Friday, January 25, 2008

ഒറ്റയ്ക്ക്

ഒറ്റയ്ക്കിരിക്കുമ്പോള്‍
എന്തു ചെയ്യാനാ?
എങ്ങോട്ട് പോകാനാ?
കരിയിലക്കൊമ്പിലെ പക്ഷിയെപ്പോലെ
കൂട്ടുകൂടാതെ,
മൂകമായി, മ്ലാനമായി
ആരെയോ കാത്തിരിക്കുന്ന മഞ്ഞക്കടല്‍ പോലെ...
മരിച്ച കടലിന്റെ ജീവനില്ലാത്ത ഇരമ്പല്‍ പോലെ,

എനിക്കു എന്റെ ഗ്രാമത്തിനെ വെറുപ്പാണ്
നീലാകാശമില്ല...മേഘങ്ങളില്ല പുഞ്ചിരിയില്ല...
ഉള്ളതോ? ഉപയോഗശൂന്യമായ കുറെ ചോദ്യങ്ങള്‍
ചെളിനിറഞ്ഞ വഴികള്‍..
നരച്ച മോഹങ്ങള്‍.
പിന്നെ എട്ടു മണീക്കൂറിലൊരിക്കല്‍
ഈരണ്ട് കരണ്ടി വേണ്ടാത്ത മരുന്നുകള്‍

ഒറ്റയ്ക്കു ജീവിക്കുമ്പോള്‍
പശ്ചാത്തപിക്കരുത്
കഴിഞ്ഞകാലം ഓര്‍മ്മിക്കരുത്
വേച്ചു വേച്ചു നടക്കരുത്
ഒരിക്കലും കരയരുത്...

പിരിഞ്ഞ കാലത്തോടു
വിട വാങ്ങി
യാത്രാ മൊഴി ചൊല്ലി
ഒറ്റയ്ക്കു
ഒരു കവിതയുടെ കമനീയതപോലെ..
ഒരു വാര്‍ദ്ധക്യം പോലെ
ഒറ്റയ്ക്കു പൊഴിക്കുന്ന കണ്ണൂനീര്‍ പോലെ,,,
ഒരു സംഗീതം പോലെ
ഒരു ശിശിരമഴപോലെ
മാപ്പു കൊടുത്ത മനസ്സു പോലെ
ശാന്തമായി,
ഒറ്റയ്ക്ക്
ഒരു മഞ്ഞക്കടലിലേക്ക്
ഒറ്റയ്ക്ക്
ഒറ്റയ്ക്ക്
ഒറ്റയ്ക്ക്
അങ്ങനെ...ഒറ്റയ്ക്ക്..
ഞാന്‍ മാത്രം..
മഞ്ഞക്കടലിന്റെ ആഴത്തിലേക്ക്
ഒറ്റയ്ക്ക്...

13 comments:

ഹരിത് said...

അങ്ങനെ...ഒറ്റക്ക്..
ഞാന്‍ മാത്രം..

Anonymous said...

"ഒറ്റക്കു ജീവിക്കുമ്പോള്‍
പശ്ചാത്തപിക്കരുത്
കഴിഞ്ഞകാലം ഓര്‍മ്മിക്കരുത്
വേച്ചു വേച്ചു നടക്കരുത്
ഒരിക്കലും കരയരുത്..."

സത്യം .... വളരെ നല്ല വരികള്‍

വാല്‍മീകി said...

ഒറ്റയ്ക്ക് പോവണ്ട, ഞാനും കൂടി വരാം.
നല്ല വരികള്‍ ഹരിത്.

ആകാശ്...... said...

എന്തിനാ ഇങ്ങനെ ഒറ്റയ്ക്ക് എന്നു വിചാരിക്കുന്നെ

ഈ ലോകത്തിലെ എല്ലാം നമ്മുക്ക് സ്വന്തം എന്ന് മനസിലാക്കു....

നല്ല വരികള്‍...

തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം
ആകാശ് തൈക്കാട്

ദേവതീര്‍ത്ഥ said...

ഒറ്റക്കു ജീവിക്കുമ്പോള്‍
പശ്ചാത്തപിക്കരുത്
കഴിഞ്ഞകാലം ഓര്‍മ്മിക്കരുത്
വേച്ചു വേച്ചു നടക്കരുത്
ഒരിക്കലും കരയരുത്...
ശ്രമിക്കാറുണ്ട് കഴിയാറില്ല....നല്ല വരികള്‍

ഗോപന്‍ - Gopan said...

നല്ല വരികള്‍ ഹരിത്..
ഇതു വായിച്ചപ്പോള്‍ എവിടെയോ പണ്ടു വായിച്ച ഈ വരികള്‍ ഓര്‍മയില്‍ വന്നു..
Loneliness,not a burden nor a sorrow,
but a time of solace,of deepness
never to be shared,never to be understood.

സന്തോഷ് said...

ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒറ്റയ്ക്കാവുമ്പോള്‍ വായിച്ചാല്‍ പോരേ ഹരിതേ? :)

ഒറ്റയ്ക്ക് എന്നതല്ലേ ഒറ്റക്ക് എന്നതിനേക്കാള്‍ ശരി?

ഹരിത് said...

ഇളം വെയില്‍ നന്ദി. ഒറ്റക്കിരിക്കുന്ന പൊന്മാന്‍ നന്നായിട്ടുണ്ട്.
കൂട്ടിനു വാല്‍മീകിയുണ്ടെങ്കില്‍ സരയൂ തീരത്തു നിന്നു തന്നെ തുടങ്ങാം യാത്ര.
ഒറ്റക്കു ആണെന്നു വിചാരിചു എഴുതിയതല്ല ആകാശ്. മനസ്സിന്റെ ഒരു ഭാവം , ഒരു തോന്നല്‍ , അത്രയേ ഉദ്ദേശിച്ചുള്ളൂ. പിന്നെ, ‘ഒന്നിച്ച്’ എന്നു വേറേ ഒരു പോസ്റ്റ് എഴുതിയിട്ടും ഉണ്ട്.
ദേവതീര്‍ത്ഥാ,നന്ദി. ഗോപന്‍, നന്ദി. ആ കവിത ആരെഴുതിയതാണെന്നു ഓര്‍ത്താല്‍ അറിയിക്കുക.

അഭിനവ എം. കൃഷ്ണന്‍ നായര്‍ സന്തോഷേ, ഞങ്ങള്‍ കണ്ണൂര്‍ക്കാര്‍ ഒറ്റക്ക് എന്നാണ് പറയാറും എഴുതാറും. എന്നാലും തിരുവനന്തപുരത്തുകാരുടെ ഭാഷാശുദ്ധിയെ മാനിച്ചു പറഞ്ഞ പോലെ തിരുത്തുന്നു.കൃഷ്ണന്‍ നായര്‍ കളിച്ച ഒരു എം. കെ . ഹരികുമാറിനെ കുറിച്ചു കേട്ടിട്ടില്ലേ? ആ ഗതി ആവരുത്.‘വാല്മീകി ശരി, വാല്‍മീകി തെറ്റ്‘, ‘സര്‍കാസം പാടില്ല , ഭാഷ ശുദ്ധമായിരിക്കണം’ എന്നൊക്കെ പലടത്തും കേറി കമന്റുന്നതു കൊണ്ട് ചോദിച്ചു പോകുകയാ,
“ഭാഷാവട്ടായിപ്പോയി അല്ലേ?“
സന്തോഷ്, കമന്റിനു നന്ദി. ആ കൊടുത്ത ലിങ്കു കിട്ടുന്നില്ല.

സന്തോഷ് said...

ഹരിതേ, ഒരു സെല്‍ഫ് പ്രമോഷന്‍ നടത്തിയതാണ്. ഈ ലിങ്കാണ് ഉദ്ദേശിച്ചത്: http://chintyam.blogspot.com/2007/09/blog-post_24.html. പക്ഷേ, താങ്കളുടെ റ്റെം‍പ്ലേയ്റ്റിന്‍റെ പ്രശ്നമാവാം,ലിങ്കായി കാണുന്നില്ല.

അഭിനവ കൃഷ്ണന്‍നായര്‍... ഹ ഹ ഹ.

ഹരിത് said...

ഇതു ഞാന്‍ നേരത്തേ വായിച്ചു കമന്റിയതാണ്. ഇനി ഒറ്റക്കിരിക്കുമ്പോള്‍ ഏഴു വരികള്‍ തള്ളി ഏഴക്ഷരവും തള്ളി സന്തോഷിന്റെ ‘ഒറ്റക്കാവുമ്പോള്‍‘വായിച്ചു നിര്‍വൃ^തികൊണ്ടോളാമേ..

Vishnumaya said...

Nalla varikal. Oro varivariyum manassil aazhnirangunnu. Ellarum orarthathil ottakkanu. varikal ugran.

Nilavu said...

EE ottappedal anivaryamalle.

Ithil kurichitta varikal manassil thattunnathanu.

Ramachandran said...

Karanayil madom is one of the oldest Vishnumaya Kuttichathan Maha manthrikam temples in Kerala. Located in the beautiful village of Ettuamana, Karanayil Madom is known for its powerful Vishnmaya deity and takes pride in the specialty of rituals conducted here to solve the problems affecting your mind and body.