപിടിയ്ക്കാമെന്നു വച്ചാല്‍
കണ്ണു വിയര്‍ത്തതു കാരണം
ഒരു മങ്ങല്‍ പോലെ,
മറന്നു കളയാമെന്നു വച്ചാല്‍
മനസ്സു ചൊരുത്തതു കാരണം
ഇന്നെവിടെയൊ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്
കണ്ടുപിടിയ്ക്കാമെന്നു വച്ചാല്‍
കണ്ണു വിയര്‍ത്തതു കാരണം
ഒരു മങ്ങല്‍ പോലെ,
മറന്നു കളയാമെന്നു വച്ചാല്‍
മനസ്സു ചൊരുത്തതു കാരണം
ഒരു വിങ്ങല്‍ പോലെ.
..........................
...............
....
..
.
(8/6/08: 8.30 AM:
ഇപ്പോള്‍ കമന്റില്‍ എഴുതിയതാണു്. അപ്പോള്‍ തോന്നി പോസ്റ്റില്‍ തന്നെ ഇട്ടേയ്ക്കാം ഈ കണ്‍ഫെഷന്‍ എന്നു്:
പോസ്റ്റിലുള്ള ഒരു വരി ഞാന്‍ അടിച്ചു മാറ്റിയതാണു. അനിയത്തിയുടെ വീട്ടില്‍ പോയപ്പോള്‍ ഒന്നാം കളാസ്സില് പഠിക്കുന്ന അനന്തരവന് ചെക്കന് സ്ക്കൂളില്‍ പോകാന്‍ മടിച്ചു കരഞ്ഞുകൊണ്ടിരിയ്ക്കുന്നു.
“ നാണമില്ലേടാ സ്കൂളില്‍ പോകാതെ കരഞ്ഞോണ്ടിരിയ്ക്കാന്‍ നെനക്കു്?” എന്റെ ചോദ്യം.
നിറഞ്ഞ കണ്ണുമായി അവന്റെ ഇന്നൊവേറ്റിവ് മറുപടി:
“ കരഞ്ഞതല്ല ഹരി മാമാ. കണ്ണു വിയര്‍ത്തതാണു”
അവനിപ്പൊള്‍ വളര്‍ന്നു സ്കൂളിലെ പ്രസിഡെന്റു തെരഞ്ഞെടൂപ്പ് ജയിച്ചതില്‍ വല്ല അത്ഭുതവുമുണ്ടോ?)
16 comments:
അതേയ്,
അതേയ്.. ആകെയൊരു പൊറുതിയില്ലായ്മ..
അതേയ് എന്നത് ഞാന്‍ എപ്പോഴും സംസാരത്തില്‍ ഉപയോഗിക്കുന്ന വാക്കാണ്..:)
അതേയ്, അതിന് മരുന്നൊന്നും ഇല്ല. അല്പം റെസ്റ്റ് എടുക്കുക :-)
മിക്സ് ചെയ്തടിക്കരുതെന്ന് അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ...:)
അതേയ്....അതത്ര കാര്യമാക്കണ്ട...
വെള്ളെഴുത്തു്: ‘പൊറുതിയില്ലായ്മ’ ലത്താണു് സരിയായ വാക്കു. വേണമെങ്കില്‍ ഒരു ‘അറമ്പാതവും ഇല്ല‘ എന്നും പറയാമായിരിക്കും. നന്ദി.
മൂര്‍ത്തി: :) ഞാന്‍ ‘അതേയ്’ ശീലിച്ചതു അമ്മയില്‍ നിന്നാവണം.എന്റെ അച്ഛന്റെ പര്യായ പദമായിരുന്നു ‘ അതേയ്’. നന്ദി.
മഞ്ഞച്ചേര: നന്ദി. റെസ്റ്റെടുത്തു. ഇപ്പോള്‍ എല്ലാം ഓ ക്കേ. ( ഓ. ടോ: ചേര എന്നാ കോഴിയായതു?)
പാമൂ: ഇപ്പൊ, ഒന്നരമാസമായി കമ്പ്ലീറ്റ് ഡീസന്റാണു. വെജിറ്റേറിയനിസം, തൈര് സാദം, സ്വിമ്മിങ്,യോഗ. അതുകൊണ്ട് ‘അടി’ അല്ല പ്രശനം.നന്ദി. അനുഭവസ്ഥര്‍ പറയുമ്പോള്‍ മാനിയ്ക്കണമല്ലോ.:)
സനാതനന്: കാര്യമാക്കിയിട്ടൊന്നുമില്ല സനാതന. നിങ്ങളില്ലാതെ എനിയ്ക്കെന്തു മങ്ങലും വിങ്ങലും! അതുകൊണ്ട് ഷെയര്‍ ചെയ്തതെന്നേയുള്ളൂ.
പോസ്റ്റിലുള്ള ഒരു വരി ഞാന്‍ അടിച്ചു മാറ്റിയതാണു.അനിയത്തിയുടെ വീട്ടില്‍ പോയപ്പോള്‍ ഒന്നാം കളാസ്സില് പഠിക്കുന്ന അനന്തരവന് ചെക്കന് സ്ക്കൂളില്‍ പോകാന്‍ മടിച്ചു കരഞ്ഞുകൊണ്ടിരിയ്ക്കുന്നു. “ നാണമില്ലേടാ സ്കൂളില്‍ പോകാതെ കരഞ്ഞോണ്ടിരിയ്ക്കാന്‍ നെനക്കു്?” എന്റെ ചോദ്യം.
നിറഞ്ഞ നണ്ണുമായി അവന്റെ ഇന്നൊവേറ്റിവ് മറുപടി:
“ കരഞ്ഞതല്ല ഹരി മാമാ. കണ്ണു വിയര്‍ത്തതാണു”
അവനിപ്പൊള്‍ വളര്‍ന്നു സ്കൂളിലെ പ്രസിഡെന്റു തെരഞ്ഞെടൂപ്പു ജയിച്ചതില്‍ വല്ല അത്ഭുതവുമുണ്ടോ?
ഹഹ..
അതേയ് ഇപ്പോഴത്തെ പിള്ളേരുടെരു കാര്യം. കണ്ണു വിയര്‍ത്താല്‍ മനസ്സമാധാനം ഉണ്ടാവും എന്നാണ് അഴകപ്പന്‍ പറഞ്ഞിരിക്കുന്നത്..!
കണ്ണിനും വേണ്ടെ ഒന്ന് വിയര്‍ക്കുക.
:)
കുഞ്ഞന്‍ : കുറേകാലമായി ഈ വഴിയൊന്നും കണാനേ ഇല്ലായിരുന്നല്ലോ കുഞ്ഞാ? വീണ്ടും സ്വാഗതം . നന്ദി.അഴകപ്പന്‍ പറഞ്ഞതാ അതിന്റെ ശരി. പ്രശ്നം പക്ഷേ വിയര്‍ക്കണമെന്നു തോന്നുന്ന സമയത്തു വിയര്‍ക്കാതെ തുളുമ്പുന്ന കണ്ണുകളാണ്.
അത്ക്കന്‍: യോജിയ്ക്കുന്നു. കണ്ണും വിയര്‍ത്തോട്ടെ. നന്ദി.
തണല്‍, ഷാരു: നന്ദി
കൊള്ളാമല്ലോ അതെയ്
ഇടയ്ക്കു കണ്ണും വിയര്‍ക്കുന്നതു നല്ലതാ... അല്ലേ മാഷേ.
:)
അനൂപ്: നന്ദി.
ശ്രീ: ശരിയാ ശ്രീ. ഞാനും യോജിയ്ക്കുന്നു.
ഗൃഹാതുരത്വം.. :)
കിച്ചു, ചിന്നു: നന്ദി
Post a Comment