ഞങ്ങള്‍ പത്രപ്രവര്‍ത്തകരുടെ ഇക്കഴിഞ്ഞ സെമിനാറിലാണു ദൈവവും പങ്കെടുത്തത്. ദൈവം എന്നുപറഞ്ഞാല്‍ സാക്ഷാല്‍ ഭഗവാനും, ഈശ്വരനും അള്ളായും ഒക്കെയായ ഒറിജിനല്‍ ദൈവം. ദൈവം പ്രസംഗിക്കാന്‍ തുടങ്ങുന്നതിനു മുന്‍പു, താടിവച്ച ഒരു പത്രപ്രവര്‍ത്തകന്‍, ഏഷ്യാനെറ്റിലെ കെ. പി. മോഹനന്റെ സ്റ്റൈലില്‍ "ഈ മണ്ടന്‍ എന്തുത്തരം പറയാനാ” എന്ന മുഖഭാവത്തില്‍, സ്ഥായിയായ പുഛത്തോടെ, ഒരു ചോദ്യം ദൈവത്തിനോട് ചോദിച്ചു:
“ Mr. God, mmm... aaa..ee.. what do you think the difference between you and journalists?"
ചോദ്യം കേട്ടു ദൈവം ഒന്നു പതറി. പിന്നെ പരുങ്ങി പരുങ്ങി പതിയെ മുരടനക്കി,
“ Well, errrrr... there is one difference....I never think myself as a journalist.....but in the case of jouralists..........."
പെട്ടെന്നു സദസ്സില്‍ നിശ്ശബ്ദത. രണ്ടു സെക്കന്റ് കഴിഞ്ഞപ്പോള്‍ മനസ്സിലായവര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കരഘോഷം മുഴക്കി.
സദസ്സില്‍ ഒരാള്‍ മാത്രം ഒരു ചെറുപുഞ്ചിരി പോലുമില്ലാതെ ഒന്നും മനസ്സിലാവാത്തപോലെ വളരെ സീരിയസായിരിക്കുന്നു. അയാളെക്കുറിച്ചറിയാന്‍ എനിക്കു ജിജ്ഞാസ.
“ആരാ അയാള്‍? ” അടുത്തിരുന്ന ജേര്‍ണോയോട് ഞാന്‍ ചോദിച്ചു. കൈരളിയിലെ ജോണ്‍ ബ്രിട്ടാസ്, ഫാരീസ് അബുബക്കറെ നോക്കി ചിരിച്ചതു പോലെ, ജേര്‍ണോ എന്നെ നോക്കി എല്ലാമറിയുന്ന ആ ‘ചാനല്‍ ചിരി‘ ചിരിച്ചു. എന്നിട്ട് പറഞ്ഞു,
“ അറിയില്ലേ, അതു നമ്മുടെ എം. കെ.ഹരികുമാറല്ലേ, കലാകൌമുദിയിലെ അക്ഷരജാലക്കാരന്‍”
Subscribe to:
Post Comments (Atom)
7 comments:
“ദൈവമേ, അപ്പൊ, ഇയാളാണല്ലേ ഒറിജിനല്‍ ദൈവം”
ഹഹഹ! കലക്കി ;)
((സദസ്സില്‍ ഒരാള്‍ മാത്രം ഒരു ചെറുപുഞ്ചിരി പോലുമില്ലാതെ ഒന്നും മനസ്സിലാവാത്തപോലെ വളരെ സീരിയസായിരിക്കുന്നു))
പാവം അതിനും അക്ഷരജാലക്കാരനെ കുറ്റം പറയാതെ
ദൈവം ഇംഗ്ലീഷു ഡയലോഗു പറഞ്ഞതു മനസ്സിലായിക്കാണില്ല പാവത്തിനു.
മലയാളം മര്യാദക്ക് അറീല്യ എന്നിട്ടാ ഇംഗ്ലീഷ്!
അങ്ങേരുടെ മഹത്തരമായ ആ ഇംഗ്ലീഷു കവിതകളൊക്കെ വായിച്ചില്ലേ?? നീലാണ്ടന്‍ മാങ്ങാ ബ്ലോഗൊന്നും കണ്ടില്ല്യേ?? ഇല്ലേല്‍ നിങ്ങളുടെ ജീവിതത്തിന്റെ 47% വേസ്റ്റായി!
അണ്‍നനിപ്പോ കമന്റുമായി വരും ഞാനാണു ഗുപ്തന്‍ എന്നും പറഞ്ഞ്.
നന്ദി വി എം..... അതോ ഗുപ്തനൊ? അല്ല മനുവോ , ഹേമയോ? ആരായാലും നന്ദി
ഹ ഹാ..... :)
ഓറകിള്‍ CEO ലാറി എലിസണെക്കുറിച്ച് ഇങ്ങനെയൊരു കഥ കേട്ടിട്ടുണ്ട്.
:)
ഹ ഹ ഹ... കൊള്ളാം ഹരിത്
നന്ദി നജീം, ഹരിശ്രീ. ഓഹോ..അങ്ങനെയും ഒരു സംഭവമു ണ്ടോ..? ഹരിസാറിനു ലാറി എലിസണെന്നൊരു പേരും കൂടിയുള്ളകാര്യം ഞമ്മള്‍ അറിഞ്ഞില്ലായിര്ന്ന്!!!!നന്ദി സന്തോഷ്
Post a Comment