Wednesday, January 30, 2008

നമത് വാഴ്വും കാലം

മില്‍മയുടെ പാലിന്റെ വിലകൂട്ടുന്നതില്‍ കേരള മനുഷ്യാവകാശക്കമ്മിഷന്‍ കേസെടുക്കുന്നതിനെ ആനുഷംഗികമായി പരാമര്‍ശിച്ചുകൊണ്ട് നമ്മുടെ നമതു വാഴ്വും കാലത്തിന്റെ ഒരു പോസ്റ്റ് എനിക്കു ഇഷ്ടപ്പെട്ടു. അത്ഇവിടെ അതിലിട്ട ഒരു കമന്റ് ഒരു പോസ്റ്റായിട്ടും വേണമെങ്കില്‍ നില്‍ക്കാനുള്ള യോഗ്യതയുണ്ടെന്നു തോന്നി. പണ്ട് രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിച്ച ഒരു പാഠം ഓര്‍മ്മവന്നു. എം. ടിയുടെ ഏതോ ഒരു സിനിമയിലും (നിര്‍മാല്യമാണെന്നു തോന്നുന്നു) ഇതു ഉപയോഗിച്ചിട്ടുണ്ട്. നമതു വാഴുന്ന ഇക്കാലത്ത് എല്ലാ ഇന്‍സ്റ്റിറ്റ്യൂഷനും സ്വന്തം കാര്യക്ഷേത്രത്തിനപ്പുറത്തു പോയി ആളാവാന്‍ ശ്രമിക്കുകയാണു ഫേഷന്‍. അതു കണ്ട് കൈയടിക്കാന്‍ നമ്മള്‍ കുറച്ചു മീഡിയാക്കാരും , അച്ചടിക്കുന്നതൊക്കെ വേദവാക്യമാണെന്നു കരുതുന്ന കേരളത്തിലെ മീഡിയാമാനിയാക്കായ കുറെ ജനങ്ങളും!
വേറെ മനുഷ്യാവകാശധ്വംസനങ്ങളൊന്നും ഒരിക്കലും നടക്കാത്ത കേരളത്തില്‍ മനുഷ്യാവകാശക്കമ്മീഷന്‍ ഒരു ജോലി സ്വയം കണ്ടുപിടിച്ചല്ലൊ!!!!!...സന്തോഷം.!!!!!( ഗോവിന്ദന്‍ കുട്ടിക്ക് സിന്ദാബാദ്)

ഇനി ആ കമന്റ്:

“അമ്മ എനിക്കു ദിവസവും കാച്ചിയ പാല്‍ തരും. അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണ് അമ്മ കരയ്ന്നതു? മനുഷ്യാവകാശക്കമ്മീഷനെ പേടിച്ചാണു അമ്മ കരയുന്നത്.”

വി. ദക്ഷിണാമൂര്‍ത്തി ഏതൊ ടി വി ഷോയില്‍ പറയുന്നതു പോലെ ..:
“ ഇത്തറേ ഒള്ളൂ” ഇതിനപ്പുറം എന്താ പറയുക മനുഷ്യാവകാശക്കമ്മീഷന്റെ ആക്റ്റിവിസത്തെക്കുറിച്ചു?

10 comments:

Santhosh said...

കമന്‍റ് കലക്കി. ലിങ്കിട്ടതില്‍ എന്തോ പിശകുണ്ടല്ലോ.

ഹരിത് said...

അമ്മ എനിക്കു ദിവസവും കാച്ചിയ പാല്‍ തരും. അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണ് അമ്മ കരയ്ന്നതു? മനുഷ്യാവകാശക്കമ്മീഷനെ പേടിച്ചാണു അമ്മ കരയുന്നത്.”

ഹരിത് said...

“ ഇപ്പൊ ശരിയാക്കിത്തരാം” സന്തോഷേ....താങ്ക്സ് ഫോര്‍ ഫസ്റ്റ് കമന്റ്

ഭൂമിപുത്രി said...

ഈ വാര്‍ത്തവായിച്ചപ്പോള്‍
എന്തെന്നില്ലാത്ത തമാശതോന്നിയിരുന്നു..
മനുഷ്യാവകാശ കമ്മീഷനു
മുന്‍ഗണനാക്രമത്തിനെപ്പറ്റി
എന്തോയൊരു പിശകുപ്റ്റിയതുപോലെ

Anonymous said...

http://malayalam.blogkut.com/

Sethunath UN said...

ഹരിത്
സ‌ത്യം! ബെസ്റ്റ്.
:)

siva // ശിവ said...

തികച്ചും ശരിയായിപ്പോയി...അഭിനന്ദനങ്ങള്‍.....

ഹരിത് said...

സന്തോഷ്,ഭൂമിപുത്രീ, നിഷ്കളങ്കന്‍, ശിവകുമാര്‍....ഇതു വഴി വന്നതിനും, അഭിപ്രായപ്രകടനാം നടത്തിയതിനും നന്ദി. ഈ പോസ്റ്റിനാധാരമായ പോസ്ട്ടിട്ട നമതു വാഴ്വും കാലത്തിനും, ആ പേരു ചോദിക്കാതെയും പറയാതെയും ഞാന്‍ പോസ്റ്റിന്റെ തലക്കെട്ടാക്കിയിട്ടും എന്നെ ഇതുവരെ തെറിപറയാതിരികുകയും ചെയ്തതിനു ആദ്ദേഹത്തിനു വീണ്ടും ആദരവോടെ നന്ദി പറയുന്നു. ആ തലക്കെട്ടു കണ്ട് ക്യുരിയോസിറ്റി കൊണ്ടു കുറെപ്പേര്‍ ഈ പോസ്റ്റില്‍ വന്നിരുന്നു. റ്റൈറ്റില്‍ ഇട്ടപ്പോള്‍ ഈ ദുരുദ്ദേശം ഒന്നും മനസ്സില്‍ ഇല്ലായിരുന്നു. ഇപ്പോള്‍, റീഡര്‍ഷിപ്പു കൂട്ടാന്‍ കൊള്ളാമല്ലോ ഈ കളി എന്നൊരു കുരുട്ടു ബുദ്ധി ഇല്ലാതില്ല. എല്ലാവര്‍ക്കും നന്ദി.

വേണു venu said...

സത്യം. വളരെ ശരിയാണു്.:)

ഹരിത് said...

വളരെ നന്ദി വേണുജി.